സവിശേഷ വാലന്റൈന്‍സ് ഡേ കളക്ഷനുമായി കല്യാണ്‍ ജൂവലേഴ്‌സ്

കല്യാണ്‍ ജൂവലേഴ്‌സ് വാലന്റൈന്‍സ് ദിനത്തിനായി സവിശേഷമായ ആഭരണ ശേഖരമൊരുക്കുന്നു. സ്വര്‍ണത്തില്‍ നിര്‍മ്മിച്ചതും പ്രഷ്യസ് കളേര്‍ഡ് സ്റ്റോണുകളും ഡയമണ്ടുകളും പതിച്ചതുമായ ഹൃദയാകൃതിയിലുള്ള ഭാരം കുറഞ്ഞ പെന്റന്‍ഡുകളാണ് പുതിയ വാലന്റൈന്‍സ് ഡേ ശേഖരത്തിലുള്ളത്.

വ്യത്യസ്ത ശൈലികളില്‍ രൂപപ്പെടുത്തിയ ഹൃദയാകൃതിയിലുള്ള ഡയമണ്ട് പെന്‍ഡന്റുകള്‍ ലഭ്യമാണ്. റൂബി സ്റ്റോണുകള്‍ പതിപ്പിച്ച ഫ്‌ളോറല്‍ രൂപകല്‍പ്പനയിലുളളതും ഹൃദയാകൃതിയില്‍ തീര്‍ത്തതുമായ രൂപകല്‍പ്പനകള്‍ കല്യാണിന്റെ പുതിയ ശേഖരത്തിലുണ്ട്.

പതിനെട്ട് കാരറ്റ് റോസ്, യെല്ലോ, വൈറ്റ് ഗോള്‍ഡിലുള്ള ഡയമണ്ടുകള്‍ പതിപ്പിച്ച രൂപകല്‍പ്പനകളാണ് പുതിയ വാലന്റൈന്‍സ് ദിന ശേഖരത്തിലുള്ളതെന്ന് കല്യാണ്‍ ജൂവലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ പറഞ്ഞു. ഭാരം കുറഞ്ഞതും ആകര്‍ഷകവുമായ ഇവ സമ്മാനങ്ങളായി നല്‍കുവാന്‍ ഏറ്റവും മികവുറ്റതാണെന്നും അദ്ദേഹം പറഞ്ഞു.

ഈ സീസണിനായി കല്യാണ്‍ ജൂവലേഴ്‌സ് പ്രത്യേക ഓഫറും അവതരിപ്പിക്കുന്നുണ്ട്. പതിനായിരം രൂപയില്‍ കൂടുതല്‍ വിലയുള്ള ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഉപയോക്താക്കള്‍ക്ക് പത്ത് ശതമാനം പ്രത്യേക ഡിസ്‌ക്കൗണ്ട് ലഭിക്കും. ഫെബ്രുവരി ഒന്നു മുതല്‍ കല്യാണ്‍ ജൂവലേഴ്‌സിന്റെ ഇന്ത്യയിലെ എല്ലാ ഷോറൂമുകളില്‍നിന്നും വാലന്റൈന്‍സ് ദിന ഓഫര്‍ സ്വന്തമാക്കാം.

Latest Stories

പണ്ട് ധോണി മാസ് കാണിച്ചതിന് എല്ലാവരും കൈയടിച്ചു, എന്നാൽ അന്ന് അവിടെ അവന്റെ അവസ്ഥ നേരെ ആയിരുന്നെങ്കിൽ ഒന്നും നടക്കില്ലായിരുന്നു; ഇന്ത്യൻ ആരാധകർ ഇന്നും ആഘോഷിക്കുന്ന വിഡിയോയിൽ ചെന്നൈ നായകനെ കുത്തി വരുൺ ആരോൺ

ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി..; അന്തരിച്ച നടി ശ്രീദേവിക്കൊപ്പമുള്ള ചിത്രവുമായി ആര്‍ജിവി, വിവാദം

ഡല്‍ഹിയില്‍ വീണ്ടും പോര് മുറുകുന്നു; വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍

ഈ ടി20 ലോകകപ്പ് അവര്‍ക്ക് തന്നെ; പ്രവചിച്ച് ലങ്കന്‍ ഇതിഹാസം

മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി

വമ്പൻ നാണക്കേടിന്റെ ലിസ്റ്റിൽ ചെന്നൈയും ബാംഗ്‌ളൂരിനും രാജസ്ഥാനും കൂട്ടായി ഇനി മഞ്ഞപ്പടയും; ആ അപമാനം ഇങ്ങനെ

സൂര്യ ഒരു അസാമാന്യ മനുഷ്യന്‍, അദ്ദേഹത്തിന്റെ 200 ശതമാനവും കങ്കുവയ്ക്ക് നല്‍കിയിട്ടുണ്ട്: ജ്യോതിക

പൊലീസ് ഉദ്യോഗസ്ഥനെ ലഹരിസംഘം വിഷം കുത്തിവച്ച് കൊലപ്പെടുത്തി; ആക്രമണം മോഷ്ടാവിനെ പിന്തുടരുന്നതിനിടെ

എൻഡിഎ സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

എന്തൊരു ശല്യമാണ് ഇവന്മാരെ കൊണ്ട്, ഇനി അവനെ കുറ്റപ്പെടുത്തിയാൽ ഞാൻ കേട്ടുകൊണ്ട് നിൽക്കില്ല; ഡിവില്ലേഴ്‌സ് പറയുന്നത് ഇങ്ങനെ