ബിറ്റ്‌കോയിൻ മൂല്യത്തിൽ വീണ്ടും കുതിപ്പ്, ഒരു കോയിന്റെ വില ഏഴു ലക്ഷം രൂപക്ക് മുകളിൽ

ലോകത്തെ ഏറ്റവും പ്രമുഖ ഡിജിറ്റൽ കറൻസിയായ ബിറ്റ്‌കോയിന്റെ വില കുതിച്ചുയർന്നു. ഒരു ബിറ്റ്‌കോയിന്റെ മൂല്യം 10,000 ഡോളർ എന്ന മാർക്ക് [ഏകദേശം 7 ലക്ഷം രൂപ]  വീണ്ടും മറികടന്നു. കഴിഞ്ഞ 15 മാസത്തിനിടയിൽ ഇതാദ്യമായാണ് ബിറ്റ്‌കോയിന്റെ മൂല്യം 10,000 ഡോളർ മറി കടന്ന് മുന്നേറുന്നത്. കഴിഞ്ഞ ദിവസം ബിറ്റ്‌കോയിന്റെ മൂല്യം അഞ്ച് ശതമാനം ഉയർന്ന് 10,500 ഡോളറിലേക്കെത്തി.

2017 ഒടുവിൽ ബിറ്റ്‌കോയിന്റെ മൂല്യത്തിൽ അഭൂതപൂർവമായ മുന്നേറ്റം പ്രകടമായിരുന്നു. അന്ന് ഒരു നാണയത്തിന്റെ മൂല്യം 20,000 ഡോളറിന് അടുത്ത് വരെ ഉയർന്നിരുന്നു. ധാരാളം ആളുകൾ ബിറ്റ്‌കോയിൻ ഉൾപ്പടെയുള്ള ക്രിപ്റ്റോകറൻസികളിൽ നിക്ഷേപം നടത്താൻ ഈ ഘട്ടത്തിൽ മുന്നോട്ട് വന്നിരുന്നു. എന്നാൽ പിന്നീട് പൊടുന്നനെ ഇതിന്റെ വില ഇടിയുന്നതാണ് കണ്ടത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ബിറ്റ്‌കോയിൻ വീണ്ടും തകർപ്പൻ മുന്നേറ്റ പാതയിൽ തിരിച്ചെത്തിയിരിക്കുകയാണ്.

2017 ഡിസംബറിലാണ് ബിറ്റ്‌കോയിൻ വില സർവകാല റെക്കോർഡ് ഭേദിച്ചത്. അന്ന് മൂല്യം 19,511 ഡോളർ വരെയെത്തിരയിരുന്നു. എന്നാൽ 2018 ഡിസംബറായപ്പോൾ ഇതിന്റെ മൂല്യം 3100 ഡോളറിലേക്ക് കൂപ്പു കുത്തി. കഴിഞ്ഞ ഏതാനും മാസമായി 3300 – 4100 ഡോളർ റേഞ്ചിലാണ് ഇത് നീങ്ങിയിരുന്നത്. ഇപ്പോൾ വീണ്ടും വില കൂടി വരികയാണ്. അതിനിടെ ഫേസ്‌ബുക്ക് “ലിബ്ര”  എന്ന പേരിൽ പുതിയ ഡിജിറ്റൽ കറൻസി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.

Latest Stories

യുവതിയുടെ പീഡന പരാതി: രാജ്ഭവനില്‍ പൊലീസും മന്ത്രിയും കയറുന്നത് വിലക്കി; നിയമോപദേശം തേടി സര്‍ക്കാര്‍; സത്യം വിജയിക്കുമെന്ന് സിവി ആനന്ദ ബോസ്

ഷൂട്ടിംഗിനിടെ പരിക്കേറ്റു, കാലില്‍ സര്‍ജറി, മാസങ്ങളോളം ബെഡ് റെസ്റ്റ്..; അപകടത്തെ കുറിച്ച് ആസിഫ് അലി

ഖലിസ്ഥാന്‍ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാർ അറസ്റ്റില്‍, ഇന്ത്യൻ സർക്കാരുമായുള്ള ബന്ധം അന്വേഷണ പരിധിയിലെന്ന് കാനഡ

രാജസ്ഥാനും ഹൈദരാബാദും അല്ല, ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാവരും തോൽപ്പിക്കാൻ ആഗ്രഹിക്കുന്ന ടീം അവന്മാരാണ്: ഹർഭജൻ സിംഗ്

ടി20 ലോകകപ്പ് 2024: 'ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ടീം'; വിലയിരുത്തലുമായി സൗരവ് ഗാംഗുലി

ഉഷ്ണ തരംഗം റേഷന്‍ കട സമയത്തില്‍ മാറ്റം; കന്നുകാലികളെ മേയാന്‍ വിടുന്നതിലും സമയക്രമ നിര്‍ദേശം; എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദേശം

ഐപിഎല്‍ 2024: 'മുംബൈയുടെ പ്രകടനം ബെംഗളൂരു ട്രാഫിക്കിനേക്കാള്‍ മോശം'; പരിഹസിച്ച് മുന്‍ താരം

'തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു, ദൃശ്യം പകർത്തി'; പ്രജ്വലിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി ജെഡിഎസ് പ്രാദേശിക നേതാവിന്റെ പരാതി

ടി 20 ലോകകപ്പ്: അവനെ പോലെ കളിക്കാൻ കഴിയുന്ന ഒരു താരം ഇന്ന് ഇന്ത്യയിൽ ഇല്ല, അദ്ദേഹത്തിന്റെ മികവിൽ ഇന്ത്യ ലോകകപ്പ് ജയിക്കും: ടോം മൂഡി

ഐപിഎല്‍ 2024: 'അവന് മൂന്ന് ഓവര്‍ നല്‍കിയപ്പോള്‍ തന്നെ മുംബൈ ഇന്ത്യന്‍സ് തോറ്റു'; തുറന്നടിച്ച് ഇര്‍ഫാന്‍ പത്താന്‍