ഈസ്റ്റേണിനെയും എംടിആര്‍ ഫുഡ്‌സിനെയും ഏറ്റെടുക്കും; ദക്ഷിണേന്ത്യയിലെ കച്ചവടം പിടിക്കാന്‍ ഐടിസി; 12,100 കോടി രൂപയുടെ വമ്പന്‍ ഡീല്‍!

വിപണിയിലെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ഈസ്റ്റേണിനെയും എം.ടി.ആര്‍ ഫുഡ്സിനെയും ഏറ്റെടുക്കാനൊരുങ്ങി എഫ്എംസിജി കമ്പനിയായ ഐടിസി ലിമിറ്റഡ്. നോര്‍വേ ആസ്ഥാനമായ ഓര്‍ക്ലയുടെ ഇന്ത്യന്‍ ബിസിനസിനു കീഴില്‍ വരുന്ന ഇരു സ്ഥാപനങ്ങളെയും 140 കോടി ഡോളറിന് (12,100 കോടി രൂപ) ഏറ്റെടുക്കാനുള്ള ചര്‍ച്ചകളാണ് ആരംഭിച്ചിരിക്കുന്നത്. ഏറ്റെടുക്കലിലൂടെ ദക്ഷിണേന്ത്യയില്‍ സാന്നിധ്യം ശക്തമാക്കാനാണ് ഐടിസി ശ്രമിക്കുന്നത്.

എന്നാല്‍, ഓര്‍ക്ലയും ഐടിസിയും ഏറ്റെടുക്കല്‍ വാര്‍ത്തകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
2020 സെപ്റ്റംബറിലാണ് നവാസ് മീരാന്റെ നേതൃത്വം നല്‍കിയ ഈസ്റ്റേണ്‍ കോണ്‍ഡിമെന്റ്‌സിന്റെ 67.8% ഓഹരികള്‍ നോര്‍വേയിലെ ഓസ്‌ലോ ആസ്ഥാനമായ ഓര്‍ക്ല ഫുഡ്‌സ് സ്വന്തമാക്കി. 1,356 കോടി രൂപയ്ക്ക് ഓര്‍ക്ലയുടെ പൂര്‍ണ ഉടമസ്ഥതയിലായിരുന്ന എംടിആര്‍ ഫുഡ്‌സ് വഴിയായിരുന്നു ഏറ്റെടുക്കല്‍.

2007ലായിരുന്നു എംടിആറിനെ ഏറ്റെടുത്ത് ഓര്‍ക്ല ഇന്ത്യയില്‍ പ്രവേശിച്ചത്. ബംഗളൂരുവിലെ മയ്യാ കുടുംബം 1950ല്‍ സ്ഥാപിച്ച കമ്പനിയാണിത്. ഇന്ത്യക്കുപുറമേ ജപ്പാന്‍, ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍, മിഡില്‍-ഈസ്റ്റ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലും ഇവര്‍ക്ക് വിപണികളുണ്ട്.

എംടിആര്‍ ഫുഡ്സിനെയും ഈസ്റ്റേണ്‍ കോണ്ടിമെന്റ്സിനെയും ഐടിസി ഏറ്റെടുക്കുന്നത് സ്പൈസസ്, റെഡി ടു കുക്ക് ഫുഡ് വിഭാഗത്തില്‍ സാന്നിധ്യം ശക്തിപ്പെടുത്താനാണ്. എഫ്എംസിജി ബ്രാന്‍ഡായ പ്രാസുമയെ ഐടിസി അടുത്തിടെ ഏറ്റെടുത്തിരുന്നു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ