'തല'യെ ഇറക്കി തലയെടുപ്പുയര്‍ത്താന്‍ അംബാനി; തകര്‍പ്പന്‍ നീക്കം

രാജ്യത്തെ മുന്‍നിര ഇ-മാര്‍ക്കറ്റ് പ്ലേസുകളിലൊന്നായ റിലയന്‍സ് റീട്ടെയിലിന്റെ ജിയോമാര്‍ട്ടിന്റെ ബ്രാന്‍ഡ് അംബാസഡറായി ഇന്ത്യന്‍ മുന്‍ താരം എംഎസ് ധോണിയെ നിയമിച്ചു. വരാനിരിക്കുന്ന ഫെസ്റ്റിവല്‍ സീസണിന് മുന്നോടിയായിട്ടാണ് റിലയന്‍സിന്റെ ഈ നീക്കം.

ജിയോമാര്‍ട്ട് പോലെ തന്നെ വിശ്വാസ്യതയും ഉറപ്പും പ്രതിനിധീകരിക്കുന്ന വ്യക്തിത്വമായ എം.എസ്. ധോണിയെ ഞങ്ങളുടെ ബ്രാന്‍ഡ് അംബാസഡറായി ഞങ്ങള്‍ കണ്ടെത്തി. ഞങ്ങളുടെ പുതിയ കാമ്പെയ്ന്‍ ജീവിതവും അതിന്റെ എല്ലാ പ്രത്യേക നിമിഷങ്ങളും നമ്മുടെ പ്രിയപ്പെട്ടവരുമായി ആഘോഷിക്കാന്‍ സഹായിക്കുന്നു. ‘ഷോപ്പിംഗ്’ ഈ ഉല്ലാസത്തിന്റെ അവിഭാജ്യ ഘടകമാണ്.

നിലവില്‍ ഞങ്ങളുടെ മൊത്തത്തിലുള്ള വില്‍പ്പനയുടെ 60% നോണ്‍-മെട്രോ പ്രദേശങ്ങളാണ്. ഇത് ക്രമാനുഗതമായ വളര്‍ച്ചയുടെ അടയാളവും ഡിജിറ്റല്‍ റീട്ടെയില്‍ ജനാധിപത്യവല്‍ക്കരിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങളുടെ ഫലപ്രാപ്തിയുടെ യഥാര്‍ത്ഥ സാക്ഷ്യവുമാണ്- ജിയോമാര്‍ട്ട് സി.ഇ.ഒ. ആയ സന്ദീപ് വരഗന്തി പറഞ്ഞു,

ജിയോമാര്‍ട്ടിന്റെ ഉത്സവ കാമ്പെയ്ന്‍ ജിയോ ഉത്സവ്, സെലിബ്രേഷന്‍സ് ഓഫ് ഇന്ത്യ 2023 ഒക്ടോബര്‍ 8-ന് ആരംഭിക്കും. ഉപഭോക്താക്കള്‍ക്ക് 50% മുതല്‍ 80% വരെ കിഴിവുകള്‍ ലഭിക്കും

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ