ബിപിഎല്ലിന്റെ സ്ഥാപക ഉടമ ടിപിജി നമ്പ്യാര്‍ അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ വിപണിയില്‍ കളര്‍ ടിവി വീഡിയോ കാസറ്റ് നിര്‍മ്മാണത്തിന് തുടക്കമിട്ട അതികായന്‍

ബിപിഎല്ലിന്റെ സ്ഥാപക ഉടമയായ ടിപിജി നമ്പ്യാര്‍ അന്തരിച്ചു. 96 വയസ്സായിരുന്നു. ഇന്ന് രാവിലെ ബെംഗളുരുവിലെ ലാവെല്ലെ റോഡിലുള്ള സ്വവസതിയില്‍ ആയിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ മൂലം കഴിഞ്ഞ കുറച്ച് കാലമായി വിശ്രമത്തിലായിരുന്നു അദ്ദേഹം. മുന്‍ കേന്ദ്രമന്ത്രിയും വ്യവസായപ്രമുഖനുമായ രാജീവ് ചന്ദ്രശേഖര്‍ മരുമകനാണ്.

ബ്രിട്ടീഷ് കമ്പനിയുമായുള്ള സംയുക്ത സംരംഭമായിരുന്നു ബിപിഎല്‍. ഇന്ത്യയുടെ അഭിമാനമായി ആഗോളതലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട സ്ഥാപനമാണ് ബിപിഎല്‍ അഥവാ ബ്രിട്ടീഷ് ഫിസിക്കല്‍ ലബോറട്ടറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. 1960കളില്‍ പാലക്കാടുനിന്നും ആരംഭിച്ച് ബംഗളൂരു ആസ്ഥാനമാക്കിയായിരുന്നു ബിപിഎല്ലിന്റെ വളര്‍ച്ച. പ്രതിരോധ സേനയ്ക്കായി ഹെര്‍മെറ്റിക്കലി സീല്‍ ചെയ്ത പ്രിസിഷന്‍ പാനല്‍ മീറ്ററുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഒരു കമ്പനിയായിട്ടായിരുന്നു ടിപിജി നമ്പ്യാര്‍ പാലക്കാട് 1963 ല്‍ പാലക്കാട് ബിപിഎല്‍ എന്ന കമ്പനിക്ക് തുടക്കമിടുന്നത്. ബ്രിട്ടീഷ് കമ്പനിയുമായുള്ള സംയുക്ത സംരംഭമായിരുന്നു ബിപിഎല്‍. ഭാരത് ഇലക്ട്രോണിക്‌സിന്റെ ഹെര്‍മെറ്റിക് സീല്‍ഡ് പാനല്‍ മീറ്ററുകള്‍ പോലെയുള്ള കൃത്യത അളക്കുന്നതിനുള്ള ഉപകരണങ്ങളായിരുന്നു പ്രാരംഭ ഉല്‍പ്പന്നങ്ങള്‍.

ഇന്ത്യന്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡുകളില്‍ ഒരു കാലത്ത് സര്‍വാധിപത്യം പുലര്‍ത്തിയ ബ്രാന്‍ഡാണ് ബിപിഎല്‍. 1982-ലെ ഏഷ്യന്‍ ഗെയിംസിന് ശേഷം ഇന്ത്യന്‍ വിപണിയില്‍ കളര്‍ ടിവികള്‍ക്കും വീഡിയോ കാസറ്റുകള്‍ക്കുമുണ്ടായ ഡിമാന്‍ഡ് കണ്ടറിഞ്ഞ് ആ ഉപകരണങ്ങളുടെ നിര്‍മാണമേഖലയിലേക്ക് കടന്നു ബിപിഎല്‍.

പിന്നീട് 1990-കള്‍ വരെ ഇന്ത്യന്‍ ഇലക്ട്രോണിക്‌സ് ഉപകരണനിര്‍മാണരംഗത്തെ അതികായരായി ബിപിഎല്‍ മാറി. 1990-കളില്‍ ഉദാരവല്‍ക്കരണകാലം മുതല്‍ വിദേശകമ്പനികളുമായി കടുത്ത മത്സരം നേരിട്ട ബിപിഎല്‍ പിന്നീട് ടെലികമ്മ്യൂണിക്കേഷന്‍, മൊബൈല്‍ രംഗത്തേക്കും ശ്രദ്ധ കേന്ദ്രീകരിച്ചു.

ഇപ്പോള്‍ മെഡിക്കല്‍ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ നിര്‍മാണ രംഗത്താണ് ബിപിഎല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സംസ്‌കാരച്ചടങ്ങുകള്‍ നാളെ രാവിലെ 11 മണിക്കും 12 മണിക്കുമിടയില്‍ ബെംഗളുരു ബയ്യപ്പനഹള്ളി ടെര്‍മിനലിനടുത്തുള്ള കല്‍പ്പള്ളി ശ്മശാനത്തില്‍ നടക്കും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ