സംസ്ഥാനത്ത് ഇറക്കത്തിന് പിന്നാലെ കുതിച്ചുയർന്ന് സ്വർണവില. ഒരു പവന്‍ സ്വര്‍ണത്തിന് 880 രൂപ വർധിച്ച് 91,560 രൂപയായി. ഗ്രാമിന് 110 രൂപ വീതമാണ് ഇന്ന് ഉയര്‍ന്നിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 11445 രൂപയും നല്‍കേണ്ടി വരും.
ഇന്നലെ 1280 രൂപ കുറഞ്ഞ സ്വര്‍ണവിലയാണ് ഏകദേശം അതിനോടടുത്ത് തിരികെ കയറിയിരിക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് ഗ്രാമിന് 90 രൂപ കുറഞ്ഞ് 9415 രൂപയായി. പവന്റെ വില 75320 രൂപയും ആയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വര്‍ണത്തിന്റെ വില കൂടിയും കുറഞ്ഞുമാണ്.
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്.