സ്വര്‍ണം വീണ്ടും ലാഭകരമായ നിക്ഷേപമാകുന്നു; എട്ട് ദിവസത്തെ വര്‍ദ്ധനവ് 2,200 രൂപ; വില വര്‍ദ്ധനവിന്റെ കാരണം പറഞ്ഞ് വിദഗ്ധര്‍

ഒരു ദിവസത്തെ വിശ്രമത്തിന് ശേഷം സ്വര്‍ണവില വീണ്ടും മുന്നോട്ട്. ഇന്ന് പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് വര്‍ദ്ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 56,800 രൂപയും ഗ്രാമിന് 7,100 രൂപയുമായി. സെപ്റ്റംബര്‍ 20 മുതല്‍ 27 വരെ എട്ട് ദിവസം കൊണ്ട് 2,200 രൂപയാണ് സ്വര്‍ണവിലയിലുണ്ടായ വര്‍ദ്ധനവ്. സംസ്ഥാനത്ത് ഇതുവരെയുള്ള റെക്കോര്‍ഡ് വിലയാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ 56,800 രൂപയ്ക്ക് ഒരു പവന്‍ സ്വര്‍ണാഭരണം ലഭിക്കില്ല. സ്വര്‍ണവിലയ്‌ക്കൊപ്പം മൂന്ന് ശതമാനം ജിഎസ്ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ്, ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി എന്നിവ ഉള്‍പ്പെടെ കുറഞ്ഞത് 61,500 രൂപയെങ്കിലും ചെലവാകും. പണിക്കൂലി അഞ്ച് ശതമാനത്തിന് മുകളിലായാല്‍ വില വീണ്ടും ഉയരും.

മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ യുദ്ധാന്തരീക്ഷത്തിലേക്ക് കടന്നതോടെയാണ് സ്വര്‍ണത്തെ പലരും സുരക്ഷിത നിക്ഷേപമായി കരുതുന്നത്. ഇസ്രായേല്‍-ലെബനന്‍ സംഘര്‍ഷം രൂക്ഷമായതോടെയാണ് സ്വര്‍ണവില ദിനംപ്രതി വര്‍ദ്ധിക്കുന്നതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. ലെബനനില്‍ വെടിനിര്‍ത്തലിനായി യുഎസിന്റെ നേതൃത്വത്തില്‍ സഖ്യരാജ്യങ്ങള്‍ മുന്നോട്ടുവച്ച കരാര്‍ തള്ളിയ ഇസ്രായേല്‍ ഹിസ്ബുള്ളയ്‌ക്കെതിരെ ആക്രമണം ശക്തമാക്കുന്നുണ്ട്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം