സംസ്ഥാനത്ത് പിടിവിട്ട് സ്വർണവില. സ്വര്‍ണവില വീണ്ടും ഉയരങ്ങളിലേക്ക് കുതിക്കുന്നു. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ 1240 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇന്ന് 22 കാരറ്റ് സ്വര്‍ണം പവന് 104,240 രൂപയാണ് വിപണി വില.
ഒരു പവന്‍ സ്വര്‍ണത്തിന് 1240 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇന്ന് 22 കാരറ്റ് ഗ്രാം വില 13,030 രൂപയാണ്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 125 രൂപ കൂടി 10,710 രൂപയായി. ഇതോടെ പവന് 85680 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 95 രൂപ കൂടി 8340 രൂപയിലും പവന് 66720 രൂപയിലുമെത്തി.
അമേരിക്ക, ഇറാനെയും ഗ്രീന്‍ലാന്റിനേയും ആക്രമിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കു പിന്നാലെയാണ് സ്വര്‍ണവില മുന്നോട്ട് കുതിക്കുന്നത്. പുതിയ യുദ്ധ സാഹചര്യം ഉടലെടുത്തത് നിക്ഷേപകര്‍ക്കിടയില്‍ ആശങ്കയ്ക്കിടയാക്കി.