സൈനികര്‍ക്കായി ശൗര്യ കാര്‍ഡ് അവതരിപ്പിച്ച് എച്ച്.ഡി.എഫ്.‌സി ബാങ്ക്

സൈനികര്‍ക്കായി ശൗര്യ കാര്‍ഡ് അവതരിപ്പിച്ച് എച്ച്ഡിഎഫ്‌സി ബാങ്ക്. ശൗര്യ കെജിസി കാര്‍ഡ് എന്ന് പേരുള്ള ഈ ഉത്പന്നം ഇന്ത്യയിലെ 45 ലക്ഷം സൈനികര്‍ക്ക് പ്രത്യേകമായി ഡിസൈന്‍ ചെയ്തിരിക്കുന്നതാണ്. ഇതിലുള്ളത് മുമ്പ് കണ്ടിട്ടില്ലാത്ത ഫീച്ചറുകളും യോഗ്യതാ മാനദണ്ഡങ്ങളുമാണ്. സര്‍ക്കാര്‍ മുന്നോട്ടു വെച്ചിട്ടുള്ള കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് മാനദണ്ഡങ്ങള്‍ പ്രകാരമുള്ളതാണ് ഈ കാര്‍ഡ്.

കാര്‍ഡിന്റെ ആനുകൂല്യങ്ങള്‍:

  • ശരാശരി കാര്‍ഡുകള്‍ക്ക് 2 ലക്ഷം രൂപയുള്ളപ്പോള്‍ ഇതിന് 10 ലക്ഷം രൂപയുടെ ലൈഫ് കവര്‍
  • ആളുടെ നേരിട്ടുള്ള സാന്നിദ്ധ്യം ആവശ്യമില്ലത്ത ലളിതമായ ഡോക്യുമെന്റേഷന്‍ പ്രക്രിയ

ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യ ദിന തലേന്ന് എച്ച്ഡിഎഫ്‌സി ബാങ്ക്, റൂറല്‍ ബാങ്കിംഗ് ഗ്രൂപ്പ്, ബിസിനസ് ഹെഡ്, രജീന്ദര്‍ ബബ്ബാറിന്റെ സാന്നിദ്ധ്യത്തില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് മാനേജിംഗ് ഡയറക്റ്റര്‍ ആദിത്യ പൂരിയാണ് പുതിയ ഉല്‍പ്പന്നം ഡിജിറ്റലായി മുംബൈയില്‍ നിന്ന് അവതരിപ്പിച്ചത്.

“സൈനികര്‍ക്കും അവരുടെ കുടുംബത്തിനുമായി ഇത്തരത്തിലൊരു കാര്‍ഡ് അവതരിപ്പിക്കുന്നത് വലിയ സന്തോഷമാണ്. എയര്‍ ഫോഴ്‌സ് കുടുംബത്തില്‍ നിന്ന് വരുന്ന ഒരാളെന്ന നിലയില്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരും അവരുടെ കുടുംബവും ചെയ്യുന്ന ത്യാഗവും നേരിടുന്ന ബുദ്ധിമുട്ടുകളും അടുത്തു നിന്ന് കണ്ടിട്ടുണ്ട്. അവര്‍ക്കായി എന്തെങ്കിലുമൊന്ന് ചെയ്യാനായി എന്നതിനാല്‍ എന്റെ കരിയര്‍ സമ്പൂര്‍ണമായതായി ഞാന്‍ കരുതുന്നു. കര്‍ഷകര്‍ക്കും പട്ടാളക്കാര്‍ക്കും ഒരുപോലെ പ്രയോജനകരമായൊരു ഉല്‍പ്പന്നമാണിത്. നമ്മളെ സംരക്ഷിക്കുന്നവര്‍ക്കുള്ള ഞങ്ങളുടെ സ്വാതന്ത്ര്യദിന സമ്മാനമാണിത്. ജയ് ജവാന്‍, ജയ് കിസാന്‍, ജയ് ഹിന്ദ്” – ആദിത്യ പൂരി പറഞ്ഞു.

Latest Stories

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി