കേരളത്തിന്റെ തനത് രുചി; ഈസ്റ്റേണ്‍ ഇനി പുതിയ രൂപത്തിലും രുചിയിലും!

നാല് പതിറ്റാണ്ടിലേറെയായി കേരളത്തിന്റെ തനത് പാചക സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമായ ഈസ്റ്റേണ്‍, പുതിയ രൂപത്തിലും രുചിയിലും ഉപഭോക്താക്കള്‍ക്ക് പുതിയ അനുഭവം നല്‍കാനൊരുങ്ങുകയാണ്. മാറുന്ന കാലഘട്ടത്തിനനുസരിച്ച് ഉപഭോക്താക്കളുടെ മാറുന്ന ഇഷ്ടങ്ങള്‍ കൂടി പരിഗണിച്ച്, സ്വയം നവീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റം.

പുതിയ ലോഗോയും ബ്രാന്‍ഡ് ഐഡന്റിറ്റിയുമായി എത്തുന്ന ഈസ്റ്റേണ്‍, തങ്ങളുടെ പൈതൃകം കാത്തുസൂക്ഷിച്ച് കൊണ്ടുള്ള ഒരു നവീകരണമാണ് ലക്ഷ്യമിടുന്നത്. സുഗന്ധവ്യഞ്ജനങ്ങളുടെയും മസാലകളുടെയും വിവിധ പാചക വിഭവങ്ങള്‍ ഒരുക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഈസ്റ്റേണ്‍, പുതിയ ലോഗോയിലും പാക്കേജിംഗിലും നാല് പതിറ്റാണ്ടിന്റെ സത്തയും ആധുനികതയും ഒരുപോലെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

മാറ്റത്തിന്റെ ഭാഗമായി, ‘ഫ്ലേവേഴ്സ് ഓഫ് അറേബ്യ’ എന്ന പുതിയ ഭക്ഷണ ഉല്‍പ്പന്ന ശ്രേണിയും ഈസ്റ്റേണ്‍ അവതരിപ്പിക്കുന്നു. മലയാളികളുടെ പ്രിയപ്പെട്ട അറേബ്യന്‍ വിഭവങ്ങളെ കേരളത്തിന്റെ വീട്ടകങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഈ ഉല്‍പ്പന്നങ്ങളുടെ ലക്ഷ്യം. ഷവര്‍മ മസാല, കബ്സ മസാല എന്നിവയാണ് ആദ്യമായി പുറത്തിറക്കുന്നത്. 50 ഗ്രാമിന് 50 രൂപയാണ് വില. എല്ലാ റീട്ടെയില്‍ സ്റ്റോറുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകും.

‘നാല് പതിറ്റാണ്ടിലേറെയായി ഈസ്റ്റേണ്‍ കേരളത്തിന്റെ പ്രിയപ്പെട്ട ഭക്ഷണ ഉല്‍പ്പന്ന ബ്രാന്‍ഡാണ്. എളുപ്പത്തില്‍ പാചകം ചെയ്യാന്‍ കഴിയുന്ന പാചക വിഭവങ്ങള്‍ കൊണ്ട് തന്നെ ഈസ്റ്റേണ്‍ കേരള സമൂഹത്തിന്റെ വലിയ വിശ്വാസ്യത നേടിയിട്ടുണ്ട്. മാറ്റങ്ങളെ ഉള്‍ക്കൊണ്ട് കൊണ്ടുള്ള ഒരു പുതിയ മാറ്റത്തിനാണ് ഈസ്റ്റേണ്‍ ശ്രമിക്കുന്നത്. ഇത്രയും വര്‍ഷം കൊണ്ടുണ്ടാക്കിയ പാരമ്പര്യത്തെ അതേ പടി നിലനിര്‍ത്തിയുള്ള പുതിയ മാറ്റം കൂടുതല്‍ പേരിലേക്ക് ഞങ്ങളുടെ സേവനങ്ങള്‍ എത്തിക്കാന്‍ സാധിക്കും. ഈ മാറ്റത്തിന് നാന്ദി കുറിച്ച് കൊണ്ട് അറേബ്യന്‍ വിഭവങ്ങളുടെ പുതിയ ശ്രേണിയായ ‘ഫ്ലേവേഴ്സ് ഓഫ് അറേബ്യ’ കൂടി ഞങ്ങള്‍ അവതരിപ്പിക്കുകയാണ്.

ഈസ്റ്റേണ്‍ രുചിയുടെയും ഗുണനിലവാരത്തിന്റെയും ഉറപ്പുമായി ഈ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നതില്‍ ഞങ്ങള്‍ അതിയായ സന്തോഷമുണ്ട് ‘- ഈസ്റ്റേണ്‍ സിഇഒ ഗിരീഷ് നായര്‍ പറഞ്ഞു. റെസ്റ്റോറന്റ് ശൈലിയിലുള്ള അറേബ്യന്‍ രുചികള്‍ വീട്ടിലെ അടുക്കളകളിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടുള്ള ‘ഹബീബി, കം ഹോം’ കാമ്പെയ്‌നോടൊപ്പമാണ് ഈ പുതിയ ഉല്‍പ്പന്നങ്ങളുടെ പ്രകാശനം.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി