പതിനേഴാമത് പെപ്പര്‍ ക്രിയേറ്റീവ് അവാര്‍ഡ് വിതരണം ഡിസംബര്‍ 8 ന്, ആഡ് ഗുരു മുഹമ്മദ് ഖാന്‍ മുഖ്യാതിഥി

പതിനേഴാമത് പെപ്പര്‍ പെപ്പര്‍ ക്രിയേറ്റീവ് അവാര്‍ഡുകള്‍ ഡിസംബര്‍ 8 ന് വിതരണം ചെയ്യും. മരട് ക്രൗണ്‍പ്‌ളാസ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ പരസ്യരംഗത്തെ അതികായനായ ആഡ് ഗുരു മുഹമ്മദ് ഖാന്‍ മുഖ്യാതിഥിയായിരിക്കും.

പരസ്യ ഏജന്‍സികള്‍, മാധ്യമ സ്ഥാപനങ്ങള്‍, ഡിജിറ്റല്‍ ഏജന്‍സികള്‍, പബ്‌ളിക്ക് റിലേഷന്‍- ഇവന്റെ മാനേജ്‌മെന്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നീ വിഭാഗങ്ങളില്‍ നിന്നുമാണ് അവാര്‍ഡിനായുള്ള എന്‍ട്രികള്‍ ക്ഷണിച്ചിരിക്കുന്നത്. ‘ 35 വിഭാഗങ്ങളിലായാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത, ഇതില്‍ ഏജന്‍സി ഓഫ് ദ ഇയര്‍, റീജണ്‍ സ്‌പെസിഫിക് ഏജന്‍സി ഓഫ് ദ ഇയര്‍, അഡ്വടൈസര്‍ ഓഫ് ദ ഇയര്‍ തുടങ്ങിയ വിഭാഗങ്ങളമുണ്ടാകുമെന്ന് പെപ്പര്‍ അവാര്‍ഡ് ചെയര്‍മാന്‍ നടേഷ് നായര്‍ വ്യക്തമാക്കി.

ഇതോടൊപ്പം തന്നെ യംഗ് പെപ്പര്‍ അവാര്‍ഡും ഈ വര്‍ഷമുണ്ടാകും. 30 വയസിന് താഴെയുള്ള പ്രതിഭാസമ്പന്നരായ ചെറുപ്പക്കാരെ പ്രോല്‍സാഹിപ്പിക്കാന്‍ വേണ്ടിയാണ് ആ അവാര്‍ഡെന്നും അദ്ദേഹം സൂചിപ്പിച്ചു. ഈ വര്‍ഷം കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള മികച്ച ആശയത്തിനാണ് അവാര്‍ഡ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിസഭാ സമ്പന്നരായ, സര്‍ഗ്ഗശേഷിയുള്ള യുവമനസുകളെ കണ്ടെത്തുകയും അവരെ പ്രോല്‍സാഹിപ്പിക്കുകയും അവരെ ഉയരങ്ങളിലെത്താന്‍ പ്രാപ്്തരാക്കുകയുമാണ് ് തങ്ങളുടെ ലക്ഷ്യമെന്ന് പെപ്പര്‍ അവാര്‍ഡിന്റെ ട്രസ്റ്റിയായ ഡോ. ടി വിനയകുമാര്‍ പറഞ്ഞു.

പെപ്പര്‍ 2023 അവാര്‍ഡുകള്‍ നിശ്ചയിക്കുന്ന ജ്യുറി ഈ രംഗത്തെ ലോകപ്രശസ്തരായ വ്യക്തിത്വങ്ങള്‍ അടങ്ങുന്നതാണെന്ന്് പെപ്പര്‍ അവാര്‍ഡ് ട്രസ്റ്റി യു എസ് കുട്ടി പറഞ്ഞു. ഡിജിറ്റല്‍ ഏജന്‍സികള്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തിയത് ഈ രംഗത്ത് ഒരു പുതുമ തന്നെയാണെന്ന് പെപ്പര്‍ സെക്രട്ടറി ശ്രീനാഥ് ഗോപിയും വ്യക്തമാക്കി.

Latest Stories

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്