പരമ്പരാഗത വാസ്തുവിദ്യാ പഠനവും ശിൽപ്പകലയും ശക്തിപ്പെടുത്താൻ ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷനും എസ്.സി.എസ്.വി.എം.വിയും കൈകോർക്കുന്നു

ഇന്ത്യയുടെ പരമ്പരാഗത ശിൽപ്പകലയും വാസ്തുവിദ്യാ പഠനവും ശക്തിപ്പെടുത്തുന്നതിനായുള്ള പദ്ധതിക്കായി കേരളത്തിലെ ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷൻ (ബി.ഐ.എഫ്) കാഞ്ചീപുരത്തെ ശ്രീ ചന്ദ്രശേഖരേന്ദ്ര സരസ്വതി വിശ്വമഹാവിദ്യാലയവുമായി (എസ്.സി.എസ്.വി.എം.വി) ധാരണയായി. ശിൽപ്പ പാഠശാലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ സമഗ്ര നവീകരണത്തിനായുള്ള ഗ്രാന്റ് കരാറിൽ ഇരുസ്ഥാപനങ്ങളും ഒപ്പുവെച്ചു.
ഇന്ത്യയുടെ വാസ്തുവിദ്യാപരവും സാംസ്കാരികവുമായ പൈതൃകം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും, ഭാവി തലമുറയിലെ മാസ്റ്റർ ശിൽപ്പികളെയും പണ്ഡിതരെയും വാർത്തെടുക്കുന്നതിനും വേണ്ടിയാണ് ഈ  സഹകരണം.

ആഗമ പാരമ്പര്യത്തിൽ വേരൂന്നിയ അതുല്യ സ്ഥാപനമാണ് ശിൽപ്പ പാഠശാല. പത്മശ്രീ പുരസ്കാര ജേതാവായ എസ്.എം. ഗണപതി സ്ഥപതി ആദ്യ പ്രിൻസിപ്പലായ ഈ സ്ഥാപനം 1997 സെപ്റ്റംബർ 3-നാണ് സ്ഥാപിതമായത്. ജഗദ്ഗുരു പൂജ്യശ്രീ കാഞ്ചി കാമകോടി ശങ്കരാചാര്യ സ്വാമികളുടെ അനുഗ്രഹത്തോടെ ആരംഭിച്ച പാഠശാല, തമിഴ്നാട്ടിലെ ക്ഷേത്ര വാസ്തുവിദ്യയുടെയും ശിൽപ്പകലയുടെയും പുരാതന ശാസ്ത്രവും കലയും പഠിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ബി.ഐ.എഫ്. നൽകുന്ന ഗ്രാന്റ്, പാഠശാലയിലെ അവശ്യ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും, ആധുനിക ഉപകരണങ്ങൾ പരിചയപ്പെടുത്തുന്നതിനും പണിശാലകൾ സ്ഥാപിക്കുന്നതിനും സഹായകമാകും. ഗുരുകുല മാതൃകയിൽ പ്രവർത്തിക്കുന്ന ശിൽപ്പ പാഠശാല, ആചാര്യന്മാരായ സ്ഥപതികളുടെ കീഴിൽ സമ്പൂർണ്ണമായ പ്രായോഗിക പരിശീലനം ഉറപ്പാക്കുന്നു. വിദ്യാർത്ഥികൾക്ക് പരമ്പരാഗത കരകൗശലവിദ്യയിൽ ലോകോത്തര പരിശീലനം നൽകുന്നതിനൊപ്പം എസ്.സി.എസ്.വി.എം.വിയിൽ നിന്ന് യൂണിവേഴ്സിറ്റി അംഗീകൃത സർട്ടിഫിക്കറ്റും ലഭിക്കും.

“ഈ സഹകരണം ഇന്ത്യയുടെ വാസ്തുവിദ്യാപരവുo സാംസ്കാരികവുമായ പൈതൃകം സംരക്ഷിക്കുന്നതിനായുള്ള ഞങ്ങളുടെ ഒരു പരിശ്രമമാണ്. ഗ്രാമീണ യുവാക്കളെ പരമ്പരാഗത വൈദഗ്ധ്യത്തിൽ പരിശീലനം നൽകി ശാക്തീകരിക്കുന്നതിലൂടെ, പുരാതന വിജ്ഞാനം സംരക്ഷിക്കുക മാത്രമല്ല, ഭാവിക്ക് സുസ്ഥിരമായ ഉപജീവനമാർഗ്ഗം സൃഷ്ടിക്കുക കൂടിയാണ് ചെയ്യുന്നത്,” ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷൻ ചെയർമാൻ ആർ. ബാലചന്ദ്രൻ പറഞ്ഞു.

വളരെ മികച്ചതും ഗുണമേന്മയുമുള്ള വിദ്യാഭ്യാസത്തിലൂടെ സുസ്ഥിരമായ ഉപജീവനമാർഗ്ഗങ്ങൾ ഉറപ്പാക്കിക്കൊണ്ട് രാജ്യത്തിന്റെ വാസ്തുവിദ്യാ പൈതൃകം സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് ഈ സംരംഭം കൂടുതൽ കരുത്തേകും.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍