കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ ആരോഗ്യ പ്രൊഫഷണലുകള്‍ക്ക് പ്രത്യേക ഒ ഇ ടി പഠന സൗകര്യം

ഒക്ക്യൂപെഷണല്‍ ഇംഗ്ലീഷ് ടെസ്റ്റിന് (ഒ ഇ ടി) തയ്യാറെടുക്കുന്ന ആരോഗ്യ പരിപാലന മേഖലയില്‍ സേവനം ചെയ്യുന്ന പ്രൊഫഷണലുകളുടെ ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതിനായി കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയുടെ പ്രസ് ആന്റ് അസ്സെസ്സ്‌മെന്റ് (സി യു പി & എ) വിഭാഗം പ്രത്യേക പഠന പദ്ധതികള്‍ ആരംഭിക്കുന്നു.

ഒ ഇ ടി ട്രെയിനര്‍ ഫോര്‍ നഴ്‌സിംഗ് ആന്റ് മെഡിസിന്‍, അപ്‌സ്‌കില്‍ ഫോര്‍ ഹെല്‍ത്ത് കെയര്‍, കേംബ്രിഡ്ജ് ഹെല്‍ത്ത് കെയര്‍ പാത്ത് വെ എന്നിവയും ഈ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷ സംസാരിക്കേണ്ട സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നതിനും താല്പര്യമുള്ള രാജ്യങ്ങളിലേക്ക് കുടിയേറി ഭാവിജീവിതം സുരക്ഷിതമാക്കുന്നതിനും ഈ കോഴ്‌സുകളില്‍ ചേരുന്നവരെ പ്രാപ്തരാക്കും. നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും യഥാക്രമം നഴ്‌സിങ്ങിലും മെഡിസിനിലും പ്രത്യേക പരിശീലന പരിപാടികളാണ് തയ്യാറാക്കിയിട്ടുള്ളത്. പരീക്ഷയ്ക്കുള്ള 6 പ്രാക്ടീസ് ടെസ്റ്റുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും യഥാക്രമം നഴ്‌സിങ്ങിലും മെഡിസിനിലും പ്രത്യേക പരിശീലന പരിപാടികളാണ് തയ്യാറാക്കിയിട്ടുള്ളത്. പരീക്ഷയ്ക്കുള്ള 6 പ്രാക്ടീസ് ടെസ്റ്റുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. റീഡിങ്, ലിസ്സനിങ്, സ്പീക്കിംഗ്, എഴുത്ത് എന്നീ പരീക്ഷകള്‍ക്കുപുറമേ ആരോഗ്യ പരിപാലന വിഷയങ്ങളിലെ പാഠവം വര്‍ദ്ധിപ്പിക്കുന്ന പ്രോഗ്രാമുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ ജോലികള്‍ ലഭിക്കുന്നതിനുള്ള സാധ്യതകള്‍ വിലയിരുത്തുന്ന അത്യാധുനിക മൊബൈല്‍ ഫസ്റ്റ് സംവിധാനവും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്.

നഴ്‌സുമാരുടെ ഇംഗ്ലീഷ് പഠനത്തിലും ആശയവിനിമയെ കഴിവ് വര്‍ദ്ധിപ്പിക്കുന്നതിനുമായി നാല്പതില്‍പരം വര്‍ഷങ്ങളായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ വിദ്യാഭ്യാസ പ്രസിദ്ധീകരണ സ്ഥാപനമായ എബേക്കുമായി സഹകരിച്ചാണ് സി യു പി എ പദ്ധതി നടപ്പിലാക്കുന്നത് നഴ്‌സിംഗ് മേഖലയില്‍ ഇന്ത്യ ധാരാളം പ്രതിഭകളെ സൃഷ്ടിച്ചുകൊണ്ടിരിക്കുമ്പോള്‍ ലോകമെമ്പാടും ആരോഗ്യ പരിപാലന പ്രൊഫഷണലുകളുടെ ആവശ്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് സി യു പി & എ ഇംഗ്ലീഷ് വിഭാഗം ഗ്ലോബല്‍ മാനേജിംഗ് ഡയറക്ടര്‍ ഫ്രാന്‍സിസ്‌ക്ക വുഡ്വേഡ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് Cambridge.org ല്‍ ബന്ധപ്പെടുക.

Latest Stories

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര