കൊച്ചിയിൽ ‘സീഡ്‌സ് ഓഫ് ഇന്നസെൻസ്’ഐ.വി.എഫ്. കേന്ദ്രം പ്രവർത്തനമാരംഭിച്ചു

വന്ധ്യതാ ചികിത്സാരംഗത്തെ പ്രമുഖ ശൃംഖലയായ ‘സീഡ്‌സ് ഓഫ് ഇന്നസെൻസ്’ (Seeds of Innocens) കൊച്ചി മരടിൽ പുതിയ ഐ.വി.എഫ്. കേന്ദ്രം തുറന്നു. സിനിമാതാരം പ്രിയങ്ക നായർ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ നൈജർ, ചാഡ്, കാമറൂൺ എന്നീ രാജ്യങ്ങളിലെ സ്ഥാനപതിമാർ വിശിഷ്ടാതിഥികളായി സംബന്ധിച്ചു. സാധാരണക്കാർക്ക് താങ്ങാനാവുന്ന നിരക്കിൽ അത്യാധുനിക വന്ധ്യതാ ചികിത്സ ലഭ്യമാക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.

ആധുനിക എംബ്രിയോളജി-ജനിറ്റിക് ലാബ് സൗകര്യങ്ങളും വിദഗ്ധ ഡോക്ടർമാരുടെ സേവനവും കൊച്ചിയിലെ കേന്ദ്രത്തിന്റെ പ്രത്യേകതയാണ്. പത്ത് വർഷത്തിനുള്ളിൽ ഇരുപതിനായിരത്തോളം ദമ്പതികളുടെ മക്കളെന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയ പാരമ്പര്യവുമായാണ് സീഡ്‌സ് ഓഫ് ഇന്നസെൻസ് കേരളത്തിലെത്തുന്നത്. ചികിത്സാചെലവ് കുറയുന്നത് സാധാരണക്കാരായ ദമ്പതികൾക്ക് വലിയ ആശ്വാസമാകുമെന്ന് ചടങ്ങിൽ മുഖ്യാതിഥിയായ പ്രിയങ്ക നായർ അഭിപ്രായപ്പെട്ടു.

അത്യാധുനിക സൗകര്യങ്ങൾ കുറഞ്ഞ ചെലവിൽ ലഭ്യമാകുന്നത് മെഡിക്കൽ ടൂറിസം രംഗത്ത് കേരളത്തിന് കൂടുതൽ കരുത്തേകുമെന്ന് ചടങ്ങിൽ പങ്കെടുത്ത നൈജർ സ്ഥാനപതി സദ സെയ്ദു പറഞ്ഞു. വന്ധ്യത വർധിച്ചുവരുന്ന സാഹചര്യത്തിൽ ഓരോ ദമ്പതികൾക്കും അനുയോജ്യമായ വ്യക്തിഗത ചികിത്സാ രീതികളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നതെന്ന് കൊച്ചി കേന്ദ്രം ക്ലിനിക്കൽ ഹെഡ് ഡോ. സോണിയ രാജു വ്യക്തമാക്കി.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ