പ്രമേഹരോഗികളുടെ ഓറല്‍ കെയര്‍; വഴികാട്ടിയായി കോള്‍ഗേറ്റ്-പാല്‍മൊലീവ്

  • പ്രമേഹരോഗികളുടെ ഓറല്‍ കെയറിന് പ്രത്യേകതകളുണ്ട് – പ്രമേഹരോഗികള്‍ക്കുള്ള ഇന്ത്യയിലെ ആദ്യത്തെ ആയുര്‍വ്വേദ ടൂത്ത്‌പേസ്റ്റ്

പ്രമേഹ രോഗികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ടൂത്ത്‌പേസ്റ്റ് ഗവേഷണത്തിലൂടെ വികസിപ്പിച്ച് കോള്‍ഗേറ്റ്-പാല്‍മൊലീവ് (ഇന്ത്യ). ഓറല്‍ ഹെല്‍ത്ത് വിദഗ്ദ്ധരുടെയും പ്രമേഹ വിദഗ്ദ്ധരുടെയും സഹായത്തോടെയാണ് കമ്പനി കോള്‍ഗേറ്റ് ഫോര്‍ ഡയബെറ്റിക്‌സ് വികസിപ്പിച്ചത്. പ്രമേഹരോഗ നിയന്ത്രണവും ഓറല്‍ ഹെല്‍ത്ത് നിയന്ത്രണവും തമ്മില്‍ നേരിട്ടുള്ള ബന്ധം എടുത്തു കാണിക്കുന്നതാണ് പുതിയ ഉല്‍പ്പന്നത്തിന്റെ ലോഞ്ച്. പ്രമേഹത്തെ തുടര്‍ന്നുണ്ടാകുന്ന ഓറല്‍ ഹെല്‍ത്ത് പ്രശ്‌നങ്ങള്‍ക്കുള്ള കാര്യക്ഷമമായ പരിഹാരമാണ് ഈ ഉല്‍പ്പന്നം.

പ്രമേഹ രംഗത്തെ പ്രമുഖ സ്ഥാപനങ്ങളില്‍ ഒന്നായ റിസര്‍ച്ച് സൊസൈറ്റി ഫോര്‍ ദ് സ്റ്റഡി ഓഫ് ബയബീറ്റ്‌സ് ഇന്‍ ഇന്ത്യയും (RSSDI) പ്രമുഖ ഓറല്‍ ഹെല്‍ത്ത് സ്ഥാപനമായ ഇന്ത്യന്‍ സൊസൈറ്റി ഓഫ് പീരിഡോന്തോളജിയും (ISP) ചേര്‍ന്നാണ് പ്രമേഹവും ഓറല്‍ ഹെല്‍ത്തും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠിച്ചത്. ഈ പഠനത്തിന്റെ ഫലം ഇരു സ്ഥാപനങ്ങളും ചേര്‍ന്ന് പ്രസിദ്ധീകരിക്കുകയും ചെയ്തു. ശരിയായ ഓറല്‍ കെയര്‍ പരിഹാരങ്ങളും ജീതിവശൈലി മാറ്റങ്ങളും പ്രമേഹ മാനേജ്‌മെന്റിന് അത്യന്താപേക്ഷിതമാണെന്ന് ഈ പഠനം ചൂണ്ടിക്കാട്ടുന്നു.

കോള്‍ഗേറ്റ് ഫോര്‍ ഡയബെറ്റിക്ക്‌സ് ടൂത്ത്‌പേസ്റ്റ് ക്ലിനിക്കലി തെളിയിക്കപ്പെട്ട ഫോര്‍മുലയാണ്. മധുനാശിനി, ആര്യവേപ്പ്, ഞാവല്‍പ്പഴത്തിന്റെ ചാറ്, നെല്ലിക്ക തുടങ്ങിയ ആയുര്‍വ്വേദ ചേരുവകളാണ് ഈ ഉല്‍പ്പന്നത്തില്‍ അടങ്ങിയിരിക്കുന്നത്. ഈ സ്‌പെഷ്യല്‍ ഫോര്‍മുല അനെറോബിക് ബാക്റ്റീരിയയെ ഇല്ലാതാക്കി ഓറല്‍ ഹെല്‍ത്ത് നിലനിര്‍ത്തുന്നു. ഈ ആയുര്‍വ്വേദ ബ്ലെന്‍ഡ് എഫ്ഡിഎയുടെ അംഗീകാരമുള്ളതാണ്. ഇത് ഫാര്‍മസികളില്‍ ഓഫ്ലൈനിലും ഓണ്‍ലൈനിലും ഇപ്പോള്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ്.

നിലവില്‍ ഇന്ത്യയില്‍ 77 ദശലക്ഷം ഡയബെറ്റിക്‌സ് രോഗികളുണ്ട്. ഇതില്‍ 43.9 ദശലക്ഷം കണ്ടുപിടിക്കപ്പെടാതെ പോകുന്നുവെന്നാണ് കണക്കാക്കുന്നത്. മുതിര്‍ന്നവരും കുട്ടികളും ഉള്‍പ്പെടെ ലോകത്ത് ഏറ്റവും അധികം ആളുകള്‍ക്ക് പ്രമേഹമുള്ള രാജ്യങ്ങളില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്ക്.

“”ഇന്ത്യയിലെ പ്രമേഹം ആശങ്കാവഹമാം വിധം വര്‍ദ്ധിക്കുകയാണ്. പക്ഷെ നിര്‍ഭാഗ്യവശാല്‍ പ്രമേഹവും ഓറല്‍ ഹെല്‍ത്ത് മാനേജ്‌മെന്റും തമ്മിലുള്ള ബന്ധം സംബന്ധിച്ച് ആളുകള്‍ക്കുള്ള അവഗാഹം വളരെ കുറവാണ്. പ്രമേഹ രോഗികളുടെ ഓറല്‍ ഹെല്‍ത്തിന് പ്രത്യേകം വേണം. ഓറല്‍ കെയറും ഡയബറ്റീസ് കെയറും തമ്മില്‍ അങ്ങോട്ടും ഇങ്ങോട്ടും ബന്ധമുണ്ട്. ദൈനംദിന ഉപയോഗത്തിനുള്ള കോള്‍ഗേറ്റ് ഫോര്‍ ഡയബെറ്റിക്‌സ് വികസിപ്പിക്കുന്നതിനായി കോള്‍ഗേറ്റ് പ്രമേഹ വിദഗ്ദ്ധരുമായും ഓറല്‍ ഹെല്‍ത്ത് വിദഗ്ദ്ധരുമായും സഹകരിച്ച് പ്രവര്‍ത്തിച്ചു. ഈ ഫോര്‍മുല ക്ലിനിക്കലി തെളിയിക്കപ്പെട്ടതാണ്. ഇതില്‍ ഞാവല്‍പ്പഴം, ആര്യവേപ്പ്, നെല്ലിക്ക തുടങ്ങിയ ചേരുവുകളുണ്ട്. ഇന്ത്യയിലുടനീളമുള്ള പ്രമേഹ രോഗികള്‍ക്ക് ഈ നൂതന ഉല്‍പ്പന്നം എത്തിക്കുന്നതില്‍ ഞങ്ങള്‍ക്ക് വലിയ ആകാംക്ഷയുണ്ട്”” – കോള്‍ഗേറ്റ്-പാല്‍മൊലീവ് (ഇന്ത്യ) ലിമിറ്റഡ്, മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ്, അരവിന്ദ് ചിന്താമണി പറഞ്ഞു.

“”ഓറല്‍ ഹെല്‍ത്തും പ്രമേഹവും തമ്മിലുള്ള കോമണ്‍ ലിങ്ക് ഇന്‍ഫ്‌ളമേഷന്‍ അല്ലെങ്കില്‍ കടുത്ത വേദനയാണെന്നാണ് തെളിവുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഈ പ്രശ്‌നം പരിഹരിക്കുക എന്നതാണ് ഇപ്പോള്‍ വേണ്ടത്. ഓറല്‍ കെയര്‍ സാങ്കേതിവിദ്യ ആന്റൈ-ജേം, ആന്റൈ-ഇന്‍ഫ്‌ളമേറ്ററി പ്രോപ്പര്‍ട്ടികള്‍ വികസിപ്പിച്ചിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിന് ഇത് ഉപകാരപ്പെടും. എന്നിരുന്നാലും ഈ മേഖലയില്‍ കൂടുതല്‍ ക്ലിനിക്കല്‍ ഡാറ്റ ലഭ്യമാകുമ്പോള്‍ അത്തരം സാങ്കേതികവിദ്യകള്‍ കൂടുതല്‍ മെച്ചപ്പെട്ടതാകും”” – ഇന്ത്യന്‍ സൊസൈറ്റി ഓഫ് പീരിഡോന്തോളജിയുടെ മുന്‍ പ്രസിഡന്റും “”ഗുഡ് ക്ലിനിക്കല്‍ പ്രാക്റ്റീസ് ഗൈഡ്ലൈന്‍സ് ഫോര്‍ ദ് മാനേജ്‌മെന്റ് ഓഫ് പീരിഡോന്തല്‍ ഡിസീസ് ഇന്‍ പേഷ്യന്റ്‌സ് വിത്ത് ഡയബെറ്റീസ്”” എന്നതിന്റെ ലീഡ് ഓഥറുമായ ആശിഷ് ജെയിന്‍ പറഞ്ഞു.

“”ഞങ്ങളുടെ പ്രമേഹ രോഗികളില്‍ പലര്‍ക്കും പ്രമേഹവും പീരിഡോന്റിറ്റിസും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിയില്ല. ഇവയ്ക്ക് പരസ്പരം ദോഷകരമായി സ്വാധീനിക്കാനാകും, ഒപ്പം അനുബന്ധ സങ്കീര്‍ണ്ണതകള്‍ക്കും സാധ്യതയുണ്ട്. വിദഗ്ദ്ധരുടെ നിഗമനങ്ങളും തെളിവുകളും ചൂണ്ടിക്കാട്ടുന്നത് പ്രമേഹ രോഗികളിലെയും പ്രമേഹരോഗ സാധ്യതയുള്ളവരിലും പീരിഡോന്റല്‍ അവസ്ഥകള്‍ക്ക് ഒപ്റ്റിമില്‍ ക്ലിനിക്കല്‍ മാനേജ്‌മെന്റ് ആവശ്യമാണെന്നാണ്. പ്രമേഹ രോഗികള്‍ ബ്ലഡ് ഗ്ലൂക്കോസ് ലെവല്‍ നിയന്ത്രിക്കുന്നതിനൊപ്പം തന്നെ ഓറല്‍ ഹെല്‍ത്തിലും ദന്തപരിചരണത്തിലും അധികശ്രദ്ധ ചെലുത്തണം”” – RSSDI അംഗവും മുംബൈയില്‍ നിന്നുള്ള ഡയബറ്റോളജിസ്റ്റുമായ മനോജ് ചാവ്‌ള പറഞ്ഞു.

ഇന്ത്യയിലെ മുന്‍നിര ഓറല്‍ കെയര്‍ ബ്രാന്‍ഡായ കോള്‍ഗേറ്റ്-പാല്‍മൊലീവ് ഇന്ത്യ ഓറല്‍ കെയറുമായി ബന്ധപ്പെട്ട ബോധവത്ക്കരണം നടത്തുകയും കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ഓറല്‍ കെയറുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാക്കുകയും ചെയ്യുന്നു. കീപ്പ് ഇന്ത്യ സ്‌മൈലിംഗ് മിഷന്‍ ബ്രാന്‍ഡിന്റെ പ്രതിബദ്ധത എടുത്തു കാണിക്കുന്ന ഒന്നാണ്. തുടര്‍ച്ചയായ ഇന്നൊവേഷനുകളിലൂടെയും ഡെഡിക്കേഷനിലൂടെയും ഉപഭോക്താക്കളില്‍ പുഞ്ചിരി വിടര്‍ത്തുന്നതിലാണ് ബ്രാന്‍ഡ് വിശ്വസിക്കുന്നത്.

Latest Stories

സഞ്ജുവിന് പകരം ജഡേജയെയോ റുതുരാജിനെയോ തരണമെന്ന് രാജസ്ഥാൻ, ചെന്നൈയുടെ പ്രതികരണം ഇങ്ങനെ

IPL 2026: 'ആളുകൾ അദ്ദേഹത്തിനായി ധാരാളം പണം ചെലവഴിക്കും'; വരാനിരിക്കുന്ന മിനി-ലേലത്തിൽ ഏറ്റവും വിലയേറിയ കളിക്കാരൻ ആരെന്ന് പ്രവചനം

Asia Cup 2025: “നിങ്ങൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്തത്ര മോശമായി ഇന്ത്യ ഞങ്ങളെ തോൽപ്പിക്കും”; പാകിസ്ഥാനെതിരായ മത്സരം ഇന്ത്യ ബഹിഷ്‌കരിക്കാൻ പ്രാർത്ഥിച്ച് പാക് മുൻ താരം

പാലിയേക്കര ടോള്‍: ഇത്രയും മോശം റോഡില്‍ എങ്ങനെ ടോള്‍ പിരിക്കുമെന്ന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്; 'ഞാന്‍ ആ വഴി പോയിട്ടുണ്ട്', ദേശീയ പാത അതോറിറ്റിയെ നിര്‍ത്തിപ്പൊരിച്ച് സുപ്രീം കോടതി

കോഹ്‌ലിയുമായുള്ള താരതമ്യമാണ് ബാബർ അസമിന്റെ പതനത്തിന് പിന്നിലെ പ്രധാന കാരണം: അഹമ്മദ് ഷെഹ്സാദ്

അനധികൃത സ്വത്ത് സമ്പാദനകേസ്; എം ആര്‍ അജിത് കുമാറിന് ക്ലീൻചിറ്റ് നല്‍കിയ അന്വേഷണ റിപ്പോർട്ട് തള്ളി കോടതി

ഐപിഎൽ 2026: ചെന്നൈ സൂപ്പർ കിംഗ്സിലേക്കുള്ള സഞ്ജു സാംസണിന്റെ കൈമാറ്റം നടക്കില്ല: ആർ. അശ്വിൻ

“അഷസ് പോലെ നിലവാരം മികച്ചതായി തോന്നിയില്ല″: ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര മികച്ചതാണെന്ന് അംഗീകരിക്കാൻ വിസമ്മതിച്ച് മൈക്കൽ ആതർട്ടൺ

സഞ്ജു സാംസണെ പുറത്താക്കി പകരം ആ താരത്തെ കൊണ്ട് വരണം: ദീപ്‌ദാസ് ഗുപ്ത

'വിഭജനകാലത്ത് ജനങ്ങള്‍ അനുഭവിച്ച ദുരിതങ്ങളുടെ ഓര്‍മ നാള്‍ കൂടിയാണ് വിഭജന ഭീതി ദിനം, അവരുടെ മനക്കരുത്തിനെ ആദരിക്കാനുള്ള ദിവസം'; പ്രധാനമന്ത്രി