ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

പ്രമുഖ സ്റ്റീല്‍ നിര്‍മ്മാണ കമ്പനിയായ കളര്‍ഷൈന്‍ കോട്ടഡ് പ്രൈവറ്റ് ലിമിറ്റഡ് കേരളത്തിലെ തങ്ങളുടെ വിതരണക്കാരായി ജയ്ഹിന്ദ് സ്റ്റീലിനെ നിയമിച്ചു. കൊച്ചി ഹയാത്ത് ബോള്‍ഗാട്ടിയില്‍ നടന്ന ‘ജയ്ഹിന്ദ് – കളര്‍ഷൈന്‍ സംഗമം 2026’ ചടങ്ങിലായിരുന്നു പ്രഖ്യാപനം.

കേരളത്തിലെ കഠിനമായ മഴയെയും തീരദേശത്തെ ഉപ്പുകാറ്റിനെയും പ്രതിരോധിക്കാന്‍ ശേഷിയുള്ള കളര്‍ഷൈനിന്റെ സിഗ്‌നേച്ചര്‍, സ്‌പെക്ട്രം, മെറ്റാല്യൂം തുടങ്ങിയ വിവിധ ഉല്‍പ്പന്നങ്ങള്‍ ചടങ്ങില്‍ അവതരിപ്പിച്ചു. കളര്‍ഷൈനിന്റെ ഉല്‍പ്പന്ന ഗുണമേന്മയും ജയ്ഹിന്ദ് സ്റ്റീലിന്റെ വിപുലമായ വിതരണ ശൃംഖലയും ചേരുന്നത് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഗുണകരമാകുമെന്ന് കളര്‍ഷൈന്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് സാവിയോ ലെയ്നെസ് പറഞ്ഞു. ഗുണമേന്മയുള്ള സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ജയ്ഹിന്ദ് സ്റ്റീല്‍ മാനേജിംഗ് ഡയറക്ടര്‍ ദിവ്യ കുമാര്‍ ജെയിന്‍ വ്യക്തമാക്കി.

രാജീവ് വി മേത്ത , ഡയറക്ടര്‍, കളര്‍ഷൈന്‍, സാവിയോ ലെയ്നസ്, വൈസ് പ്രസിഡന്റ് – സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്, ബിനു തോമസ്, മാനേജര്‍ – സെയില്‍സ് കേരള , ദിവ്യകുമാര്‍ ജെയിന്‍, മാനേജിംഗ് ഡയറക്ടര്‍, ജയ് ഹിന്ദ് സ്റ്റീല്‍ എന്നിവര്‍ പങ്കെടുത്തു.

കളര്‍ ഷൈന്‍ ഡയറക്ടര്‍ രാജീവ് പി മേത്ത, സെയില്‍സ് & മാര്‍ക്കറ്റിംഗ് മാനേജര്‍ ബിനു തോമസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. കളര്‍ഷൈന്‍ കോട്ടഡ് പ്രൈവറ്റ് ലിമിറ്റഡ് കേരളത്തിലെ വിതരണക്കാരായ ജയ്ഹിന്ദ് സ്റ്റീലിനെ നിയമിക്കുകയും , കേരളത്തിലെ കാലാവസ്ഥക്ക് അനുയോജ്യമായ സിഗ്‌നേച്ചര്‍, സ്‌പെക്ട്രം, മെറ്റാല്യൂം എന്നീ ഉത്പന്നങ്ങള്‍ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കി.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി

'കാനഡയെ ഒരു കൊല്ലത്തിനുള്ളിൽ ചൈന വിഴുങ്ങും'; ഗോൾഡൻ ഡോം പദ്ധതിയോട് മുഖംതിരിച്ചതിൽ മുന്നറിയിപ്പുമായി ട്രംപ്