പെട്രോളിനോട് ബൈ പറയാം.. കുറഞ്ഞ വിലയ്ക്ക് ഇത്രയും ഇവികൾ..

ഇന്ത്യയിൽ ഇലക്ട്രിക് കാറുകൾക്ക് ഇപ്പോൾ വൻ ഡിമാൻഡാണ്. ഉയർന്ന പെട്രോൾ, ഡീസൽ വിലയ്ക്ക് ഒരു കാർ കൊണ്ടു നടക്കുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഈ കാരണം കൊണ്ട് ഒരു ഇവി വാങ്ങുന്നതല്ലേ നല്ലതെന്നാണ് പലരുടെയും ചിന്ത. കുറഞ്ഞ പ്രവർത്തനച്ചെലവ്, സർക്കാർ സബ്‌സിഡികൾ എന്നിവ ഇലക്ട്രിക് കാർ വാങ്ങുന്നത് മുമ്പുള്ളതിനേക്കാൾ എളുപ്പമാക്കിയിട്ടുണ്ട്. ചെറിയ ബജറ്റിൽ ഒരു ഇലക്ട്രിക് കാർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കായി ഇന്ന് ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള ഇവികൾ നിരവധിയുണ്ട്. ചെറിയ വിലയും മികച്ച റേഞ്ചും വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള ചില ഇലക്ട്രിക് കാറുകൾ നോക്കാം.

ഇന്ന് രാജ്യത്ത് വാങ്ങിക്കാൻ കഴിയുന്ന കുറഞ്ഞ വിലയുള്ള മോഡലുകളിൽ ഒന്നാണ് ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവിയായ ടാറ്റ നെക്സോൺ ഇവി. 12.49 ലക്ഷം മുതൽ 17.19 ലക്ഷം രൂപ വരെയാണ് മോഡലിന്റെ എക്സ്ഷോറൂം വില. 30kWh അല്ലെങ്കിൽ 45kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളിൽ കാര് വാങ്ങാനാവും. ഫുൾ ചാർജിൽ 489 കിലോമീറ്റർ റിയൽ വേൾഡ് റേഞ്ചാണ് വാഹനത്തിന് നൽകാനാവുക.

ഇലക്ട്രിക് കാറുകളെ ഇന്ത്യക്കാർക്കിടയിൽ ജനകീയരാക്കിയ ടാറ്റ മോട്ടോർസ് നെക്സോൺ ഇവിക്ക് ശേഷം പുറത്തിറക്കിയ രണ്ടാമത്തെ മോഡലായിരുന്നു ടിഗോർ ഇവി. 12.49 ലക്ഷം മുതൽ എക്സ്ഷോറൂം വില വരുന്ന മോഡലിന് 26 kWh ബാറ്ററി പായ്ക്കാണ് കൊടുത്തിരിക്കുന്നത്. ഫുൾ ചാർജിൽ ഇലക്ട്രിക് കോംപാക്‌ട് സെഡാന് 315 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കും.

ബാറ്ററി-ആസ്-എ-സർവീസ് ഉടമസ്ഥാവകാശ കരാറുമായി എത്തിയ മാരുതിയുടെ ഇന്ത്യക്കായുള്ള ആദ്യത്തെ ഇലക്ട്രിക് വാഹനമായ മാരുതി ഇ വിറ്റാരയ്ക്ക് 10.99 ലക്ഷം രൂപയാണ് പ്രാരംഭ വില വരുന്നത്. പകരം ഇവി ഓടിക്കുന്ന ഓരോ കിലോമീറ്ററിനും ഉപഭോക്താക്കൾ 3.99 രൂപ അധികമായി നൽകേണ്ടിവരുമെന്ന് മാത്രം. ഡെൽറ്റ ട്രിമിലെ 49kWh ബാറ്ററി പായ്ക്കിൻ്റെ പ്രാരംഭ വിലയാണിത്. ഏകദേശം 440 കിലോമീറ്ററാണ് സിംഗിൾ ചാർജിൽ ഇവിക്ക് നൽകാനാവുക.

പെട്രോൾ കാറിന്റെ വിലയ്ക്ക് ഇലക്ട്രിക് പഞ്ച് പുറത്തിറക്കിയാണ് ടാറ്റ ഇക്കഴിഞ്ഞ ദിവസം നമ്മളെയെല്ലാം അമ്പരപ്പിച്ചത് ഇലക്ട്രിക് വാഹനത്തിന്റെ വിലയേക്കാൾ ടാറ്റ പുതുതായി അവതരിപ്പിച്ച ബാറ്ററി സബ്‌സ്‌ക്രിപ്ഷൻ പ്ലാനാണ് ഏവരെയും ആകർഷിക്കുന്നത്. ഇതുവഴി വെറും 6.49 ലക്ഷത്തിന് പഞ്ച് ഇവി വീട്ടിലെത്തിക്കാനാവും. ബാറ്ററി ആസ് എ സർവീസ് ഇല്ലാതെ വാങ്ങുകയാണെങ്കിൽ ഇവിക്ക് 9.69 ലക്ഷം രൂപ മുതൽ 12.59 ലക്ഷം രൂപ വരെയാണ് വില വരുന്നത്. 30 kWh, 40 kWh ബാറ്ററി പായ്ക്കുകളുമായാണ് ഇലക്ട്രിക് എസ്‌യുവി ഇപ്പോൾ വിപണനത്തിന് എത്തുന്നത്. പഞ്ച് ഇവിക്ക് ഇപ്പോൾ 30 kWh ബാറ്ററി പായ്ക്കിൽ 375 കിലോമീറ്റർ റേഞ്ചും 40 kWh മോഡൽ 468 കിമീറ്റർ റേഞ്ച് നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

നിരത്തിലിറങ്ങിയാൽ ഏറ്റവും കൂടുതൽ കാണുന്ന വൈദ്യുത വാഹനങ്ങളിൽ ഒന്നാണ് ടാറ്റ ടിയാഗോ ഇവി. കുറഞ്ഞ വില തന്നെയാണ് ഇതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന്. 7.99 ലക്ഷം മുതൽ വില വരുന്ന ഇലക്ട്രിക് ഹാച്ച്ബാക്ക് 19.2 kWh അല്ലെങ്കിൽ 24 kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളിൽ സ്വന്തമാക്കാനാവും. 315 കിലോമീറ്ററാണ് സിംഗിൾ ചാർജിൽ കമ്പനി അവകാശപ്പെടുന്ന റേഞ്ച്.

ഇന്ത്യയിലെ ഏറ്റവും കുറവ് വിലയുള്ള ഇവിയാണ് എംജിയുടെ മൈക്രോ ഹാച്ച്ബാക്കായ കോമെറ്റ്. 7.50 ലക്ഷം രൂപ മുതൽ വില വരുന്ന മോഡൽ ബാറ്ററി-ആസ്-എ-സർവീസ് വഴി വാങ്ങുകയാണെങ്കിൽ 4.99 ലക്ഷത്തിന് വീട്ടിലെത്തിക്കാം. 17.3 kWh ബാറ്ററി പായ്ക്കിൽ വരുന്ന മോഡലിന് ഫുൾ ചാർജിൽ 230 കിലോമീറ്റർ റേഞ്ച് വരെ നൽകാനാകും.

Latest Stories

തമിഴ്‌നാട്ടില്‍ മല്‍സ്യ സംസ്‌കരണ കേന്ദ്രത്തില്‍ അമോണിയ ചോര്‍ച്ച: 7 പേര്‍ മരിച്ചു, 46 പേര്‍ ആശുപത്രിയില്‍

'അമ്മ'യിൽ പൊട്ടിത്തെറി, ഭരണസമിതി ഒന്നടങ്കം രാജിവെച്ചു; പ്രസിഡന്റ് ശ്വേത മേനോൻ ഉൾപ്പെടെ സ്ഥാനമൊഴിഞ്ഞത് 17 അംഗങ്ങൾ

എല്ലാവരും സുരക്ഷിതരാകുന്നതുവരെ... വേഴ്സൈയിൽ നിന്ന് അഭയാർത്ഥി ക്യാമ്പുകളിലേക്ക് നീളുന്ന ഒരു നൂറ്റാണ്ടിന്റെ കഥ

ഓൺലൈൻ ഡെലിവറിയുടെ മറവിൽ ലഹരി വിൽപ്പന വേണ്ട, മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി; ആംബുലൻസിലും ഇനി 'തൂഫാൻ' പരിശോധന

സഹദേവന്റെ കണ്ണ് അത്രയും ചുവപ്പിച്ചത് അതിനുവേണ്ടി; ജീത്തു ജോസഫ് നൽകിയ റെഫറൻസ് ആ കഥാപാത്രമായിരുന്നു: ഷാജോൺ

‘ഖാളിമാരെ! വീര്യം കുറഞ്ഞത് ഹലാലായോ? മുസ്ലിംലീഗ് ചരിത്രത്തിൽ 'തങ്കലിപികളാൽ' എഴുതപ്പെടും ഈ മൗനം: പരിഹസിച്ച് കെ.ടി ജലീൽ

അവയവക്കടത്ത് കേസിൽ നിർണായക രേഖകളും വ്യാജരേഖകളും കണ്ടെടുത്ത് ഇഡി; പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വിദ​ഗ്ധ സമിതിയിൽ നിന്ന് കേരള പ്രതിനിധിയെ ഒഴിവാക്കി; പകരം യുപി സ്വദേശിയെ നിയമിച്ചു

സെർവറുകൾ തണുത്തിരിക്കുന്നു, തൊഴിലാളികൾ പൊള്ളുന്നു

മയക്കുമരുന്ന് ഉപയോഗത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ; പെരുമ്പാവൂർ ടൗണിൽ നിന്ന് മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ