പെപ്പർ അവാർഡ്‌സ് 2025: 19-ാം പതിപ്പിനായുള്ള എൻട്രികൾ ക്ഷണിച്ചു

ദക്ഷിണേന്ത്യയിലെ പരസ്യ-ആശയവിനിമയ മേഖലയിലെ ക്രിയാത്മക മികവിന്റെ അംഗീകാരമായ പെപ്പർ അവാർഡ്സ് 2025 – ന്റെ 19-ാമത് പതിപ്പിനായുള്ള എൻട്രികൾ ക്ഷണിച്ചു. ദ പെപ്പർ ക്രിയേറ്റീവ് അവാർഡ്സ് ട്രസ്റ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ച ഈ വർഷത്തെ അവാർഡ്സ് ദക്ഷിണേന്ത്യൻ ഏജൻസികളെ സംബന്ധിച്ച് ഒരു വലിയ അവസരമാണ്. 2024 ഏപ്രിൽ 1 മുതൽ 2025 മാർച്ച് 31 വരെയുള്ള കാലയളവിലെ സൃഷ്ടികളാണ് പരിഗണിക്കുക. എൻട്രികൾ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ഒക്ടോബർ 30 ആണ്. വിപണന വാർത്താ പ്ലാറ്റ്ഫോമായ ‘മാനിഫെസ്റ്റ്’ (Manifest) – മായിട്ടുള്ള പുതിയ പങ്കാളിത്തമാണ് ഈ വർഷത്തെ പ്രധാന ആകർഷണം.

വർഷങ്ങളായി ദക്ഷിണേന്ത്യൻ പരസ്യ വ്യവസായത്തിന്റെ നിലവാരം ഉയർത്തുന്നതിൽ പെപ്പർ അവാർഡ്സ് വലിയ പങ്കുവഹിച്ചു. കേരളത്തിൽ തുടങ്ങി ദേശീയ മാനദണ്ഡങ്ങളോട് കിടപിടിക്കുന്ന നിലയിലേക്ക് വളർന്നതാണ് ഈ പുരസ്‌കാരം.

‘മാനിഫെസ്റ്റുമായുള്ള സഹകരണം, ദക്ഷിണേന്ത്യൻ സർഗ്ഗ സൃഷ്ടികളെ ദേശീയ ശ്രദ്ധയിലേക്ക് എത്തിക്കും,’ ട്രസ്റ്റ് ചെയർമാൻ കെ. വേണുഗോപാൽ വ്യക്തമാക്കി. ഈ വർഷം ദേശീയ അവാർഡുകൾക്ക് സമാനമായി പുതിയ കാറ്റഗറികൾ ചേർത്തിട്ടുണ്ട്. കൂടാതെ, ‘ഏജൻസി ഓഫ് ദി ഇയർ’, ‘അഡ്വർടൈസർ ഓഫ് ദി ഇയർ’ അവാർഡുകൾക്കൊപ്പം മികച്ച സൃഷ്ടികൾക്ക് പ്രത്യേക ജൂറി അവാർഡും നൽകുമെന്ന് പെപ്പർ അവാർഡ്‌സ് ചെയർമാൻ പി കെ നടേശ് പറഞ്ഞു.

അവാർഡുകളുടെ വിശ്വാസ്യത നിലനിർത്തുന്നത് അതിന്റെ ജൂറി പാനലാണ്. കാൻ, വൺ ഷോ, ഗോവഫെസ്റ്റ് തുടങ്ങിയ അന്താരാഷ്ട്ര വേദികളിൽ വിധികർത്താക്കളായ പ്രമുഖരാണ് എല്ലാ വർഷവും പെപ്പർ അവാർഡ്സിലെ വിധികർത്താക്കൾ.

ദക്ഷിണേന്ത്യൻ ആസ്ഥാനമായുള്ള പരസ്യ, ഡിജിറ്റൽ ഏജൻസികൾ, പരസ്യദാതാക്കൾ, മീഡിയ, പ്രൊഡക്ഷൻ ഹൗസുകൾ എന്നിവർക്ക് അവാർഡിനായി അപേക്ഷിക്കാം. എൻട്രികൾ www.pepperawards.com വഴി സമർപ്പിക്കണം. ഒക്ടോബർ 9 ന് മുമ്പ് രജിസ്റ്റർ ചെയ്യുന്നവർക്ക് ഏർളി ബേർഡ് ഡിസ്‌കൗണ്ട് ലഭിക്കും. 2025 ഡിസംബർ ആദ്യവാരം കൊച്ചിയിലെ ലെ മെറിഡിയനിലാണ് അവാർഡ് ദാന ചടങ്ങ്.

കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ നമ്പറുകൾ: 75599 50909, 98460 50589.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ