ചെറുകാറുകളുടെ ലോകത്ത് കുത്തക ഉറപ്പിക്കാന്‍ മാരുതി; 'ആള്‍ട്ടോ'യുടെ ചേട്ടനായി 'എസ്-പ്രെസ്സോ' വരുന്നു

ചെറുകാറുകളുടെ ലോകത്ത് മത്സരം ശക്തമായിരിക്കുകയാണ്. ഈ ശ്രേണിയില്‍ റെനോ ക്വിഡും ടാറ്റാ ടിയാഗോയുമൊക്കെ കളംപിടിച്ച് തുടങ്ങിയിരിക്കുന്നതിനാല്‍ ആള്‍ട്ടോ കൊണ്ടുമാത്രം ഇനി പിടിച്ചുനില്‍പ്പ് സാധ്യമല്ലെന്ന നിഗമനത്തിലാണ് മാരുതി. അതിനാല്‍ പുതിയ മോഡലിറക്കി കുത്തക ഉറപ്പിക്കാനുള്ള നീക്കത്തിലാണ് മാരുതി. “എസ്-പ്രെസ്സോ” എന്നു പേരുള്ള പുതിയ മോഡല്‍ അധികം വൈകാതെ മാരുതി വിപണിയിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.

2018 ഓട്ടോ എക്‌സ്‌പോയില്‍ അണിനിരന്ന ഫ്യൂച്ചര്‍ എസ് കോണ്‍സെപ്റ്റിനെ അടിസ്ഥാനപ്പെടുത്തിയുള്ള മാരുതിയുടെ പുതിയ ചെറു കാറാണ് “എസ്-പ്രെസ്സോ”. ഫ്യൂച്ചര്‍ എസ് കോണ്‍സെപ്റ്റിനെ അടിസ്ഥാനപ്പെടുത്തുന്നിനാല്‍ ക്രോസ്ഓവര്‍ ഡിസൈനായിരിക്കും എസ്‌-പ്രെസ്സോ പിന്തുടരുക. യുവതലമുറയെ ആകര്‍ഷിക്കാനായി ഇഗ്‌നിസ് മാതൃകയില്‍ ഇരട്ടനിറമായിരിക്കും എസ്‌-പ്രെസ്സോയ്ക്ക് കമ്പനി നല്‍കുക.

പുതിയ മോഡല്‍ വാഗണ്‍ആറിലെ 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനായിരിക്കും എസ്‌-പ്രെസ്സോയിക്കും. ഭാരത് സ്റ്റേജ് VI നിലവാരം എഞ്ചിന്‍ പുലര്‍ത്തും. എസ്‌-പ്രെസ്സോയ്ക്ക് എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷന്‍ നല്‍കാനും കമ്പനി മുതിര്‍ന്നേക്കും. ആള്‍ട്ടോയ്ക്ക് പകരക്കാരനാവാം പുതിയ മോഡല്‍ എന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല.

Latest Stories

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ