ഐസിഎൽ ഫിൻകോർപ്പിന്റെ പുതിയ എൻ.സി.ഡി ഇഷ്യൂ 2026 ഫെബ്രുവരി 5-ന് ആരംഭിക്കും; 12.25% വരെ യഥാർത്ഥ ആദായം

ഐസിഎൽ ഫിൻകോർപ്പിന്റെ ഏറ്റവും പുതിയ സെക്യുവേർഡ് റിഡീമബിൾ നോൺ-കൺവെർട്ടിബിൾ ഡിബഞ്ചറുകളുടെ (NCDs) പബ്ലിക് ഇഷ്യൂ 2026 ഫെബ്രുവരി 5-ന് ആരംഭിക്കും. 12.25% വരെ യഥാർത്ഥ ആദായം (Effective Yield) വാഗ്ദാനം ചെയ്യുന്ന ഈ എൻ.സി.ഡി ഇഷ്യൂ, ഫ്ലെക്സിബിൾ കാലാവധികൾ തേടുന്നവർക്ക് ആകർഷകവും സുരക്ഷിതവുമായ ഒരു നിക്ഷേപാവസരമാണ്. തങ്ങളുടെ മുൻ എൻ.സി.ഡി ഇഷ്യൂകൾക്ക് ലഭിച്ച ഉജ്ജ്വലമായ പ്രതികരണത്തിലും നിക്ഷേപകർ അർപ്പിച്ച വിശ്വാസത്തിലും തങ്ങൾ സന്തുഷ്ടരാണ് എന്നും ഈ തുടർച്ചയായ പിന്തുണ, ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങൾക്കനുസരിച്ച് കൂടുതൽ മെച്ചപ്പെട്ട സാമ്പത്തിക സേവനങ്ങൾ നൽകാൻ പ്രചോദനമാകുന്നുവെന്നും ഐസിഎൽ അറിയിച്ചു.

ഈ എൻ.സി.ഡി ഇഷ്യൂ 2026 ഫെബ്രുവരി 18 വരെ തുറന്നിരിക്കും. ഇതിന് CRISIL BBB- /STABLE റേറ്റിംഗ് ലഭിച്ചിട്ടുണ്ട്. ഓരോ എൻ.സി.ഡി-യുടെയും മുഖവില 1,000 രൂപയാണ്. 13, 24, 36, 60, 72 മാസങ്ങളിലായി പ്രതിമാസ, വാർഷിക, ക്യൂമുലേറ്റിവ് പലിശ ഓപ്ഷനുകളും ഈ ഇഷ്യൂ വാഗ്ദാനം ചെയ്യുന്നു. 10.00% മുതൽ 12.25% വരെയാണ്പലിശ നിരക്കുകൾ. കുറഞ്ഞ അപേക്ഷാ തുക 10,000 രൂപ ആയതിനാൽ വലിയൊരു വിഭാഗം നിക്ഷേപകർക്ക് ഇത് എളുപ്പത്തിൽ പ്രയോജനപ്പെടുത്താനാകും. ഈ ഇഷ്യൂ വഴി സമാഹരിക്കുന്ന തുക, ഐസിഎൽ ഫിൻകോർപ്പിന്റെ വളർച്ചാ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനും ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കൾക്കും ഓഹരി ഉടമകൾക്കും നൽകുന്ന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും തന്ത്രപരമായി വിനിയോഗിക്കും. വിശ്വസനീയവും നൂതനവും ഉപഭോക്തൃ കേന്ദ്രീകൃതവുമായ സാമ്പത്തിക സേവനങ്ങൾ നൽകാനുള്ള തങ്ങളുടെ പ്രതിബദ്ധതയെ ഇത് അടിവരയിടുന്നു എന്നും ഐസിഎൽ വ്യക്തമാക്കി.

34 വർഷത്തെ പാരമ്പര്യമുള്ള ഐസിഎൽ ഫിൻകോർപ്പ്, സി.എം.ഡി അഡ്വ. കെ.ജി. അനിൽകുമാറിന്റെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വത്തിൽ വിശ്വസ്ത സാമ്പത്തിക പങ്കാളിയായി സേവനം തുടരുന്നു. കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, മഹാരാഷ്ട്ര, ഒഡീഷ, ഗുജറാത്ത്, പശ്ചിമ ബംഗാൾ, ഗോവ, ഡൽഹി എന്നിങ്ങനെ 11 സംസ്ഥാനങ്ങളിലേക്ക് ഐസിഎൽ സാന്നിധ്യം വ്യാപിച്ചു കഴിഞ്ഞു. ഒരു അഖിലേന്ത്യാ സാന്നിധ്യം സ്ഥാപിക്കുന്നതിലേക്ക് ഐസിഎൽ അതിവേഗം മുന്നേറുകയാണ്. ICL ഗ്രൂപ്പിന്റെ കീഴിലുള്ള, ബി.എസ്.ഇ-യിൽ ലിസ്റ്റ് ചെയ്ത എൻ.ബി.എഫ്.സിയായ സേലം ഈറോഡ് ഇൻവെസ്റ്റ്മെൻറ്സ് (Salem Erode Investments) ധനകാര്യ മേഖലയിലെ ഐസിഎലിന്റെ സാന്നിധ്യം വർധിപ്പിക്കുകയും സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നു.

ഗോൾഡ് ലോണുകൾ, ഹയർ പർച്ചേസ് ലോണുകൾ, ബിസിനസ് ലോണുകൾ എന്നിവ ഉൾപ്പെടെയുള്ള സമഗ്രമായ സേവന പോർട്ട്ഫോളിയോ ഐസിഎൽ ഫിൻകോർപ്പ് വാഗ്ദാനം ചെയ്യുന്നു. ട്രാവൽ, ഫാഷൻ, ഡയഗ്നോസ്റ്റിക്സ്, ചാരിറ്റബിൾ സംരംഭങ്ങൾ എന്നിങ്ങനെ വിവിധ മേഖലകളിലേക്കും ഐസിഎൽ ഗ്രൂപ്പ് അതിന്റെ പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. സി.എം.ഡി അഡ്വ. കെ.ജി. അനിൽകുമാറിന്റെയും ഹോൾ-ടൈം ഡയറക്ടറും സി.ഇ.ഒ-യുമായ ഉമാദേവി അനിൽകുമാറിന്റെയും സംയുക്ത നേതൃത്വത്തിൽ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങൾ പാലിച്ച് ഐസിഎൽ ഫിൻകോർപ്പ് പ്രവർത്തിക്കുകയും ഉപഭോക്താക്കളുടെ ശാശ്വതമായ വിശ്വാസം നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്.

ഈ പുതിയ എൻ.സി.ഡി ഇഷ്യൂ അവതരിപ്പിക്കുമ്പോൾ, സാമ്പത്തിക വളർച്ച, സുരക്ഷ, ദീർഘകാല മൂല്യം എന്നിവയിലേക്കുള്ള യാത്രയുടെ ഭാഗമാകുവാൻ ഐസിഎൽ നിങ്ങളെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി: അടുത്തുള്ള ഐസിഎൽ ബ്രാഞ്ച് സന്ദർശിക്കൂ. അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യുന്നതിനായി:  https://www.iclfincorp.com./ സന്ദർശിക്കൂ. അന്വേഷണങ്ങൾക്കായി: വിളിക്കൂ +91 85890 20137, +91 85890 20186

Latest Stories

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 5 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി; കേസ് ഗൗരവമുള്ളതെന്ന് കോടതി; അറസ്റ്റ് തുടരുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനത്തില്‍' വധശ്രമ കുറ്റം ചേര്‍ത്ത് എസ്‌ഐടി; ഏഴ് വര്‍ഷം വരെ തടവ് കിട്ടാവുന്ന ജാമ്യമില്ലാ കുറ്റം ചുമത്തി റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു

ശബരിമല സ്വര്‍ണക്കൊള്ള: എസ്ഐടി അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരന്‍; ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുവകകള്‍ സംബന്ധിച്ചുള്ള പൊലീസ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്ത് നടപടിയെടുക്കും

മാസപ്പടി കേസ് : പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറി'; ഇഡിക്ക് ഷോൺ ജോർജിന്റെ കത്ത്

ഇന്ത്യയിലുടനീളം ആക്രമണത്തിന് പദ്ധതിയിട്ടു; ഐഎസ്ഐ – ഡി കമ്പനി ബന്ധമുള്ള 9 പേർ പിടിയിൽ

ജൂണ്‍ 3ന് കര്‍ണാടകയില്‍ ഡി കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ; വൈകിട്ട് സിഎല്‍പി യോഗം; മന്ത്രിമാരാകാന്‍ ഡല്‍ഹിയില്‍ തമ്പടിച്ച് നേതാക്കള്‍

തനിക്കെതിരെ പ്രചരിക്കുന്ന പരാതികൾ കെട്ടിച്ചമച്ചത്, എല്ലാം തുടങ്ങിയത് ഒരു തൊഴിൽ തർക്കത്തിൽ നിന്ന്; നിയമ നടപടി സ്വീകരിക്കും: കുക്കു പരമേശ്വരൻ

സംസ്ഥാനത്ത് മഴ കനക്കും; 8 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രതാ നിർദേശം

അധികാരമില്ലെന്ന് കരുതി എതിർക്കില്ല, സിൽവർ ലൈൻ ഇല്ലാതാക്കിയതിൽ യുഡിഎഫ് മാപ്പ് പറയണം: എം വി ഗോവിന്ദൻ

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ആറ് പേർ കൂടി അറസ്റ്റിൽ, ഇതോടെ 25 പേർ പിടിയിൽ