NIDCC ദേശീയ ലെന്‍ഡിംഗ് പാര്‍ട്ണറായി ഐസിഎല്‍ ഫിന്‍കോര്‍പ്പ്; കേന്ദ്ര സര്‍ക്കാരിന്റെ നാല് പ്രധാന മന്ത്രാലയങ്ങളുമായി വ്യത്യസ്ത കരാറുകള്‍

ഇന്ത്യന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച വിവിധ പദ്ധതികള്‍ ഏകീകരിച്ച് കോര്‍ഡിനേറ്റ് ചെയ്യുന്നതിനായി രൂപീകരിക്കപ്പെട്ട സ്വയംഭരണ റഗുലേറ്ററി സ്ഥാപനമായ നാഷണല്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്മെന്റ് കൗണ്‍സില്‍ കമ്മിറ്റിയുടെ (NIDCC) ധനസഹായ പങ്കാളിയായി ഐസിഎല്‍ ഫിന്‍കോര്‍പ്പിനെ ഔപചാരികമായി നിയമിച്ചു . എല്ലാ അവശ്യ ഔപചാരിക നടപടികളും പൂര്‍ത്തിയാക്കിയ ശേഷമാണ് നിയമനം നടന്നത്.  ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ സ്ഥിരതയുള്ള പ്രകടനവും സാമ്പത്തിക ഭദ്രതയ്ക്കായുള്ള പ്രതിബദ്ധതയും ഉയര്‍ന്ന വിശ്വാസ്യതയും മൂല്യവുമാണ്  സുപ്രധാന നിയമനത്തിന് പിന്നില്‍. NIDCC-യുമായുള്ള ധാരണാപത്രം (MoU) ഒപ്പുവച്ചതിനെ തുടര്‍ന്ന്, കേന്ദ്ര സര്‍ക്കാരിന്റെ നാല് പ്രധാന മന്ത്രാലയങ്ങളുമായും ഐസിഎല്‍ ഫിന്‍കോര്‍പ്പ് വ്യത്യസ്ത കരാറുകളില്ലും കമ്പനി പ്രവേശിക്കും.

  1. വാണിജ്യ വ്യവസായ മന്ത്രാലയം
  2. ഫുഡ് പ്രോസസ്സിംഗ് വ്യവസായ മന്ത്രാലയം
  3. മത്സ്യബന്ധന, പശുവളര്‍ത്തല്‍, പാല്‍ ഉത്പാദന മന്ത്രാലയം
  4. മൈക്രോ, സ്‌മോള്‍ ആന്‍ഡ് മീഡിയം എന്റര്‍പ്രൈസസ് (MSME) മന്ത്രാലയം

ഈ സമ്പൂര്‍ണ്ണ കൂട്ടായ്മയുടെ ഭാഗമായി, വിവിധ മന്ത്രാലയങ്ങള്‍ മുഖേന സര്‍ക്കാരിന്റെ സാമ്പത്തിക പദ്ധതികള്‍ ദേശീയ ലെന്‍ഡിംഗ് പാര്‍ട്ണറായി ഐസിഎല്‍ ഫിന്‍കോര്‍പ്പ് മുഖാന്തിരം വിതരണം ചെയ്യും. രാജ്യത്തുടനീളം അര്‍ഹതയുള്ളവര്‍ക്ക് ഗ്രാന്റുകളും സബ്സിഡിയുള്ള വായ്പകളും നല്‍കുന്നതിനുള്ള പങ്കുവഹികയും ചെയ്യും.

ഈ ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി, 2025 മേയ് 2 മുതല്‍ 5 വരെ എഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ & എക്‌സിബിഷന്‍ സെന്റര്‍, കൊച്ചിയില്‍ നടക്കുന്ന ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്മെന്റ് എക്സിബിഷന്‍ (INDEX 2025)-ന്റെ ടൈറ്റില്‍ സ്പോണ്‍സറായി ഐസിഎല്‍ ഫിന്‍കോര്‍പ്പിനെ പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ സാമ്പത്തിക പുരോഗതിക്കായി വ്യവസായങ്ങളെയും സംരംഭകരെയും സാമ്പത്തികമായി ശക്തിപ്പെടുത്താന്‍ ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ പങ്കാളിത്തം പ്രധാനപ്പെട്ട ഒരു ഘടകമാകുമെന്ന് ഈ നേട്ടം വ്യക്തമാക്കുന്നു.

Latest Stories

ഐസിസിയുടെ പുതിയ റാങ്കിങ്ങിൽ വമ്പൻ കുതിപ്പുമായി ഗില്ലും കിഷനും; ആദ്യ അഞ്ച് സ്ഥാനങ്ങളിൽ മൂന്നും ഇന്ത്യൻ കരുത്തന്മാർ

ലോകകപ്പിൽ രോഹിതും കോഹ്‌ലിയും ടീമിൽ ഉണ്ടാകണം, ബിസിസിഐ അവരെ തഴയരുത്, അത് ആപത്താണ്: രവിചന്ദ്രൻ അശ്വിൻ

'യുഡിഎഫ് വേണ്ടെന്ന് പറഞ്ഞാൽ വീര്യം കുറഞ്ഞ മദ്യം വിൽക്കില്ല'; വീര്യം കുറഞ്ഞ മദ്യ നികുതിയിൽ യൂ ടേൺ അടിച്ച് സർക്കാർ

നിർമാതാവ് സന്ദീപ് സേനനുമായുള്ള സാമ്പത്തിക തർക്കം; ദിലീപ് നായകനാകുന്ന 'നീക്കം' സിനിമയുടെ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

'ഒരു സ്ഥാപനം പോലും സ്വകാര്യവൽക്കരിക്കില്ല, ജനങ്ങളുടെ തലയിൽ നികുതിഭാരം കെട്ടിവയ്ക്കാതെ ഖജനാവ് നിറയ്ക്കും'; മുഖ്യമന്ത്രി

ആയത്തുല്ല ഖമേനിയുടെ സംസ്‌കാരത്തിൽ പങ്കെടുക്കാൻ മോദിക്ക് ക്ഷണം; വിവിധ രാജ്യങ്ങളിലെ നേതാക്കളും പങ്കെടുക്കും

വീടാണ് ഫാക്ടറി: ലോകസമ്പദ്‌ വ്യവസ്ഥയുടെ അദൃശ്യ നട്ടെല്ലായ ഗൃഹാധിഷ്ഠിത തൊഴിലാളികൾ

അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയം; വ്യാപക നാശനഷ്ടം

ബക്കാർഡി കമ്പനി സർക്കാരിനെ സമീപിച്ചത് 18 വർഷം മുൻപ് വി എസ് സർക്കാരിൻ്റെ കാലത്ത്; രേഖകൾ പുറത്ത്

സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു; ചൊവ്വാഴ്ച സ്ഥിരീകരിച്ചത് 159 പേർക്ക്; ചികിത്സ വൈകിപ്പിക്കരുതെന്ന് നിർദേശം