ദാവോസില്‍ 9.30 ലക്ഷം കോടിയുടെ നിക്ഷേപം വാരിക്കൂട്ടി മഹാരാഷ്ട്ര; തെലുങ്കാന സ്വന്തമാക്കിയത് 10,000 കോടി; നിക്ഷേപം ആകര്‍ഷിക്കാനും, ഒരു കരാറില്‍ പോലും ഒപ്പിടാനാകാതെയും കേരളം

ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തികഫോറത്തില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപ പദ്ധതികള്‍ സ്വന്തമാക്കി മഹാരാഷ്ട്രസര്‍ക്കാര്‍. 9.30 ലക്ഷം കോടി രൂപയുടെ നിക്ഷേപപദ്ധതികള്‍ക്കുള്ള ധാരണാപത്രമാണ് ഇതുവരെ ഒപ്പിട്ടത്. അതേസമയം, നിര്‍മിതബുദ്ധി മേഖലയില്‍ 10,000 കോടി നിക്ഷേപം തെലങ്കാന നേടിയിട്ടുണ്ട്. കേരളം ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തികഫോറത്തില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും ഒരു നിക്ഷേപ കരാറില്‍ പോലും ഒപ്പിടാന്‍ സാധിച്ചിട്ടില്ല.

9.30 ലക്ഷം കോടി രൂപയുടെ നിക്ഷേപപദ്ധതികള്‍ക്കായി മഹാരാഷ്ട്ര സര്‍ക്കാര്‍ 31 ധാരണാപത്രങ്ങളാണ് ഒപ്പുവെച്ചിട്ടുള്ളത്. വാഹനം, ഉരുക്ക്, പ്രതിരോധം, വൈദ്യുതവാഹനം, പുനരുത്പാദിപ്പിക്കാവുന്ന ഊര്‍ജം, ഇലക്ട്രോണിക്‌സ് എന്നിങ്ങനെയുള്ള മേഖലകളിലായാണ് നിക്ഷേപത്തിന് ധാരണയായിട്ടുള്ളത്.

ജെ.എസ്.ഡബ്ല്യു., ടാറ്റ ഗ്രൂപ്പ്, സിയറ്റ്, എസ്സാര്‍ റിന്യൂവബിള്‍സ്, ഭാരത് ഫോര്‍ജ്, വെല്‍സ്പണ്‍ കോര്‍പ്പറേഷന്‍, റിലയന്‍സ് ഇന്‍ഫ്ര, ഒലക്ട്ര ഗ്രീന്‍ടെക് തുടങ്ങിയ കമ്പനികളാണ് ഇതില്‍ പ്രധാനപ്പെട്ടവ. ഉരുക്ക്, പുനരുത്പാദിപ്പിക്കാവുന്ന ഊര്‍ജം, വൈദ്യുതവാഹനം, ലിഥിയം അയോണ്‍ ബാറ്ററി, സോളാര്‍ സെല്‍ മൊഡ്യൂള്‍, സിമന്റ്, അടിസ്ഥാനസൗകര്യവികസനം എന്നിങ്ങനെ വിവിധ മേഖലകളിലായി മൂന്നുലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ജെ.എസ്.ഡബ്ല്യു. ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഇതിനുള്ള ധാരണാപത്രവും ഒപ്പുവെച്ചിട്ടുണ്ട്.

ടാറ്റ ഗ്രൂപ്പ് 30,000 കോടി രൂപയുടെ നിക്ഷേപപദ്ധതികളാണ് ലക്ഷ്യമിടുന്നത്. എസ്സാര്‍ റിന്യൂവബിള്‍സ് 8000 കോടി, യു.പി.എല്‍.- 6500 കോടി, പവറിന്‍ ഊര്‍ജ -15,300 കോടി, ഒലക്ട്ര ഗ്രീന്‍ടെക് 3000 കോടി എന്നിങ്ങനെയും ലക്ഷ്യമിടുന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ഊര്‍ജകേന്ദ്രമെന്നാണ് നിക്ഷേപപദ്ധതി സംബന്ധിച്ച് പ്രഖ്യാപിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് മഹാരാഷ്ട്രയെ വിശേഷിപ്പിച്ചത്. ഇന്ത്യയുടെ വിവരശേഖരണസംവിധാനത്തിന്റെ തലസ്ഥാനമായി മഹാരാഷ്ട്ര മാറുകയാണ്.

ഇന്ത്യയിലെ ഡേറ്റ സെന്ററുകളുടെ ശേഷിയുടെ 60 ശതമാനവും മഹാരാഷ്ട്രയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവിമുംബൈ മേഖലയില്‍ നാലു പുതിയ ഡേറ്റ സെന്ററുകള്‍കൂടി പദ്ധതിയിടുന്നുണ്ട്. 75,000 കോടി രൂപയുടെ നിക്ഷേപമാണ് ഇതില്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും സംഘവും വേള്‍ഡ് ഇക്കണോമിക് ഫോറം ഉച്ചകോടിയില്‍വെച്ച് 10,000 കോടി രൂപയുടെ നിക്ഷേപത്തിന് കരാര്‍ ഒപ്പുവെച്ചത്.
സി. ഡാറ്റാ സെന്റേഴ്‌സ് എന്നകമ്പനി തെലങ്കാനയില്‍ നൂതന എ.ഐ. ഡാറ്റാസെന്റര്‍ സ്ഥാപിക്കാന്‍ കരാറായി.

മുഖ്യമന്ത്രിയുടെയും സംസ്ഥാന ഐ.ടി. മന്ത്രി ശ്രീധര്‍ ബാബുവിന്റെയും സാന്നിധ്യത്തില്‍ കമ്പനി ഉന്നതോദ്യോഗസ്ഥരാണ് കരാര്‍ ഒപ്പുവെച്ചത്. ഇത് 3600 പേര്‍ക്ക് തൊഴില്‍നല്‍കും. അതിനിടെ, ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു മൂന്നാംദിവസവും അനേകം വന്‍കിടവ്യവസായികളും ഉന്നതോദ്യോഗസ്ഥരുമായി നിക്ഷേപത്തിനുള്ള ചര്‍ച്ചകള്‍ തുടരുകയാണ്.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി