കൊറോണ വൈറസ്: ചൈന മത്സ്യ ഇറക്കുമതി നിര്‍ത്തിവെച്ചു; പ്രതിസന്ധിയിലായി മത്സ്യത്തൊഴിലാളികള്‍

കൊറോണ വൈറസ് രോഗം പടരുന്ന സാഹചര്യത്തില്‍ മത്സ്യ ഇറക്കുമതി ചൈന താത്കാലികമായി നിര്‍ത്തിവെച്ചു. കേരളത്തില്‍നിന്ന് ചൈനയിലേക്കുള്ള മത്സ്യക്കയറ്റുമതിയെയും ഇത് ബാധിച്ചിരിക്കുകയാണ്. ഞണ്ട്, കൊഴുവ, വേളൂരി, അയല തുടങ്ങിയ മീനുകളാണ് സംസ്ഥാനത്തു നിന്ന് ചൈനയിലേക്ക് കയറ്റുമതി ചെയ്തിരുന്നത്.

ഇറക്കുമതി ചൈനയില്‍ നിരോധനം എര്‍പ്പെടുത്തിയതിനാല്‍ ഞണ്ടിന്റെ വില കുത്തനെ ഇടിഞ്ഞിട്ടുണ്ട്. കിലോഗ്രാമിന് 1250 രൂപയോളം വിലയുണ്ടായിരുന്ന ഞണ്ടിന് ഇപ്പോള്‍ 200-250 രൂപയായി. ദുബായ്, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും കയറ്റുമതി ഉണ്ടെങ്കിലും കൂടുതല്‍ ചൈനയിലേക്കാണ്.

വെള്ള, ചുവപ്പ് (റെഡ് ഫീമെയില്‍) ഇനത്തില്‍പ്പെട്ട കായലില്‍നിന്ന് ലഭിക്കുന്ന ഞണ്ടിനാണ് ചൈനയില്‍ ആവശ്യക്കാര്‍ ഏറെയുളളത് . കായലില്‍ നിന്നും ഫാമുകളില്‍നിന്നും ഞണ്ട് വിലയ്‌ക്കെടുക്കുന്ന കേന്ദ്രങ്ങള്‍ കഴിഞ്ഞ ദിവസം മുതല്‍ വില കുറച്ചാണ് എടുക്കുന്നത്.

2019-ല്‍ ജനുവരി മുതല്‍ നവംബര്‍ വരെ മാത്രം 7000 കോടി രൂപയുടെ മത്സ്യമാണ് കേരളത്തില്‍നിന്ന് ചൈനയിലേക്ക് കയറ്റി അയച്ചത്. 2018-19 കാലയളവില്‍ 34,000 കോടി രൂപയായിരുന്നു സമദ്രോത്പന്ന കയറ്റുമതി വഴി ഇന്ത്യക്ക് ലഭിച്ചിരുന്നത്. ഇപ്പോഴത്തെ പ്രതിസന്ധി വിദേശനാണ്യ ലഭ്യതയെ ബാധിക്കുമെന്ന സീഫുഡ് വ്യവസായി വി.പി.ഹമീദ് പറഞ്ഞു.

Latest Stories

ടി20 ലോകകപ്പിലെ കിരീട ഫേവറിറ്റുകള്‍; ഞെട്ടിച്ച് സംഗക്കാരയുടെ തിരഞ്ഞെടുപ്പ്

പൊന്നാനിയില്‍ തിരിച്ചടി നേരിടും; മലപ്പുറത്ത് ഭൂരിപക്ഷം രണ്ടുലക്ഷം കടക്കും; ഫലത്തിന് ശേഷം സമസ്ത നേതാക്കള്‍ക്കെതിരെ പ്രതികരിക്കരുത്; താക്കീതുമായി മുസ്ലീം ലീഗ്

ഇസ്രയേലിനെതിരായ സമരം; അമേരിക്കൻ സര്‍വകലാശാലകളില്‍ പ്രക്ഷോഭം കനക്കുന്നു, രണ്ടാഴ്ചയ്ക്കിടെ 1000 ത്തോളം പേര്‍ അറസ്റ്റിൽ

ടി20 ലോകകപ്പ് 2024: ഐപിഎലിലെ തോല്‍വി ഇന്ത്യന്‍ ലോകകപ്പ് ടീമില്‍; വിമര്‍ശിച്ച് ഹെയ്ഡന്‍

ടി20 ലോകകപ്പ് 2024: ഇവനെയൊക്കെയാണോ വൈസ് ക്യാപ്റ്റനാക്കുന്നത്, അതിനുള്ള എന്ത് യോഗ്യതയാണ് അവനുള്ളത്; ഹാര്‍ദ്ദിക്കിനെതിരെ മുന്‍ താരം

ലാവ്‍ലിൻ കേസ് ഇന്നും ലിസ്റ്റിൽ; അന്തിമ വാദത്തിനായി ഇന്ന് പരിഗണിച്ചേക്കും, ലിസ്റ്റ് ചെയ്തിരിക്കുന്നത് 110 ആം നമ്പര്‍ കേസായി

തൃണമൂലിന് വോട്ട് ചെയ്യുന്നതിനെക്കാള്‍ നല്ലത് ബിജെപി വോട്ട് ചെയ്യുന്നത്; അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ വെട്ടിലായി കോണ്‍ഗ്രസ്; ആഞ്ഞടിച്ച് മമത

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍