നിക്ഷേപ ഉപദേശക രംഗത്ത് പ്രവര്‍ത്തിക്കുന്ന വസുപ്രദ ഇന്‍വെസ്റ്റ്മെന്റ് അഡ്വെസറിക്ക് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹസ്ഥാപകനായി പ്രമുഖ ധനകാര്യ വിദഗ്ദ്ധന്‍ അഭിഷേക് മാത്തൂര്‍ചുമതലയേറ്റു.
സാമ്പത്തിക മേഖലയില്‍ മൂന്ന് പതിറ്റാണ്ടിലേറെ പ്രവര്‍ത്തിപരിചയമുള്ള മാത്തൂരിന്റെ വരവോടെ ഉപദേശക സേവനം കൂടുതല്‍ വിപുലീകരിക്കാനാണ് വസുപ്രദ ലക്ഷ്യമിടുന്നത്.
ANZ ഗ്രൈന്‍ഡ്ലേസ് ബാങ്കില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്ക്, ICICI ബാങ്ക്, ICICI സെക്യൂരിറ്റീസ്, ICICI ലൊംബാര്‍ഡ് എന്നിവയുള്‍പ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളില്‍ സുപ്രധാന നേതൃസ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ICICI സെക്യൂരിറ്റീസില്‍ ഇന്‍വെസ്റ്റ്മെന്റ് അഡൈ്വസറി, ഫിനാന്‍ഷ്യല്‍ പ്ലാനിംഗ് ബിസിനസ്സുകള്‍ക്ക് തുടക്കം കുറിച്ചതിലും അദ്ദേഹത്തിന് നിര്‍ണായക പങ്കുണ്ട്.
സി എഫ് എ (CFA) ചാര്‍ട്ടര്‍ ഹോള്‍ഡറും യോഗ്യത നേടിയ ഫിനാന്‍ഷ്യല്‍ പ്ലാനറുമായ അഭിഷേക് മാത്തൂര്‍, വാരണാസിയിലെ ഐഐടി ബിഎച്ച്യു (എഞ്ചിനീയറിംഗ്), എഫ്എംഎസ് ഡല്‍ഹി (എംബിഎ)എന്നിവിടങ്ങളില്‍ നിന്നാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.