കൊറോണ വൈറസ് പ്രതിസന്ധിക്കിടയിൽ സെൻസെക്സ് 1,900 പോയിന്റുകൾ താഴേക്ക്, 2010 ന് ശേഷമുള്ള ഏറ്റവും വലിയ പതനം

ആഭ്യന്തര ഓഹരി വിപണിയിൽ കനത്ത ഇടിവ്. 10 വർഷത്തിനിടയിലെ ഏറ്റവും വലിയ ഏകദിന ഇടിവിൽ ബെഞ്ച്മാർക്ക് സൂചികകൾ 6 ശതമാനത്തിലധികം ഇടിഞ്ഞു. ആഗോള വിപണിയിൽ ഓഹരികൾ വിറ്റഴിച്ചതിനെ തുടർന്നാണിത്. കൊറോണ വൈറസ് പകർച്ചവ്യാധി മാന്ദ്യമുണ്ടാക്കിയേക്കാം എന്ന് ലോകമെമ്പാടുമുള്ള നിക്ഷേപകർ പരിഭ്രാന്തരായതിനെ തുടർന്നാണിതെന്ന് വിശകലന വിദഗ്ധർ പറയുന്നു.

എസ് ആന്റ് പി ബി എസ് ഇ സെൻസെക്സ് സൂചിക 2,366.26 പോയിൻറ് ഇടിഞ്ഞ് 35,210.36 ലെത്തി. എൻ‌എസ്‌ഇ നിഫ്റ്റി ബെഞ്ച്മാർക്ക് 10,327.05 എന്ന നിലയിലേക്ക് താഴ്ന്നു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 662.4 പോയിൻറ് കുറഞ്ഞു. ഫിനാൻഷ്യൽ, മെറ്റൽ, എനർജി സ്റ്റോക്കുകളുടെ നേതൃത്വത്തിലുള്ള മേഖലകളിലെ ഓഹരി വിറ്റഴിക്കൽ വിപണിക്ക് തിരിച്ചടിയായി, റിലയൻസ് ഇൻഡസ്ട്രീസ് 10 വർഷത്തിനിടയിലെ ഏറ്റവും മോശം ഏകദിന തകർച്ചയിൽ 11 ശതമാനം ഇടിവ് രേഖപ്പെടുത്തി.

Latest Stories

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം