വർണ്ണാഭമായി ഐസിഎൽ ഫിൻകോർപ്പിന്റെ ഇരിങ്ങാലക്കുടയിലെ ഒന്നിച്ചോണം പൊന്നോണം

ഐസിഎൽ ഫിൻകോർപ് ഇരിങ്ങാലക്കുടയിൽ ഒരുക്കിയ ഒന്നിച്ചോണം പൊന്നോണം പരിപാടി വർണ്ണാഭമായി. കുടവയർ കുലുക്കി അരമണിയുടെ ശബ്ദമുയർത്തി പുലികൾ നിരത്ത് കീഴടക്കിയപ്പോൾ കൂമ്മാട്ടി കൂട്ടവും,തെയ്യവും കാവടിയും മറ്റ് കലാരൂപങ്ങളും ഇരിങ്ങാലക്കുടയിലെ വീഥികളിൽ നിറഞ്ഞ് നിന്ന ജനസഞ്ചയത്തെ വിസ്മത്തിലാറിച്ചു. പഞ്ചാവാദ്യവും, നാസിക്ക് ഡോലും, ഡീജെ വാഹനവും ശബ്ദവിന്യാസം കൊണ്ട് പ്രകമ്പനം തീർത്തു.

ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് നാല് മണിയോടെ കൂടൽമാണിക്യം ക്ഷേത്രനടയിൽ തിരി തെളിയിച്ച് ഐ സി എൽ ഫിൻകോർപ് എംഡി അഡ്വ. കെജി അനിൽകുമാർ പരിപാടിയ്ക്ക് തുടക്കമിട്ടു. തുടർന്ന് തിരുവാതിര കളി മത്സരം നടന്നു.ഐസിഎൽ ഫോൻകോർപ് ഓൾടെം ഡയറക്ടർ ഉമ അനിൽകുമാർ ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. രാഷ്ട്രീയ സാംസ്‌ക്കാരിക പൊതു രംഗത്തെ നിരവധി പ്രമുഖർ ഘോഷയാത്രയിൽ അണിനിരന്നു.നഗരവീഥികൾ ജനകൂട്ടം നിറഞ്ഞ് നിന്നിരുന്നു. സിനിമാറ്റിക് ഡാൻസ് മത്സരവും ഇതിനിടയിലായി നടന്നു.

ഇരിങ്ങാലക്കുടയിലെ ചരിത്രത്തിലെ തന്നെ ഏറ്റവും മികവാർന്ന ഓണഘോഷയാത്രയായി ഐസിഎൽ ഫിൻകോർപ് ഒന്നിച്ചോണം പൊന്നോണം പരിപാടി മാറി. നഗരസഭ മൈതാനത്തിന് സമീപത്തെ സിന്ധു കൺവെൻഷൻ സെന്ററിൻ നടന്ന സമാപന സമ്മേളനം ഉന്നത വിദ്യഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം നിർവഹിച്ചു. ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ്, ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്‌സൺ മേരിക്കുട്ടി ജോയ്, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ CK ഗോപി, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കൃപേഷ് ചെമ്മണ്ട, ടിവി ചാർളി, അബ്ദുൾ ഹഖ് മാസ്റ്റർ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി