ഐസിഎല്‍ ഫിന്‍കോര്‍പ് സെക്യൂര്‍ഡ് എന്‍സിഡി പബ്ലിക് ഇഷ്യൂ ഏപ്രില്‍ 5 മുതല്‍ ആരംഭിക്കുന്നു: 68 മാസത്തില്‍ നിക്ഷേപം ഇരട്ടിയായി ലഭിക്കുന്നു

ഐസിഎല്‍ ഫിന്‍കോര്‍പ് Acuite BBB- STABLE റേറ്റിംഗുള്ള സെക്യൂര്‍ഡ് റെഡീമബിള്‍ NCD കള്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 5, 2024 മുതല്‍ സബ്‌സ്‌ക്രിപ്ഷനുകള്‍ ആരംഭിക്കുന്നതാണ്. നിക്ഷേപകര്‍ക്ക് ആകര്‍ഷകമായ ആദായ നിരക്കും, ഫ്‌ലെക്‌സിബിള്‍ കാലാവധിയും ഉറപ്പാക്കുന്ന സുരക്ഷിതമായ സേവനമാണ് ഐസിഎല്‍ ഫിന്‍കോര്‍പ് മുന്നോട്ട് വെയ്ക്കുന്നത്.

എല്ലാത്തരം നിക്ഷേപകര്‍ക്കും പങ്കെടുക്കാനാവുന്ന രീതിയിലാണ് ഇഷ്യൂ തയാറാക്കിയിരിക്കുന്നത്. 1000 മുഖവിലയുള്ള ഇഷ്യൂ ഏപ്രില്‍ 23, 2024 വരെ ലഭ്യമാണ്. ഏറ്റവും മിനിമം അപ്ലിക്കേഷന്‍ തുക 10,000 രൂപയാണ്.

68 മാസത്തെ കാലാവധി 13.73% ഫലപ്രാപ്തി വാഗ്ദാനം ചെയ്യുന്നു, നിക്ഷേപകന് തന്റെ തുക ഇരട്ടിയായി ലഭിക്കും. 60 മാസത്തേക്ക് 12.50%, 36 മാസത്തേക്ക് 12.00%, 24 മാസത്തേക്ക് 11.50%, 13 മാസത്തേക്ക് 11.00% എന്നിങ്ങനെയാണ് ഓരോ കാലയളവിലെയും ഉയര്‍ന്ന പലിശ നിരക്ക്. 10 ഓപ്ഷനുകളെ കുറിച്ചും കൂടുതല്‍ അറിയുവാനും ഇഷ്യൂ ഘടന മനസ്സിലാക്കുന്നതിനും നിക്ഷേപകര്‍ക്ക് www.iclfincorp.com ല്‍ നിന്ന് ഇഷ്യൂ പ്രോസ്‌പെക്ടസ് ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാ ഫോറം ഇതേ വെബ്‌സൈറ്റില്‍ ലഭിക്കുന്നതായിരിക്കും. കൂടാതെ നിക്ഷേപകര്‍ക്ക് അടുത്തുള്ള ഐസിഎല്‍ ഫിന്‍കോര്‍പ്പ് ബ്രാഞ്ച് സന്ദര്‍ശിക്കുകയോ 1800 31 333 53, +91 85890 01187, +91 85890 20137, 85890 20186 എന്നീ നമ്പറുകളില്‍ വിളിക്കുകയോ ചെയ്യാവുന്നതാണ് .

സുരക്ഷിതവും സുതാര്യവുമായ നിക്ഷേപസേവനം ഉറപ്പാക്കുക എന്നതാണ് ഐസിഎല്‍ ഫിന്‍കോര്‍പിന്റെ ലക്ഷ്യം.ഈ ഇഷ്യൂവിലൂടെ സമാഹരിക്കുന്ന പണം ഗോള്‍ഡ് ലോണ്‍ സേവനം കൂടുതല്‍ ശാക്തീകരിക്കുവാനും ഏറ്റവും നൂതനമായ സാമ്പത്തിക സേവനങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുവാനും ഉപയോഗിക്കുവാനാണ് ഐസിഎല്‍ ഫിന്‍കോര്‍പ് ലക്ഷ്യമിടുന്നത് . കമ്പനിയുടെ വളര്‍ച്ചയില്‍ പങ്കുചേര്‍ന്നുകൊണ്ട് സുരക്ഷിതമായ സാമ്പത്തിക ഭാവി കൈവരിക്കാന്‍ ഐസിഎല്‍ ഫിന്‍കോര്‍പ് തങ്ങളുടെ ഉപഭോക്താക്കളെ ക്ഷണിക്കുന്നു.

CMD അഡ്വ. കെ. ജി. അനില്‍കുമാറിന്റെ മാര്‍ഗ്ഗദര്‍ശനത്തിലൂടെ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ച് മുന്നേറിയ ഐസിഎല്‍ ഫിന്‍കോര്‍പ് തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയ മികച്ച പലിശ നിരക്കുകളും അതിവേഗ ലോണുകളും ജനങ്ങളുടെ വിശ്വാസം നേടിയെടുത്തു. മൂന്ന് പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന ഐസിഎല്‍ ഫിന്‍കോര്‍പ്പിന്, കേരളത്തിനുപുറമെ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക, തെലങ്കാന, ഒഡീഷ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ശക്തമായ സാന്നിദ്ധ്യമുണ്ട്. കൂടാതെ തമിഴ്നാട്ടില്‍ 92 വര്‍ഷത്തിലേറെ സേവനമുള്ള BSE -ലിസ്റ്റഡ് NBFC യായ സേലം ഈറോഡ് ഇന്‍വെസ്റ്റ്മെന്റ്സിനെ ഐസിഎല്‍ ഫിന്‍കോര്‍പ്പ് ഏറ്റെടുത്തിരുന്നു.

ഗോള്‍ഡ് ലോണ്‍, ഹയര്‍ പര്‍ച്ചേസ് ലോണ്‍, ഇന്‍വെസ്റ്റ്‌മെന്റ്‌സ്, ബിസിനസ്സ് ലോണ്‍, തുടങ്ങിയ വിവിധ ധനകാര്യ സേവനങ്ങള്‍ ഐസിഎല്‍ ഫിന്‍കോര്‍പ് ലഭ്യമാക്കുന്നു. കൂടാതെ, ട്രാവല്‍ & ടൂറിസം, ഫാഷന്‍, ഹെല്‍ത്ത് ഡയഗ്നോസ്റ്റിക്സ്, ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ തുടങ്ങിയ മറ്റ് മേഖലകളിലും ഗ്രൂപ്പിന് ശക്തമായി സാന്നിധ്യമുണ്ട്. വിശ്വസ്ത പാരമ്പര്യം അടിസ്ഥാനമാക്കി മൂന്നു പതിറ്റാണ്ടിലേറെ നീണ്ട സാമ്പത്തിക വൈദഗ്ധ്യവും സേവനപ്രതിബദ്ധതയോടും കൂടിയ ഐസിഎല്‍ ഫിന്‍കോര്‍പ് നിക്ഷേപകരെ ക്ഷണിക്കുന്നു.

Latest Stories

നവജാത ശിശുവിനെ ഫ്‌ളാറ്റില്‍ നിന്ന് എറിഞ്ഞുകൊലപ്പെടുത്തിയ സംഭവം; യുവതിയുടെ ആണ്‍സുഹൃത്തിനെതിരെ കേസെടുത്ത് പൊലീസ്

ഇവരുടെ ധൈര്യത്തിലാണ് നമ്മള്‍ ഇറങ്ങിയിരിക്കുന്നത്; 42 കൊല്ലമായി വിട്ടിട്ടില്ല, ഇനി വിടത്തില്ല: മമ്മൂട്ടി

മൗലികാവകാശങ്ങളെ മാനിക്കാത്ത ഭരണകൂടം വലിയ വിപത്തായി മാറും

വരുന്നു അതിതീവ്രമഴ! വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ഓറഞ്ച് അലര്‍ട്ടും; അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പ് ഇങ്ങനെ

മൊബൈല്‍ ഫോണില്‍ കാണാന്‍ പാടില്ലാത്തത് കണ്ടു;യുവതിയെ മര്‍ദ്ദിച്ചിരുന്നു, ആക്രമണം കാറിനുവേണ്ടി ആയിരുന്നില്ല; ഒടുവില്‍ കുറ്റസമ്മതം നടത്തി രാഹുല്‍

'സിഎഎ ഇല്ലാതാക്കാൻ ധൈര്യമുള്ള ആരെങ്കിലും ഈ നാട്ടിൽ ജനിച്ചിട്ടുണ്ടോ'; വെല്ലുവിളിച്ച് പ്രധാനമന്ത്രി

മോഹന്‍ലാല്‍ സിനിമയിലെ ഐറ്റം ഡാന്‍സിന് വിമര്‍ശനങ്ങള്‍ ഏറെ കേട്ടു, ആ ഒറ്റ കാരണം കൊണ്ടാണ് അതില്‍ അഭിനയിച്ചത്; വെളിപ്പെടുത്തി കാജല്‍

'തെക്ക് വടക്കു'മായി വിനായകനും സുരാജും; നൻപകലിന് ശേഷം വീണ്ടും എസ്. ഹരീഷ്; ക്യാരക്ടർ ടീസർ പുറത്ത്

കേന്ദ്ര സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിന് നിയമത്തിലൂടെ പ്രബീര്‍ പുര്‍ക്കയസ്ത തിരിച്ചടി നല്‍കി; മാധ്യമപ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന വിധിയെന്ന് മന്ത്രി പി രാജീവ്

ചരിത്രത്തിന് തൊട്ടരികെ ഭുവനേശ്വർ കുമാർ, മറികടക്കാൻ ഒരുങ്ങുന്നത് ഐപിഎൽ ഇതിഹാസത്തെ; ഭുവിക്കായി കൈയടിച്ച് ക്രിക്കറ്റ് ലോകം