എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ''മുഹ് ബന്ദ് രഖോ'' കാമ്പെയ്ന്‍ 1,000 വര്‍ക്ഷോപ്പുകള്‍ നടത്തുന്നു

സുരക്ഷിത ബാങ്കിംഗ് ശീലങ്ങളെക്കുറിച്ചുള്ള എച്ച്ഡിഎഫ്‌സി ബാങ്കിന്റെ “”മുഹ് ബന്ദ് രഖോ”” കാമ്പെയ്ന്‍ ഈ മാര്‍ച്ചില്‍ അതിന്റെ ആയിരാമത്തെ വര്‍ക്ഷോപ്പ് വിജയകരമായി നടത്തി. സൈബര്‍ തട്ടിപ്പുകളെക്കുറിച്ചും, ഓണ്‍ലൈന്‍ തട്ടിപ്പുകളെ പ്രതിരോധിക്കാനുള്ള സുരക്ഷിത ബാങ്കിംഗ് മാര്‍ഗങ്ങളെക്കുറിച്ചും ആളുകളെ ബോധവത്കരിക്കുന്നതിനായി ബാങ്ക് 2020 നവംബറില്‍ ഒരു 360 ഡിഗ്രി കാമ്പെയ്ന്‍ ആരംഭിച്ചിരുന്നു.

പ്രിന്റ്, ഡിജിറ്റല്‍ മാധ്യമവും ഉപയോഗിച്ച് ഏഴ് കോടിയിലധികം ആളുകളിലേക്ക് കാമ്പെയ്ന്‍ എത്തി. ബാങ്ക് സമാരംഭിച്ച ആര്‍ട്ടിഫിഷ്യല്‍ റിയാലിറ്റി ഫില്‍ട്ടറുകള്‍ ഉപയോഗിച്ച് സന്ദേശം നന്നായി വേര്‍തിരിച്ചു മനസിലാക്കാന്‍ സഹായിച്ച കാമ്പെയ്‌നിന്റെ ഓണ്‍ലൈന്‍ ലെഗിനെ പൊതുജനങ്ങള്‍ അഭിനന്ദിച്ചു. ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍, മുതിര്‍ന്ന പൗരന്മാര്‍, ചാനല്‍ പങ്കാളികള്‍, ഹൗസിങ് സൊസൈറ്റികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി നിരവധി ആളുകള്‍ക്ക് വേണ്ടിയാണ് വര്‍ക്ക് ഷോപ്പ് നടത്തിയത്.

പോലീസ് ഉദ്യോഗസ്ഥര്‍, നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ACI വേള്‍ഡ് വൈഡ് എന്നിവരില്‍ നിന്ന് കാമ്പെയ്‌നിനു നല്ല അംഗീകാരം കിട്ടി. രാജ്യത്തെ എല്ലാ പ്രദേശങ്ങളിലേക്കും കാമ്പെയ്ന്‍ എത്തിക്കുകയും അതിന്റെ ദൈര്‍ഘ്യം നൂറ് ദിവസത്തേക്ക് നീട്ടുകയും ചെയ്തു. “”1000 വര്‍ക്ക്‌ഷോപ്പ് നാഴികക്കല്ല് ഞങ്ങള്‍ക്ക് പ്രധാനമാണ്””, എച്ച്ഡിഎഫ്‌സി ബാങ്ക് സീനിയര്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും, ക്രെഡിറ്റ് പ്രോഗ്രാം, അനലിറ്റിക്‌സ്, റിസ്‌ക് ഇന്റലിജന്‍സ് & കണ്‍ട്രോള്‍ എന്നിവയുടെ ഹെഡുമായ പ്രശാന്ത് മെഹ്‌റ പറഞ്ഞു.

“”സുരക്ഷിത ബാങ്കിങ്ങിനുവേണ്ടിയുള്ള മികച്ച ശീലങ്ങളെക്കുറിച്ച് നല്ലൊരു ഭാഗം ആളുകളില്‍ അവബോധം ഉണ്ടാക്കാന്‍ ഇത് സഹായിക്കും. ഉപഭോക്ത കേന്ദ്രീകൃത ബാങ്ക് എന്ന നിലയില്‍, ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മികച്ചതും സുരക്ഷിതവുമായ ബാങ്കിംഗ് മാര്‍ഗങ്ങള്‍ പ്രദാനം ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇതില്‍ പങ്കെടുത്തവരുടെ അറിവുകള്‍ മെച്ചപ്പെടുതുന്നതില്‍ സര്‍ക്കാര്‍ അധികൃതര്‍, പേയ്‌മെന്റ് കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥര്‍, വിഷയവിദഗ്ദ്ധര്‍ എന്നിവരുടെ സാന്നിധ്യം ഒരു പ്രധാന പങ്കാണ് വഹിച്ചിട്ടുള്ളത്.””

ദേശീയ സൈബര്‍ സെക്യൂരിറ്റി കോര്‍ഡിനേറ്റര്‍ ലഫ്റ്റനന്റ് ജനറല്‍ രാജേഷ് പന്ത് ഈ പ്രചാരണത്തിലൂടെ സൈബര്‍ സുരക്ഷാ അവബോധം വ്യാപിപ്പിക്കുന്നതിന് എച്ച്ഡിഎഫ്‌സി ബാങ്ക് നടത്തിയ ശ്രമങ്ങളെ അഭിനന്ദിക്കുകയും ഇത് ഇങ്ങനെ തന്നെയോ മറ്റേതെങ്കിലും രീതിയിലോ തുടര്‍ച്ചയായുള്ള ഒരു പരിശീലനമാക്കണമെന്ന് പറയുകയും ചെയ്തു.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍