ഇവൻ പൊളിച്ചടുക്കും! 365 കിലോമീറ്റർ റേഞ്ചുള്ള ടാറ്റയുടെ പുതിയ ഇലക്‌ട്രിക് എസ്‌യുവി ഈ മാസം വിപണിയിൽ

ഇന്ത്യക്കാർക്കിടയിൽ ഇലക്ട്രിക് കാറുകളെ ജനകീയരാക്കിയ വാഹന നിർമാതാക്കളാണ് ടാറ്റ മോട്ടോർസ്. ടിയാഗോ ഇവി, പഞ്ച് ഇവി, കർവ് ഇവി തുടങ്ങിയ മോഡലുകൾ വൈദ്യുത വാഹന നിരയിലേക്ക് എത്തിയതോടെ ബ്രാൻഡിൻ്റെ കച്ചോടം ഇരട്ടിയായി. ഇന്നിപ്പോൾ ഇവി രംഗത്തെ നമ്പർ 1 ബ്രാൻഡായി മുന്നിലോടുകയാണ് ടാറ്റ. ഇപ്പോഴിതാ പഞ്ച് ഇലക്ട്രിക് എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുമായി രംഗത്തിറങ്ങാൻ പോവുകയാണ് കമ്പനി. 2026 ഫെബ്രുവരി 20-ാം തീയതി ഇവിയുടെ പുത്തൻ പതിപ്പിനെ ടാറ്റ മോട്ടോർസ് വിപണിയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. പെട്രോൾ പതിപ്പിനെപ്പോലെ തന്നെ ഇവിക്കും നിരവധി എക്സ്റ്റീരിയർ, ഇൻ്റീരിയർ, ഫീച്ചർ അപ്‌ഗ്രേഡുകൾ ലഭിക്കുന്നതായിരിക്കും.

വിപണിയിലെത്തി ഏകദേശം രണ്ട് വർഷത്തിനുള്ളിലാണ് ടാറ്റ പഞ്ച് ഇവിക്ക് മുഖംമിനുക്കൽ ലഭിക്കുന്നത്. അതേസമയം സാധാരണ പഞ്ചിന് അതിന്റെ മിഡ്-ലൈഫ് അപ്‌ഡേറ്റിനായി നാല് വർഷത്തിലധികം കാത്തിരിക്കേണ്ടിയും വന്നു. എന്തായാലും വരുന്ന പഞ്ച് ഇലക്ട്രിക്കിനെ സ്വീകരിക്കാൻ വിപണി ഒരുങ്ങി കഴിഞ്ഞു. നിലവിലെ 9.99 ലക്ഷമെന്ന പ്രാരംഭ വില അതേപടി നിലനിർത്തായായിരിക്കും പുതിയ മോഡലും വിപണിയിലേക്ക് എത്തുക. ഡിസൈൻ വശം നോക്കുകയാണെങ്കിൽ പുതിയ ടാറ്റ പഞ്ച് ഇവിയിൽ ICE പതിപ്പിന് സമാനമായിരിക്കും എക്സ്റ്റീരിയർ ഉണ്ടാവുക. പഞ്ച് ഇവിയായിരുന്നു ടാറ്റയുടെ നിലവിലെ ഡിസൈൻ ഭാഷ സ്വീകരിച്ച ആദ്യത്തെ മോഡലുകളിൽ ഒന്ന്. അതുകൊണ്ടുതന്നെ വലിയ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കേണ്ട. എന്നിരുന്നാലും ഷാർപ്പ് എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ, കണക്റ്റഡ് എൽഇഡി ടെയിൽലാമ്പുകൾ എന്നിവയെല്ലാം വാഹനത്തിൽ ഇടം പിടിക്കും.

ഫീച്ചറുകളുടെയും സൗകര്യങ്ങളുടെയും കാര്യത്തിൽ പഞ്ച് ഇവി എന്നും സാധാരണ പഞ്ചിനേക്കാൾ കുറച്ച് മുന്നിലാണ്. പുതിയ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റിൽ ലഭിച്ച നിരവധി സവിശേഷതകൾ ഇതിനകം തന്നെ നിലവിലെ പഞ്ച് ഇവിയിൽ വാഗ്ദാനം ചെയ്തിരുന്നുവെന്ന് കണക്കിലെടുക്കുമ്പോൾ ചില വലിയ അപ്‌ഗ്രേഡുകൾ കാണാനും സാധിച്ചേക്കും. ഇലുമിനേറ്റഡ് സ്റ്റിയറിംഗ് വീൽ, കപ്പാസിറ്റീവ് ടച്ച് കൺട്രോൾ പാനൽ തുടങ്ങിയ ഘടകങ്ങൾ നിലനിർത്തും. പക്ഷേ ടാറ്റയ്ക്ക് വലിയ 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, മികച്ച ഫിറ്റ്, ഫിനിഷ്, കൂടുതൽ പ്രീമിയം അപ്ഹോൾസ്റ്ററി എന്നിവ വൈദ്യുത പതിപ്പിൽ വാഗ്ദാനം ചെയ്യാൻ കഴിയും. 360-ഡിഗ്രി ക്യാമറ, വോയ്‌സ്-ആക്ടിവേറ്റഡ് സൺറൂഫ്, വയർലെസ് ഫോൺ ചാർജർ, ഓട്ടോ-ഡിമ്മിംഗ് IRVM, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ തുടങ്ങി നിരവധി മോഡൺ ഫീച്ചറുകൾ ഇവിയിൽ തുടർന്നും ലഭ്യമാകും. ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലും അപ്‌ഡേറ്റുകളൊന്നും പ്രതീക്ഷിക്കേണ്ട.

ടാറ്റ മോട്ടോർസിൻ്റെ അഡ്വാൻസ്ഡ് കണക്റ്റഡ് ടെക് ഇൻ്റലിജൻ്റ് ഇലക്ട്രിക് വെഹിക്കിൾ പ്ലാറ്റ്‌ഫോമിലാണ് പഞ്ച് ഇവി പണികഴിപ്പിച്ചിരിക്കുന്നത്. സ്റ്റാൻഡേർഡ് റേഞ്ച്, ലോംഗ് റേഞ്ച് എന്നിങ്ങനെ രണ്ട് മോഡലുകളിൽ ഇലക്‌ട്രിക് എസ്‌യുവി വിപണനത്തിന് എത്തും. സ്റ്റാൻഡേർഡ് പതിപ്പിന് 25kWh ബാറ്ററി കിട്ടുമ്പോൾ ലോംഗ് റേഞ്ചിന് 35kWh ബാറ്ററി പായ്ക്കാണ് ലഭിക്കുക. ഇലക്ട്രിക് എസ്‌യുവിയിലെ ചെറിയ 25kWh ബാറ്ററി ഓപ്ഷന് 82 bhp കരുത്തിൽ പരമാവധി 114 Nm ടോർക്ക് നിർമിക്കാൻ ശേഷിയുള്ളതാണ്. മറുവശത്ത് വലിയ 35kWh ബാറ്ററി പായ്ക്ക് 122 bhp പവറിൽ 190 Nm ടോർക്കാണ് ഉത്പാദിപ്പിക്കുക. ഇലക്ട്രിക് എസ്‌യുവിയുടെ സ്റ്റാൻഡേർഡ് റേഞ്ച് വേരിയൻ്റിന് 265 കിലോമീറ്ററും ലോംഗ് റേഞ്ച് പതിപ്പുകൾക്ക് 365 കിലോമീറ്ററുമാണ് ടാറ്റ പഞ്ച് ഇവി അവകാശപ്പെടുന്ന റേഞ്ച് കണക്കുകൾ. മോഡലിന് 9.5 സെക്കൻഡിനുള്ളിൽ എസ്‌യുവിക്ക് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. മണിക്കൂറിൽ 140 കിലോമീറ്ററാണ് ടോപ്പ് സ്പീഡ്.

Latest Stories

തമിഴ്‌നാട്ടില്‍ മല്‍സ്യ സംസ്‌കരണ കേന്ദ്രത്തില്‍ അമോണിയ ചോര്‍ച്ച: 7 പേര്‍ മരിച്ചു, 46 പേര്‍ ആശുപത്രിയില്‍

'അമ്മ'യിൽ പൊട്ടിത്തെറി, ഭരണസമിതി ഒന്നടങ്കം രാജിവെച്ചു; പ്രസിഡന്റ് ശ്വേത മേനോൻ ഉൾപ്പെടെ സ്ഥാനമൊഴിഞ്ഞത് 17 അംഗങ്ങൾ

എല്ലാവരും സുരക്ഷിതരാകുന്നതുവരെ... വേഴ്സൈയിൽ നിന്ന് അഭയാർത്ഥി ക്യാമ്പുകളിലേക്ക് നീളുന്ന ഒരു നൂറ്റാണ്ടിന്റെ കഥ

ഓൺലൈൻ ഡെലിവറിയുടെ മറവിൽ ലഹരി വിൽപ്പന വേണ്ട, മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി; ആംബുലൻസിലും ഇനി 'തൂഫാൻ' പരിശോധന

സഹദേവന്റെ കണ്ണ് അത്രയും ചുവപ്പിച്ചത് അതിനുവേണ്ടി; ജീത്തു ജോസഫ് നൽകിയ റെഫറൻസ് ആ കഥാപാത്രമായിരുന്നു: ഷാജോൺ

‘ഖാളിമാരെ! വീര്യം കുറഞ്ഞത് ഹലാലായോ? മുസ്ലിംലീഗ് ചരിത്രത്തിൽ 'തങ്കലിപികളാൽ' എഴുതപ്പെടും ഈ മൗനം: പരിഹസിച്ച് കെ.ടി ജലീൽ

അവയവക്കടത്ത് കേസിൽ നിർണായക രേഖകളും വ്യാജരേഖകളും കണ്ടെടുത്ത് ഇഡി; പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വിദ​ഗ്ധ സമിതിയിൽ നിന്ന് കേരള പ്രതിനിധിയെ ഒഴിവാക്കി; പകരം യുപി സ്വദേശിയെ നിയമിച്ചു

സെർവറുകൾ തണുത്തിരിക്കുന്നു, തൊഴിലാളികൾ പൊള്ളുന്നു

മയക്കുമരുന്ന് ഉപയോഗത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ; പെരുമ്പാവൂർ ടൗണിൽ നിന്ന് മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ