ഐസിഎല്‍ ഫിന്‍കോര്‍പ്പില്‍ നിക്ഷേപിച്ചാല്‍ ഇരട്ടി നേടാം; സെക്യൂര്‍ഡ് എന്‍സിഡി പബ്ലിക് ഇഷ്യൂ ജനുവരി 8 മുതല്‍

ദക്ഷിണേന്ത്യയിലെ പ്രമുഖ നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനിയായ ICL ഫിന്‍കോര്‍പ്പ് CRISIL BBB- STABLE റേറ്റിംഗുള്ള സെക്യൂര്‍ഡ് റെഡീമബിള്‍ NCDകള്‍ പ്രഖ്യാപിച്ചു. ജനുവരി 8, 2025 മുതല്‍ സബ്‌സ്‌ക്രിപ്ഷനുകള്‍ ആരംഭിക്കുന്നതാണ്. നിക്ഷേപകര്‍ക്ക് 13.73% വരെ ഫലപ്രദമായ ആദായത്തോടെ ഉയര്‍ന്ന വരുമാനം ഉറപ്പാക്കാനുള്ള മികച്ച അവസരം ICL ഫിന്‍കോര്‍പ്പ് പ്രദാനം ചെയ്യുന്നു.

എല്ലാത്തരം നിക്ഷേപകര്‍ക്കും പങ്കെടുക്കാനാവുന്ന രീതിയില്‍ തയാറാക്കിയിരിക്കുന്ന ഇഷ്യൂ ജനുവരി 21, 2025 വരെ ലഭ്യമാണ്, പൂര്‍ണ്ണമായി സബ്‌സ്‌ക്രൈബ് ചെയ്തിട്ടുണ്ടെങ്കില്‍, ഇഷ്യു നേരത്തെ തന്നെ അവസാനിക്കുന്നതായിരിക്കും. NCDകള്‍ 1,000 രൂപ മുഖവിലയുള്ളവയാണ്. 68 മാസത്തെ കാലാവധിക്ക് ഇരട്ടി തുകയാണ് നിക്ഷേപകന് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

60 മാസത്തേക്ക് 12.50%, 36 മാസത്തേക്ക് 12.00%, 24 മാസത്തേക്ക് 11.50%, 13 മാസത്തേക്ക് 11.00% എന്നിങ്ങനെയാണ് ഓരോ കാലയളവിലെയും ഉയര്‍ന്ന പലിശ നിരക്ക്. 10 നിക്ഷേപ ഓപ്ഷനുകള്‍ നല്‍കിക്കൊണ്ട് നാല് വ്യത്യസ്ത സ്‌കീമുകള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 10,000 രൂപയാണ് കുറഞ്ഞ അപ്ലിക്കേഷന്‍ തുക. കൂടുതല്‍ അറിയുവാനും ഇഷ്യൂ ഘടന മനസ്സിലാക്കുന്നതിനും നിക്ഷേപകര്‍ക്ക് www.iclfincorp.com ല്‍ നിന്ന് ഇഷ്യൂ പ്രോസ്‌പെക്ടസ് ഡൗണ്‍ലോഡ് ചെയ്യാം.

അപേക്ഷാ ഫോറം ഇതേ വെബ്‌സൈറ്റില്‍ ലഭിക്കുന്നതായിരിക്കും. കൂടാതെ നിക്ഷേപകര്‍ക്ക് അടുത്തുള്ള ICL ഫിന്‍കോര്‍പ്പ് ബ്രാഞ്ച് സന്ദര്‍ശിക്കുകയോ 1800 31 333 53, +9185890 01187, +91 85890 20137, +91 85890 20186 എന്നീ നമ്പറുകളില്‍ വിളിക്കുകയോ ചെയ്യാവുന്നതാണ്.

ഈ ഇഷ്യൂവിലൂടെ സമാഹരിക്കുന്ന പണം കമ്പനിയുടെ ഗോള്‍ഡ് ലോണ്‍ സേവനം കൂടുതല്‍ ശാക്തീകരിക്കുവാനും ഏറ്റവും നൂതനമായ സാമ്പത്തിക സേവനങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാനുമാണ് ICL ഫിന്‍കോര്‍പ്പ് ലക്ഷ്യമിടുന്നത്.

മൂന്ന് പതിറ്റാണ്ടിലേറെ സേവന പാരമ്പര്യമുള്ള ICL ഫിന്‍കോര്‍പ്പ്, കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, ഒഡീഷ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ ശാഖകളുള്ള സാമ്പത്തിക മേഖലയിലെ വിശ്വസ്ത പങ്കാളിയായി മാറിക്കഴിഞ്ഞിരിക്കുന്നു.

കൂടാതെ തമിഴ്നാട്ടില്‍ 92 വര്‍ഷത്തിലേറെ സേവന പാരമ്പര്യമുള്ള BSE-ലിസ്റ്റഡ് NBFCയായ സേലം ഈറോഡ് ഇന്‍വെസ്റ്റ്മെന്റ്സിന്റെ ഏറ്റെടുക്കല്‍ ICL ഫിന്‍കോര്‍പ്പിന്റെ വിപണി സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നു. ഗോള്‍ഡ് ലോണ്‍, ഹയര്‍ പര്‍ച്ചേസ്, ഇന്‍വെസ്റ്റ്‌മെന്റ്‌സ്, ഹോം ഇന്‍ഷുറന്‍സ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയ വിവിധ ധനകാര്യ സേവനങ്ങളും ഇന്‍ഷുറന്‍സ് ഗൈഡന്‍സും ICL ഫിന്‍കോര്‍പ്പ് പ്രദാനം ചെയ്യുന്നു.

CMD അഡ്വ. കെ. ജി. അനില്‍കുമാറിന്റെയും,Vice Chairman, Whole-time Director & CEO ഉമ അനില്‍കുമാറിന്റെയും നേതൃത്വത്തില്‍ ICL ഫിന്‍കോര്‍പ്പ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിശ്ചയിച്ചിട്ടുള്ള ഉയര്‍ന്ന നിലവാരം പാലിക്കുകയും ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലുമുള്ള ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കുകയും ചെയ്തു.

മൂന്ന് പതിറ്റാണ്ടിലേറെയുള്ള സേവന പാരമ്പര്യത്തോടെ സുരക്ഷിതവും സുതാര്യവുമായ നിക്ഷേപസേവനം ഉറപ്പാക്കുക എന്നതാണ് ICL ഫിന്‍കോര്‍പ്പിന്റെ ലക്ഷ്യം. കമ്പനിയുടെ വളര്‍ച്ചയില്‍ പങ്കുചേര്‍ന്നുകൊണ്ട് സുരക്ഷിതമായ സാമ്പത്തിക ഭാവി കൈവരിക്കാന്‍ ICL ഫിന്‍കോര്‍പ്പ് തങ്ങളുടെ ഉപഭോക്താക്കളെ ക്ഷണിക്കുന്നു.

Latest Stories

ഭീകരവാദവും ഭിക്ഷാടനവും, മുന്‍പന്തിയില്‍ പാകിസ്ഥാന്‍ തന്നെ; പാക് പൗരന്മാര്‍ക്ക് ഇനി യുഎഇയില്‍ വിസ ലഭിക്കുക അതികഠിനം; പാക് ഭിക്ഷാടകരുടെ കണക്കുകള്‍ പുറത്ത്

തുര്‍ക്കി ഫാഷന്‍ ഇന്ത്യയില്‍ വേണ്ട; വസ്ത്രങ്ങളിലും തിരിച്ചടി നല്‍കി ഇന്ത്യന്‍ കമ്പനികള്‍; മിന്ത്ര-അജിയോ സൈറ്റുകള്‍ തുര്‍ക്കി ഉത്പന്നങ്ങള്‍ ഒഴിവാക്കി

LSG VS SRH: നിന്റെ ശമ്പളം മറന്നേക്ക്, തോൽവിക്ക് ഞാൻ എന്തിന് പൈസ തരണം; വീണ്ടും ഫൊപ്പായി ഋഷഭ് പന്ത്

പാലക്കാട് വീണ്ടും കാട്ടാന ആക്രമണം; ടാപ്പിംഗ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

LSG VS SRH: വണ്ടിയിൽ കൊള്ളിക്കാതെടാ, പന്ത് വാവ ഉണ്ടാക്കുന്ന ചിലവ് തന്നെ സഹിക്കാൻ വയ്യ; ലക്‌നൗവിന് ഗംഭീര തുടക്കം

പ്രതിനിധി സംഘത്തിനൊപ്പം ആദ്യം പോകുന്നത് ഗയാനയിലേക്ക്; ഒടുവില്‍ അമേരിക്കയിലേക്ക്, പ്രതികരണവുമായി ശശി തരൂര്‍

ഇത് വീഴ്ചയല്ല, കുറ്റകൃത്യമാണ്; ജയശങ്കറിന്റേത് വിനാശകരമായ മൗനം'; പാകിസ്ഥാനെ അറിയിച്ച് നടത്തിയ ആക്രമണത്തില്‍ ഇന്ത്യക്ക് എത്ര യുദ്ധവിമാനങ്ങള്‍ നഷ്ടമായി?; ചോദ്യം ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി

ഇഡി ഉദ്യോഗസ്ഥരെല്ലാം ഹരിശ്ചന്ദ്രന്‍മാരാണെന്ന അഭിപ്രായമില്ല; ഇഡിയിലുള്ളത് അധികവും സഖാക്കളെന്ന് കെ സുരേന്ദ്രന്‍

IPL 2025: അവനെ ഇനി കൊല്‍ക്കത്തയ്ക്ക് വേണ്ട, അടുത്ത ലേലത്തില്‍ കൈവിടും, ഇങ്ങനെ പോയാല്‍ ശരിയാവില്ല, ടീമിന് ഒരു ഉപകാരവും ഇല്ലാത്തവനായി പോകരുത്

പുത്തന്‍ രൂപത്തില്‍ ഒരേയൊരു രാജാവ്‌.. 2025 ടൊയോട്ട ഫോർച്യൂണർ !