ക്രിസ്മസിന് കല്യാണ്‍ ജൂവലേഴ്സിന്‍റെ അതിമനോഹരമായി രൂപകല്പന ചെയ്ത ആഭരണങ്ങള്‍

കരോള്‍ ഗാനങ്ങളും കേയ്ക്കുകളും ക്രിസ്മസ് ട്രീകളും പാര്‍ട്ടികള്‍ക്കുള്ള ഒരുക്കങ്ങളും കുട്ടികളുടെ ജിംഗിള്‍ ബെല്‍സ് ഗാനങ്ങളുമൊക്കെയായി ക്രിസ്മസിന്‍റെ ആരവങ്ങളുയരുകയാണ്. ഈയവസരത്തില്‍ അതിവിപുലവും മനോഹരവുമായ ആഭരണ ശേഖരത്തില്‍ നിന്ന് ക്രിസ്മസ് സമ്മാനങ്ങളായി നല്‍കുവാനുള്ളവ പ്രത്യേകമായി തിരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ് കല്യാണ്‍ ജൂവലേഴ്സ്.

പ്രിയപ്പെട്ടവര്‍ക്ക് സന്തോഷവും സ്നേഹവും പകരുന്ന ക്രിസ്മസ് കാലത്ത് കല്യാണ്‍ ജൂവലേഴ്സിന്‍റെ ആഭരണങ്ങള്‍ക്ക് അതിശയിപ്പിക്കുന്ന പൂജ്യം ശതമാനം പണിക്കൂലി ഓഫറും നല്‍കുന്നുണ്ട്. ക്രിസ്മസ് സീസണില്‍ ഉപയോക്താക്കള്‍ക്കായി പരമാവധി മൂല്യം നല്കുന്ന ഓഫറുകളാണ് കല്യാണ്‍ ജൂവലേഴ്സ് അവതരിപ്പിക്കുന്നത്. ഡയമണ്ട് ആഭരണങ്ങള്‍ക്കും അണ്‍കട്ട്, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ക്കും 20 ശതമാനം വരെ ഇളവ് ലഭിക്കും. 30,000 രൂപയ്ക്കു മുകളിലുള്ള തുകയ്ക്ക് സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ പര്‍ച്ചേയ്സ് മൂല്യത്തിന്‍റെ പകുതിക്ക് പൂജ്യം ശതമാനം പണിക്കൂലി മാത്രമേ ഈടാക്കൂ.

ക്രിസ്മസ് പാര്‍ട്ടിയില്‍ തിളങ്ങുന്നതിനും സ്വന്തമായി അണിയുന്നതിനും ജീവിതത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനമായി നല്കുന്നതിനും കല്യാണ്‍ ജൂവലേഴ്സിന്‍റെ ആധികാരികമായ ക്ലാസിക് ആഭരണ രൂപകല്‍പ്പനകള്‍ ഉപയോഗിക്കാം. താഴെക്കൊടുത്തിരിക്കുന്ന അഞ്ച് ആഭരണങ്ങളില്‍ നിന്ന് അനുയോജ്യമായവ സമ്മാനമായി തെരഞ്ഞെടുക്കാം.

പൂക്കളുടേതുപോലെയുളള തിളക്കമാര്‍ന്ന വൈറ്റ് പേള്‍ ഡ്രോപ് രൂപകല്‍പ്പനയിലുള്ള കമ്മലുകള്‍ ക്രിസ്മസ് പാര്‍ട്ടികള്‍ക്ക് അനുയോജ്യമാകും.

കരങ്ങള്‍ മനോഹരമാക്കാന്‍ അത്യാകര്‍ഷകമായതും സൂക്ഷ്മതയോടെ തീര്‍ത്തതുമായ ബ്രേയ്സ്ലെറ്റുകള്‍. റോസ്ഗോള്‍ഡ് ആഭരണങ്ങളില്‍ ഡയമണ്ടുകള്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നു. മനോഹരമായ പൂക്കളുടേതുപോലെയുള്ള രൂപകല്‍പ്പന

അത്യകർഷകമായ ചോക്കർ കരവിരുതിന്റെ നിദർശനമാണ്. ഹെവിവെയ്റ്റ് ചിക്കൻ സ്വർണ്ണത്തിലും ഡയമണ്ടിലും തീർത്തവയാണ്. എന്നെന്നും നിലനിൽക്കുന്നതും കാഷ്വൽ, പരമ്പരാഗതമായ ഏത് അവസരത്തിനും അനുയോജ്യമായതുമാണ്.

കല്യാണ്‍ ജൂവലേഴ്സ് മനോഹരമായി രൂപപ്പെടുത്തിയ കമ്മലുകള്‍. ഡയമണ്ടും തിളങ്ങുന്ന ഇല രൂപവും. ആരുടെയും ശ്രദ്ധ പിടിച്ചുപറ്റും

കാഷ്വല്‍ ഔട്ടിംഗിനുള്ള സ്റ്റേറ്റ്മെന്‍റ് ഡയമണ്ട് ആഭരണങ്ങള്‍. ലൈറ്റ് വെയ്റ്റ് ഡയമണ്ട് ചോക്കറുകള്‍ ഹെവി വെയ്റ്റ് ആഭരണങ്ങള്‍ക്കൊപ്പമോ ഒറ്റയ്ക്കോ അണിയാം. മധ്യത്തില്‍ ഒരു ചതുരത്തിനു ചുറ്റുമായി മനോഹരമായ ഇലകളും ശാഖകളുമായി രൂപകല്‍പ്പന ചെയ്തതാണ്.

Latest Stories

IPL 2024: ആ ഡൽഹി താരം ഒറ്റ ഒരുത്തൻ കാരണമാണ് ഇന്നലെ കൊൽക്കത്ത ഇത്ര എളുപ്പത്തിൽ ജയിച്ചത്, ഇത്ര ബുദ്ധി ഇല്ലാത്ത ഒരുത്തനെ കണ്ടിട്ടില്ല; കുറ്റപ്പെടുത്തി മുൻ താരം

രംഗണ്ണന്റെ 'അർമാദം'; ആവേശത്തിലെ പുതിയ ഗാനം പുറത്ത്

വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക; ഉഷ്ണതരംഗത്തിന്റെ തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം

നടി അമൃത പാണ്ഡേ മരിച്ച നിലയില്‍! ചര്‍ച്ചയായി വാട്‌സ്ആപ്പ് സ്റ്റാറ്റസ്

ഐപിഎല്‍ 2024 ലെ ഏറ്റവും മികച്ച ഓപ്പണിംഗ് ജോഡി?; തിരഞ്ഞെടുത്ത് ഇന്ത്യന്‍ മുന്‍ താരം

കൊറോണയില്‍ മനുഷ്യരെ ഗിനിപ്പന്നികളാക്കി; കോവിഷീല്‍ഡ് സ്വീകരിച്ചവരില്‍ രക്തം കട്ടപിടിക്കുന്നു, പ്ലേറ്റ്‌ലെറ്റ് എണ്ണം കുറയുന്നു; തെറ്റുകള്‍ സമ്മതിച്ച് കമ്പനി

'പൊലീസ് നോക്കുകുത്തികളായി, ഗുരുതര വീഴ്ച'; മണിപ്പൂരിൽ രണ്ട് സ്ത്രീകളെ അതിക്രമത്തിനിരയാക്കിയ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ

ഇന്ത്യ ടി20 ലോകകപ്പ് ടീം പ്രഖ്യാപനം: നിര്‍ണായക വിവരം പുറത്ത്, സ്‌ക്വാഡ് ഇങ്ങനെ

'അവന് ടീം ഇന്ത്യയില്‍ എംഎസ് ധോണിയുടെ സ്ഥാനം ഏറ്റെടുക്കാന്‍ കഴിയും'; 26 കാരനായ ബാറ്ററുടെ വിജയകരമായ കരിയര്‍ പ്രവചിച്ച് സിദ്ദു

രണ്ടാം ഘട്ടവും സംഘർഷങ്ങൾ; മണിപ്പൂരിലെ ആറ് ബൂത്തുകളിൽ റീപോളിങ് ആരംഭിച്ചു