ആലുവയില്‍ എന്‍.ഡി.ആര്‍. ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്ത് മന്ത്രി പി രാജീവ്; 250 കോടിയുടെ നിക്ഷേപം

പ്രമുഖ വ്യാവസായ-ലോജിസ്റ്റിക്‌സ് സേവന ദാതാക്കളായ എന്‍.ഡി.ആര്‍. വെയര്‍ഹൗസിംഗിന്റെ പുതിയ വെയര്‍ഹൗസിംഗ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ആലുവ ചുണ്ണങ്ങംവേലിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. എന്‍.ഡി.ആര്‍. ഗ്രൂപ്പിന് കീഴിലുള്ള എന്‍.ഡി.ആര്‍. സ്പേസ് പ്രൈവറ്റ് ലിമിറ്റഡ് നടപ്പിലാക്കിയ പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് നിര്‍വഹിച്ചു.

ഏകദേശം 250 കോടി രൂപ നിക്ഷേപത്തിലാണ് ആധുനിക സൗകര്യങ്ങളോടു കൂടിയ ഈ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് സജ്ജമാക്കിയിരിക്കുന്നത്. പദ്ധതി പൂര്‍ണ്ണതോതില്‍ സജ്ജമാകുന്നതോടെ പ്രദേശത്തെ മുന്നൂറോളം പേര്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിന്റെ വ്യവസായ മേഖലയ്ക്കും പ്രാദേശിക സാമ്പത്തിക വളര്‍ച്ചയ്ക്കും ഈ സംരംഭം കരുത്തേകുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.

എൻ ഡി ആർ സ്പേസ് പ്രൈവറ്റ് ലിമിറ്റഡിന്റെ വെയർഹൗസിംഗ് ആൻഡ് ഇൻഡസ്ട്രിയൽ പാർക്ക് ഉദ്ഘാടനം വ്യവ exസായ മന്ത്രി, പി. രാജീവ്, നിർവഹിക്കുന്നു. അൻവർ സാദത്ത് എംഎൽഎ, എൻഡി ആർ സ്പേസ് മാനേജിംഗ് ഡയറക്ടർ എൻ. അമൃതേഷ് റെഡ്ഡി , സി.ഇ.ഒ രാജ് ശ്രീനിവാസൻ, ഏരിയ മാനേജർ തോമസ് ടി. പൊട്ടംകുളം, ബിസിനസ് ഹെഡ് എ. ശ്രീനിവാസൻ എൻ., കെഎസ്ഐഡിസി മാനേജർ ഡോ. ആഷിഖ് ഷെയ്ഖ്, പഞ്ചായത്ത് പ്രസിഡന്റ് സാജു മാതായി, വാർഡ് കൗൺസിലർ എൽസി ജോസഫ് എന്നിവർ സമീപം

ദക്ഷിണേന്ത്യയിലെ പ്രധാന ലോജിസ്റ്റിക്‌സ് ഹബ്ബുകളില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് എന്‍.ഡി.ആര്‍. ആലുവയില്‍ പ്രവര്‍ത്തനം വിപുലീകരിച്ചത്. എഫ്.എം.സി.ജി. , ഇ-കൊമേഴ്‌സ്, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയ മേഖലകളിലെ കമ്പനികള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള സംഭരണ-വിതരണ സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാകും.

‘കേരളത്തിലെ ലോജിസ്റ്റിക്‌സ് അടിസ്ഥാന സൗകര്യ വികസനത്തില്‍ ഈ പ്ലാന്റ് ഒരു സുപ്രധാന നാഴികക്കല്ലാണ്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സപ്ലൈ ചെയിന്‍ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ആലുവയിലെ ഈ സൗകര്യം സഹായിക്കും,’ എന്ന് എന്‍.ഡി.ആര്‍. വെയര്‍ഹൗസിംഗ് സി.ഇ.ഒ. രാജ് ശ്രീനിവാസന്‍ പറഞ്ഞു.

ചടങ്ങില്‍ അന്‍വര്‍ സാദത്ത് എം.എല്‍.എ. മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് സാജു മത്തായി, 13-ാം വാര്‍ഡ് കൗണ്‍സിലര്‍ എല്‍സി ജോസഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എന്‍ അമൃതേഷ് റെഡ്ഢി , മാനേജിങ് ഡയറക്ടര്‍ , എന്‍ ഡിആര്‍ സ്‌പേസ് നന്ദി പ്രകാശിപ്പിച്ചു . കെ.എസ്.ഐ.ഡി.സി. (ഗടകഉഇ) പ്രതിനിധികള്‍, ജില്ലാ ഭരണകൂട ഉദ്യോഗസ്ഥര്‍, പ്രാദേശിക ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”