മാറുന്ന കാലത്തിന്റെ ചായ രൂചികളുമായി ഈസ്റ്റ്ടീ

ബഹുമുഖങ്ങളായ ബിസിനസ്സ് മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഗ്രൂപ്പ് മീരാന്റെ ഭാഗമായ ഈസ്റ്റ്ടീ പുതിയ തലമുറയുടെ ജീവിതശൈലികള്‍ക്കിണങ്ങുന്നതും ഉപഭോക്താക്കളുടെ പുതുമയാര്‍ന്ന അഭിരുചികളെ സംതൃപ്തിപ്പെടുത്തുന്നതുമായ ചായകളുടെ നൂതൂന ശ്രേണി അവതരിപ്പിച്ചു. ചായ വിപണിയിലെ ഉന്നത ശ്രേണിയെ ലക്ഷ്യമിടുന്ന വ്യത്യസ്തങ്ങളായ flvour-കള്‍ ചേര്‍ന്ന ചായകള്‍ ഗ്രൂപ്പ് മീരാന്‍ ഡയറക്ടര്‍ സുബിന്‍ മീരാന്‍ ശനിയാഴ്ച പുറത്തിറക്കി. ഇഞ്ചിയുടെയും ഏലത്തിന്റെയും flavour-കള്‍ ചേര്‍ന്ന ചായയും, ഗ്രീന്‍ ടീയും, ആസ്സാം ബ്ലെന്‍ഡ് തേയിലയുമാണ് പുതിയ ശ്രേണിയില്‍ പുറത്തിറക്കിയ ഉല്‍പ്പന്നങ്ങള്‍. വരുന്ന മാസങ്ങളില്‍ പുതിയ
വിവിധ തരം ചായകള്‍ കമ്പനി പുറത്തിറക്കുന്നതാണ്.

‘ജീവിത ശൈലിയിലും ഉപഭോഗശീലങ്ങളിലും വലിയ മാറ്റങ്ങള്‍ സംഭവിച്ചുവെങ്കിലും പാക്കു ചെയ്ത തേയിലയുടെ കാര്യത്തില്‍ കഴിഞ്ഞ 100 വര്‍ഷങ്ങളായി കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇന്നത്തെ തലമുറയുടെ അഭിരുചികള്‍ക്കിണങ്ങിയ — flavour-ഉം ആരോഗ്യദായകവുമായതടക്കമുള്ള (വെല്‍നസ്സ്) — ചായകള്‍ വിപണിയിലെത്തിക്കുവാന്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നു’ സുബിന്‍ മീരാന്‍ പറഞ്ഞു. ലോകത്തിലെ മാറ്റങ്ങളും, ട്രെന്‍ഡുകളും ഓണ്‍ലൈന്‍ വഴി അപ്പപ്പോള്‍ സ്വാംശീകരിക്കുന്ന ഇന്ത്യയിലെ ഇപ്പോഴത്തെ ഉപഭോക്താക്കളെ പുതിയ ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തുക എളുപ്പമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മൂന്നു മാസത്തിലൊരിക്കല്‍ ഒരു പുതിയ ശ്രേണിയിലെ ചായകള്‍ ഈസ്റ്റ്ടീ പുറത്തിറക്കുന്നതാണ്. flavour ശ്രേണിയിലെ ചായകള്‍ പുറത്തിറക്കിയതിന് പിന്നാലെ സെപ്തംബര്‍ അവസാനത്തിനും ഡിസംബര്‍ തുടക്കത്തിനുമിടയില്‍ ആരോഗ്യദായക (വെല്‍നസ്സ്്) ശ്രേണിയിലെ ചായകള്‍ പുറത്തിറക്കുന്നതാണ്. ജനുവരിയോടെ കോള്‍ഡ് ചായയുടെ ശ്രേണി പുറത്തിറക്കും.
.
വിപണിയില്‍ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിക്കുന്നതിനുള്ള ബോധപൂര്‍വ്വമായ നയം പിന്തുടരുന്നതിന്റെ പ്രാധാന്യം സുബിന്‍ മീരാന്‍ ചൂണ്ടിക്കാട്ടി. ‘വിപണിയിലെ ഉന്നതശ്രേണിയെ ലക്ഷ്യം വയ്ക്കുന്നവരെന്ന നിലയില്‍ ചായകളുടെ ഗുണനിലവാരത്തില്‍ മാത്രമല്ല മികച്ച പാക്കിംഗിലും ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു’.
.
ഒരോ ബിസിനസ്സ് വെര്‍ട്ടിക്കലിന്റെയും മേഖലയിലെ വിപണിയെ കൂടുതല്‍ ആഴത്തിലാക്കുന്നതിന്റെ ഭാഗമായാണ് ഈസ്റ്റ്ടീ കൂടുതല്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ പുറത്തിറിക്കാന്‍ തീരുമാനിച്ചതെന്ന് ഗ്രൂപ്പ് മീരാന്‍ ചെയര്‍മാന്‍ നവാസ് മീരാന്‍ പറഞ്ഞു. ‘ഓരോ വെര്‍ട്ടിക്കലിന്റെ ബ്രാന്‍ഡ് സെഗ്മെന്റുകളിലും ഞങ്ങളുടെ സാന്നിദ്ധ്യം
പരമാവധി വിപുലീകരിക്കുകയും ലാഭവിഹിതം ഉയര്‍ത്തുകയുമാണ് ലക്ഷ്യം’ അദ്ദേഹം വ്യക്തമാക്കി.
.
46-വര്‍ഷം പഴക്കമുള്ള ഗ്രൂപ്പ് മീരാന്റെ കുടക്കീഴില്‍ ഈസ്റ്റ്ടീ-ക്കു പുറമെയുള്ള പ്രമുഖ സ്ഥാപനങ്ങളാണ് നന്മ പ്രോപ്പര്‍ട്ടീസ്, സുനിദ്ര മാട്രസ്സസ്സ്, ഈസ്റ്റേണ്‍ ട്രെഡ്സ്, ജാക്ക്ഫ്രൂട്ട്്365, വീട്രക്ക്്, സ്‌കോര്‍ലൈന്‍ സ്പോര്‍ടസ്.

Latest Stories

IPL 2024: 'അവന്‍ ജോ റൂട്ടിനെയും സ്റ്റീവ് സ്മിത്തിനെയും പോലെ': ആര്‍സിബി ബാറ്ററെ കുറിച്ച് ഇന്ത്യന്‍ മുന്‍ താരം

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്, അത് എന്താണ് ശരീരത്തില്‍ ചെയ്തതെന്ന് അറിയില്ല: ശ്രേയസ് തല്‍പഡെ

ഹർദീപ് നിജ്ജാർ കൊലപാതകത്തിലെ ഇന്ത്യക്കാരുടെ അറസ്റ്റ്; പ്രതികരിച്ച് എസ് ജയശങ്കർ

IPL 2024: 'ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഓവര്‍റേറ്റഡ് കളിക്കാരനാണ് അവന്‍': സ്റ്റാര്‍ ബാറ്ററെക്കുറിച്ച് പാര്‍ഥിവ് പട്ടേല്‍

റിലീസ് ചെയ്യാന്‍ തടസങ്ങള്‍? 'ഇന്ത്യന്‍ 2' ഇനിയും വൈകും; ജൂണില്‍ റിലീസ് നടക്കില്ല

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു; എച്ച് ഡി രേവണ്ണ എംഎല്‍എയെ അറസ്റ്റ് ചെയ്ത് പൊലീസ്; പിടികൂടിയത് മുന്‍പ്രധാനമന്ത്രിയുടെ വീട്ടില്‍ നിന്നും

കോടതി നിലപാട് കടുപ്പിച്ചു; കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവിനുമെതിരെ പൊലീസ് കേസെടുത്തു; അഞ്ച് പ്രതികള്‍

അമ്പത് തവണയെങ്കിലും ഈ സിനിമ കണ്ടിട്ടുണ്ട്, രാജ്യത്തിന്റെ അഭിമാനം..; 'മണിച്ചിത്രത്താഴി'നെ പുകഴ്ത്തി സെല്‍വരാഘവന്‍

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ