വേനല്‍ക്കാലത്തേക്കായി റെയര്‍ റാബിറ്റിന്റെ സമ്മര്‍ ശേഖരമെത്തി

പുരുഷന്‍മാര്‍ക്കായുള്ള പ്രീമിയം ബ്രാന്‍ഡായ റെയര്‍ റാബിറ്റിന്റെ ഏറെ കാത്തിരുന്ന സ്പ്രിങ്-സമ്മര്‍ ശേഖരം 19 വിപണിയിലെത്തി. ലക്സ് കാഷ്വല്‍ വസ്ത്രങ്ങളുടേയും മോഡിഫൈഡ് ഫോര്‍മല്‍ വസ്ത്രങ്ങളുടേയും പേരില്‍ പ്രസിദ്ധമായ ഈ പ്രീമിയം ബ്രാന്‍ഡിന്റെ ഇന്ത്യയിലെ ഏഴാമതു സീസണാണിത്. ശക്തമായ പ്രിന്റുകളുടെ പാരമ്പര്യമുള്ള ബ്രാന്‍ഡിന്റെ പതിവനുസരിച്ച് ഈ സീസണിലും സജീവവും ശ്രദ്ധ ആകര്‍ഷിക്കുന്നതുമായ പ്രിന്റുകളാണ് റെയര്‍ റാബിറ്റ് അവതരിപ്പിക്കുന്നത്.

പകല്‍ ഓഫിസിലും മീറ്റിങുകളിലും തികച്ചും സ്മാര്‍ട്ട് ആയി മുന്നോട്ടു പോകുന്നതിനൊപ്പം സായന്തനങ്ങളിലെ പാര്‍ട്ടികളിലും ക്ലബ്ബുകളിലുമെല്ലാം തിളങ്ങാനും പിന്തുണയേകുന്ന രീതിയിലാണിതിന്റെ പ്രിന്റുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആകര്‍ഷകമായ നിരവധി നിറങ്ങളിലാണ് ഇത്തവണ റെയര്‍ റാബിറ്റ് ചെക്ക് ഷര്‍ട്ടുകള്‍ അവതരിപ്പിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. പുരുഷന്‍-ലിനന്‍ -പ്രകൃതി എന്ന പ്രമേയവുമായി ഇതാദ്യമായി മന്‍ഡാറിന്‍ കോളറുകളുമായുള്ള ലിനനും അവതരിപ്പിച്ചിട്ടുണ്ട്.

സ്പാക്ക് ട്രാവര്‍ക്ക് ട്രൗസറുകളും ഇത്തവണത്തെ ശേഖരത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്. ചുളിവുകള്‍ വീഴാത്ത സ്ട്രച്ച് ട്രൗസറുകള്‍, ബേണ്‍ഡ് യെല്ലോ, ഡേര്‍ട്ടി പിങ്ക്, സ്മോക്ക്ഡ് ബ്ലൂ തുടങ്ങി പുതിയ നിറങ്ങളിലെ ഡെനീമുകളും ഇത്തവണത്തെ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. ടീ ഷര്‍ട്ടുകളുടെ വിഭാഗത്തിലും നിരവധി ആകര്‍ഷണങ്ങളും സവിശേഷതകളും റെയര്‍ റാബിറ്റ് സമ്മാനിക്കുന്നുണ്ട്. പിമാ കോട്ടന്റെ സൗകര്യങ്ങള്‍ ടീ ഷര്‍ട്ടില്‍ അവതരിപ്പിക്കുന്ന ഒരേയൊരു ബ്രാന്‍ഡായ റെയര്‍ റാബിറ്റ് ഗ്രാഫിക്സ് മുതല്‍ റിഫ്ളക്ടീവും പോളേയും വരെ അവതരിപ്പിക്കുന്നുണ്ട്. പോളോയില്‍ എംബ്രോയ്ഡറിയുടെ പുതിയ പരീക്ഷണവും ഇത്തവണ അവതരിപ്പിക്കുന്നുണ്ട്. www.rarerabbit.in വഴിയും രാജ്യ വ്യാപകമായുള്ള റെയര്‍ റാബിറ്റ് സ്റ്റോറുകള്‍ വഴിയും സ്പ്രിങ് സമ്മര്‍ 19 ശേഖരങ്ങള്‍ ലഭ്യമാണ്

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...