16ാംമത് ഭവന പദ്ധതി പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറി കല്യാണ്‍ ഡെവലപ്പേഴ്‌സ്; കോഴിക്കോട്ടെ ആദ്യ പദ്ധതിയായ കല്യാണ്‍ കോര്‍ട്ട്‌യാര്‍ഡ് താമസസജ്ജമായി

ഇന്ത്യയിലെ ഏറ്റവും വിശ്വസ്ത ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സിന്റെ സഹോദര സ്ഥാപനമായ കല്യാണ്‍ ഡവലപ്പേഴ്സിന്റെ കേരളത്തിലെ 16-ാമത് ഭവന പദ്ധതിയുടെ പണി പൂര്‍ത്തിയായി. കോഴിക്കോട് ജില്ലയിലെ കല്യാണ്‍ ഡെവലപ്പേഴ്‌സിന്റെ ആദ്യ പദ്ധതിയാണ് ”കല്യാണ്‍ കോര്‍ട്ട്യാര്‍ഡ്”. കോഴിക്കോട് ചേവായൂരിലുള്ള കല്യാണ്‍ കോര്‍ട്ട് യാര്‍ഡിന്റെ പണി പൂര്‍ത്തിയാക്കി ഉപയോക്താക്കള്‍ക്ക് താക്കോല്‍ കൈമാറി.

കല്യാണ്‍ ഡവലപ്പേഴ്സ് പണി പൂര്‍ത്തീകരിച്ച് കൈമാറുന്ന കോഴിക്കോട്ടെ ആദ്യ പദ്ധതിയാണ് ”കല്യാണ്‍ കോര്‍ട്ട്യാര്‍ഡ്” എന്ന പ്രത്യേകതയുണ്ട്. കോഴിക്കോട്ടെ പ്രോജക്ടോടെ കല്യാണ്‍ ഡവലപ്പേഴ്സ് കേരളത്തിലെമ്പാടുമായി 16 ഭവന പദ്ധതികള്‍ പണി പൂര്‍ത്തീകരിച്ച് താക്കോല്‍ കൈമാറിയിരിക്കുകയാണ്. കോഴിക്കോട് നഗരത്തിലെ കല്യാണ്‍ ഡവലപ്പേഴ്സിന്റെ ആദ്യ ഭവന പദ്ധതിയായ ”കല്യാണ്‍ കോര്‍ട്ട്യാര്‍ഡ്” പണി പൂര്‍ത്തിയാക്കി ഉപയോക്താക്കള്‍ക്ക് താക്കോല്‍ കൈമാറിയത് റാവിസ് കടവില്‍ സംഘടിപ്പിച്ച ചടങ്ങിലാണ്. താക്കോല്‍ കൈമാറ്റ ചടങ്ങ് തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

കല്യാണ്‍ ഡവലപ്പേഴ്‌സിന്‍റെ കോഴിക്കോട്ടെ ആദ്യ ഭവന പദ്ധതിയായ “കല്യാൺ കോർട്ട്‌യാർഡ്” പണി പൂര്‍ത്തിയാക്കി ഉപയോക്താക്കള്‍ക്ക് താക്കോല്‍ കൈമാറുന്ന ചടങ്ങ് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു. കല്യാൺ ഡവലപ്പേഴ്‌സ് മാനേജിംഗ് പാർട്ട്‌ണർ ആർ. കാർത്തിക്, ഡോ അജിത പി., കല്യാണ്‍ ജൂവലേഴ്‌സ് എക്സിക്യൂട്ടീവ് ഡയറക്‌ടർ, രാജേഷ് കല്യാണരാമന്‍, കല്യാണ്‍ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്‌ടർ ടി.എസ്. കല്യാണരാമന്‍, കല്യാണ്‍ ജൂവലേഴ്‌സ് എക്സിക്യൂട്ടീവ് ഡയറക്‌ടർ രമേഷ് കല്യാണരാമന്‍ എന്നിവർ സമീപം.

ചേവായൂരിലുള്ള കല്യാണ്‍ കോര്‍ട്ട്യാര്‍ഡില്‍ 21 നിലകളിലായി മികച്ച രൂപകല്പനയിലുള്ള 94 2ബിഎച്ച്‌കെ, 3ബിഎച്ച്‌കെ അപ്പാര്‍ട്ട്‌മെന്റ് യൂണിറ്റുകളാണുള്ളത്. സ്വിമ്മിങ് പൂള്‍, ജിം, പാര്‍ട്ടി ഹാള്‍, കുട്ടികളുടെ കളിസ്ഥലം തുടങ്ങി ഏറ്റവും നവീനമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും വിശ്വസ്ത ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സിന്റെ സഹോദര സ്ഥാപനമാണ് കല്യാണ്‍ ഡവലപ്പേഴ്സ്. തൃശൂര്‍, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളില്‍ നിലവില്‍ കല്യാണ്‍ ഡവലപ്പേഴ്സിന് ഭവന പദ്ധതികളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 90201 55555 എന്ന നമ്പരില്‍ വിളിക്കുകയോ www.kalyandevelopers.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയെ ചെയ്യുക.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ