പൈലറ്റുമാർ സമരത്തിലേക്ക്, ജെറ്റ് എയർവേയ്‌സ് നാളെ മുതൽ മുടങ്ങാൻ സാധ്യത

ചൊവാഴ്ച മുതൽ ജെറ്റ് എയർവേയ്‌സ് സർവീസ് പൂർണമായും നിലയ്ക്കാൻ സാധ്യത. പൈലറ്റുമാർ സമരം പ്രഖ്യാപിച്ചതോടെയാണ് സർവീസ് നിലയ്ക്കാനുള്ള സാധ്യത ഉയർത്തിയത്.

നാളെ രാവിലെ 10 മണി മുതല്‍ വിമാനങ്ങള്‍ പറത്തേണ്ടെന്ന് പൈലറ്റുമാരുടെ സംഘടന തീരുമാനിച്ചു. പൈലറ്റുമാരുടെ സംഘടനയായ നാഷണല്‍ ഏവിയേറ്റേഴ്സ് ഗിൽഡിന്റേതാണ് തീരുമാനം. ശമ്പള കുടിശിക ലഭിക്കാത്തത് കാരണമാണ് പൈലറ്റുമാര്‍ നാളെ മുതല്‍ തൊഴില്‍ ചെയ്യാന്‍ വിസമ്മതം അറിയിച്ചത്. നാലു മാസത്തിലേറെയായി പൈലറ്റുമാർക്ക് ശമ്പളം ലഭിച്ചിട്ട്. ഏകദേശം 1100 ഓളം പൈലറ്റുമാരെ ജെറ്റ് എയര്‍വേസ് പ്രതിസന്ധി ബാധിച്ചതായാണ് പൈലറ്റുമാരുടെ സംഘടനയുടെ വിലയിരുത്തല്‍.

“ഞങ്ങള്‍ക്ക് കഴിഞ്ഞ നാലു മാസമായി ശമ്പളം ലഭിക്കുന്നില്ല. എന്ന് ശമ്പളം ലഭിക്കുമെന്ന് വ്യക്തതയില്ല, അതിനാല്‍ ഞങ്ങള്‍ ഏപ്രില്‍ 15 മുതല്‍ വിമാനം പറത്തേണ്ടയെന്ന് തീരുമാനിച്ചിരിക്കുന്നു”. ഗ്രില്‍ഡ് വൃത്തങ്ങള്‍ പ്രതികരിച്ചു. ഇതോടെ നാളെ രാവിലെ മുതല്‍ ജെറ്റ് എയര്‍വേസ് വിമാനങ്ങള്‍ ഏതാണ്ട് പൂര്‍ണമായും നിശ്ചയമായേക്കും.

വൻ സാമ്പത്തിക പ്രതിസന്ധിയിലായ ജെറ്റിനെ രക്ഷിക്കാൻ 70 ശതമാനം ഓഹരികൾ വിൽക്കാൻ തീരുമാനിച്ചുവെങ്കിലും വാങ്ങാൻ തയ്യാറായി ആരും വന്നിട്ടില്ല. എസ് ബി ഐയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന് ഭീമമായ തുക കമ്പനിക്ക് ബാധ്യതയുണ്ട്.

Seen by Mansoor

Chat conversation end

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ