ദീപികാ പദുക്കോൺ LEVI’S® ഗ്ലോബൽ ബ്രാൻഡ് അംബാസിഡർ

കഴിഞ്ഞ 85 വർഷങ്ങളായി സ്ത്രീകൾക്ക് ‘പെർഫെക്റ്റ് ജീൻസ്’ നിർമ്മിക്കുന്നതിൽ അതീവശ്രദ്ധാലുക്കളാണ് Levi’s®. 1873-ൽ ഒറിജിനൽ ബ്ലൂ ജീൻ അവതരിപ്പിച്ച ബ്രാൻഡ് 1934-ൽ ജനപ്രീതിയാർജ്ജിച്ച 501®, സ്ത്രീകൾക്കുള്ള ഏറ്റവും ആദ്യത്തെ ബ്ലൂ ജീൻ എന്നിവകൊണ്ട് ഫാഷൻ ലോകത്തെ ഇളക്കിമറിച്ചു. ഈ വസ്ത്രഘടനയാണ് പിന്നീട് സ്ത്രീകളുടെ ഫാഷൻ ലോകത്തെ മുന്നോട്ടു നയിച്ചത്.

ഇന്ന് ലോകമെമ്പാടും സാന്നിദ്ധ്യമുള്ള ബ്രാൻഡ് പുതിയ വസ്ത്രധാരണ ആശയങ്ങൾ അവതരിപ്പിച്ചുകൊണ്ട് സ്റ്റൈൽ രംഗത്തെ തങ്ങളുടെ ആധിപത്യം ദൃഢപ്പെടുത്തുകയാണ്. ഗുണനിലവാരം, കംഫർട്ട് എന്നിങ്ങനെയുള്ള, ബ്രാൻഡ് ഡിഎൻഎ പ്രതിഫലിപ്പിക്കുന്ന കാലികപ്രസക്തമായ വസ്ത്ര സങ്കൽപ്പങ്ങളിലൂടെ പുതുതലമുറ സ്ത്രീകളെ ആകർഷിക്കുക എന്ന ലക്ഷ്യപ്രാപ്തിക്കായി Levi’s® അവരുടെ യാത്രയിലെ അടുത്ത കാൽവയ്പ്പ് നടത്തിയിരിക്കുന്നു.

അന്താരാഷ്‍ട്ര പ്രശസ്തിയുള്ള നടിയും ആഗോള ഫാഷൻ, യൂത്ത് ഐക്കണുമായ ദീപികാ പദുക്കോണുമായി തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിക്കുന്നതിൽ Levi’s®-ന് അഭിമാനമുണ്ട്. Levi’s®-ന്‍റെ പുതിയ ഫാഷൻ ഫിറ്റ്സ് ശ്രേണികളുടെ വരാനിരിക്കുന്ന പുതിയ ക്യാമ്പെയ്നുകളുടെ മുഖം ഇനി ദീപികയായിരിക്കും.

ഈ സഹകരണത്തെക്കുറിച്ച് ദീപികാ പദുക്കോൺ പറഞ്ഞത് ഇങ്ങനെ: “ആധികാരികത, ഒറിജിനാലിറ്റി, സത്യസന്ധത എന്നീ മൂല്യങ്ങളാണ് ബ്രാൻഡ് കെട്ടിപ്പെടുത്തിരിക്കുന്നത്, ഈ മൂല്യങ്ങൾക്ക് തന്നെയാണ് ഞാനും പരമപ്രാധാന്യം നൽകുന്നതും. അറിയാത്തവർക്കായി പറയാം, ഞാൻ പണ്ടു മുതലേ ജീൻസ്, ടീഷർട്ട് ധരിക്കുന്ന ആളാണ്. ശരിയായ ജീൻസ് പെയർ കംഫർട്ടബിൾ ആക്കുക മാത്രമല്ല എന്‍റെ ആത്മവിശ്വാസവും വർദ്ധിപ്പിക്കും. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബ്രാൻഡുകളിൽ ഒന്നായ Levi’s-മായി സഹകരിക്കുന്നത് എനിക്ക് അങ്ങേയറ്റം സന്തോഷമുണ്ട്.”

ദീപികാ പദുക്കോണിനെ ‘ഗ്രോബൽ ബ്രാൻഡ് അംബാസിഡർ’ ആക്കുന്നതിനെക്കുറിച്ച് Levi’s® ദക്ഷിണേഷ്യ, MENA മാനേജിംഗ് ഡയറക്ടർ, സഞ്ജീവ് മൊഹന്തി പറഞ്ഞത് ഇങ്ങനെ: “ഞങ്ങൾക്ക് വലിയ ആകാംക്ഷയാണ്. ബോൾഡ്, ആധികാരികം, സത്യസന്ധം, ഒത്തുതീർപ്പുകളില്ലാത്തത് എന്നിവയൊക്കെയാണ് ദീപികയുടെ വ്യക്തിത്വത്തിന്‍റെ മുഖമുദ്ര. ഞങ്ങളുടെ ബ്രാൻഡ് മൂല്യങ്ങളുമായി വളരെയധികം ചേർന്നു പോകുന്നവയാണിത്. ദീപിക ഒരു സ്റ്റൈൽ ഐക്കൺ മാത്രമല്ല യുവത്വത്തിനും സ്ത്രീകൾക്കും ഒരു പ്രചോദനം കൂടിയാണ്. ദീപികയുടെ സാന്നിദ്ധ്യം സ്ത്രീകളുടെ വിഭാഗത്തിൽ ബ്രാൻഡിനെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.”

Levi’s®-നെ സംബന്ധിച്ചിടത്തോളം ഈ വർഷം ഹൈ റൈസസ്, ഓൺ ട്രെൻഡ് ലൂസ് ഫിറ്റ്സ്, റൺവേ റിട്ടേണിംഗ് വൈഡ് ലെഗ് ബോട്ടംസ് പോലുള്ള സ്റ്റേറ്റ്മെന്‍റ് മേക്കിംഗ് ഷേപ്പുകളുടെയാണ്. പുതിയ ഹൈ ലൂസ് റേഞ്ചിലൂടെ Levi’s® ആരാധകർക്ക് പുതിയ ഫാഷൻ ഫിറ്റുകൾ വാങ്ങാൻ ഇപ്പോൾ കൂടുതൽ കാരണങ്ങളുണ്ട്. ബൂട്ട്കട്ട്, മൈൽ-ഹൈ ഫിറ്റ്സ് എന്നിവയാണ് ഉപഭോക്താക്കൾക്ക് പ്രിയപ്പെട്ടവ.

Water<less® ടെക്നോളജി ഉപയോഗിക്കുന്നതിലൂടെ 96 ശതമാനം വെള്ളവും സംരക്ഷിക്കുന്നു. ഇതുവരെ ഉപയോഗിച്ച 20 നിർമ്മാണ രീതികളിലൂടെ 3 ബില്യൺ ലിറ്റർ വെള്ളം ഞങ്ങൾ സംരക്ഷിച്ചിട്ടുണ്ട്. 5 ബില്യൺ ലിറ്റർ വെള്ളം റീസൈക്കിൾ ചെയ്ത് എടുത്തിട്ടുണ്ട്. ഈ റേഞ്ചിലൂടെ TencelTM. അവതരിപ്പിക്കുകയാണ് ഞങ്ങൾ. TencelTM സ്ഥിരതയുള്ളതും അങ്ങേയറ്റം സോഫ്റ്റുമായ ഫാബ്രിക്കാണ്. ഇത് റീസൈക്കിൾ ചെയ്ത തടിയുടെ പൾപ്പിൽ നിന്നും സസ്റ്റെയ്നബിളായി മാനേജ് ചെയ്യുന്ന യൂക്കാലിപ്സ്, സ്പ്രൂസ് കാടുകളിൽ നിന്ന് ഉണ്ടാക്കുന്നതുമാണ്. Levi’s® -ന്‍റെ പുതിയ വസ്ത്രങ്ങൾ പുതിയ സ്റ്റൈൽ സ്റ്റേറ്റ്മെന്‍റുകൾ സൃഷ്ടിക്കുമെന്നതിൽ സംശയമില്ല.

Latest Stories

അവനായി ലോകകപ്പിൽ കൈയടിക്കാൻ തയാറാക്കുക ആരാധകരെ, ഇപ്പോൾ ട്രോളുന്നവർ എല്ലാം അവനെ വാഴ്ത്തിപ്പാടുന്ന ദിനങ്ങൾ വരുന്നു; ഇന്ത്യൻ താരത്തെക്കുറിച്ച് വസീം ജാഫർ

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് നിര്‍ണായകം; എസ്എന്‍സി ലാവലിന്‍ കേസില്‍ സുപ്രീംകോടതിയില്‍ അന്തിമവാദം; മണിക്കൂറുകള്‍ക്കുള്ളില്‍ കേസ് പരിഗണിക്കും

ടർബോ ജോസ് നേരത്തെയെത്തും; റിലീസ് അപ്ഡേറ്റ്

'അവന്‍റെ തിരഞ്ഞെടുപ്പ് തിരിച്ചടിയാവും'; ടി20 ലോകകപ്പിലെ ഇന്ത്യന്‍ ടീമിന്‍റെ വെല്ലുവിളി ചൂണ്ടിക്കാട്ടി മൂഡി

തകര്‍ന്ന സമ്പദ് വ്യവസ്ഥ ഉത്തേജിപ്പിക്കാന്‍ ഇന്ത്യയുമായുള്ള സഹകരണം ഉറപ്പാക്കും; ചര്‍ച്ചകള്‍ക്ക് പാക്കിസ്ഥാന്‍ മുന്നിട്ടിറങ്ങുമെന്ന് പ്രധാനമന്ത്രി ശഹബാസ് ശരീഫ്

ടി20 ലോകകപ്പിനുള്ള അഫ്ഗാനിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു, ഏഷ്യന്‍ ടീം സന്തുലിതം

ബോംബ് ഭീഷണി; ഡല്‍ഹിയില്‍ മൂന്ന് സ്‌കൂളുകള്‍ പരീക്ഷകളടക്കം നിർത്തിവെച്ച് ഒഴിപ്പിച്ചു, പരിശോധന തുടരുന്നു

പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ പ്രാബല്യത്തിൽ; ബഹിഷ്ക്കരിക്കുമെന്ന് സിഐടിയു

ടി20 ലോകകപ്പിനുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു, വലിയ പേരുകള്‍ മിസിംഗ്

ശരി ആരുടെ ഭാഗത്ത്? കെഎസ്ആർടിസി ബസിനുള്ളിലെ സിസിടിവി ഇന്ന് പരിശോധിക്കും; സൈബർ ആക്രമണത്തിനെതിരെ പരാതി നൽകി മേയർ