ബുള്ളറ്റിന്റെ പുതിയ 'ഇരട്ടക്കുട്ടികള്‍' ഉടന്‍ ഇന്ത്യയില്‍; ബുക്കിംഗ് വിവരങ്ങള്‍ പുറത്ത്

റോയല്‍ എല്‍ഫീല്‍ഡിന്റെ പുതിയ അവതാരകങ്ങളായ ഇന്റര്‍സെപ്റ്റര്‍ 650 യുടെയും കോണ്‍ടിനന്റര്‍ ജിടി 650 യുടെയും വരവിനായുള്ള കാത്തിരിപ്പിലാണ് ബുള്ളറ്റ് പ്രേമികള്‍. ഇറ്റലിയില്‍ അടുത്തിടെ സമാപിച്ച മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ ഏറ്റവുമധികം താരത്തിളക്കം നേടിയ മോട്ടോര്‍സൈക്കിളുകള്‍ കൂടിയാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ അവതാരങ്ങള്‍. ഇന്ത്യയിലേക്കുള്ള ഔദ്യോഗിക വരവറിയിച്ച് ഗോവയില്‍ വെച്ച് നടന്ന മോട്ടോര്‍ഷോയിലും എന്‍ഫീള്‍ഡ് പുതിയ ബൈക്കുകള്‍ അവതരിപ്പിച്ചിരുന്നു. പുതിയ ബിള്ളറ്റുകളാക്കായുള്ള കാത്തിരിപ്പ് അധികം നീളില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

2018 ഏപ്രില്‍ മാസം മുതല്‍ ഇന്റര്‍സെപ്റ്റര്‍ 650 യുടെയും കോണ്‍ടിനന്റല്‍ ജിടി 650 യുടെയും ബുക്കിംഗ് റോയല്‍ എന്‍ഫീല്‍ഡ് ആരംഭിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം രണ്ടാം പാദത്തോടെ തന്നെ ഇരു മോട്ടോര്‍സൈക്കിളുകളും വിപണിയില്‍ എത്തുമെന്നാണ് സൂചന. മൂന്ന് ലക്ഷം മുതല്‍ മൂന്നര ലക്ഷം വരെയുള്ള വിലവിലവാരത്തിലാകും പുതിയ ബൈക്കുകള്‍ വിപണിയിലെത്തുകയെന്നാണ് വിവരം.1960 കളിലെ ഐതിഹാസിക അവതാരങ്ങളെ അനുസ്മരിപ്പിക്കുന്ന റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ അവതാരങ്ങള്‍ മുതിര്‍ന്ന റൈഡര്‍മാരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.

അത്യാധുനിക ഫീച്ചറുകളോടെയുള്ള റോഡ്സ്റ്ററാണ് റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650. കമ്പനിയുടെ കഫെ റേസര്‍ പതിപ്പാണ് കോണ്‍ടിനന്റല്‍ ജിടി 650. പുതിയ 650 സിസി ഫ്യൂവല്‍ ഇഞ്ചക്ടഡ്, പാരലല്‍-ട്വിന്‍ എഞ്ചിനിലാണ് ഇന്റര്‍സെപ്റ്റര്‍ 650 യും കോണ്‍ടിനന്റല്‍ ജിടി 650 യും അണിനിരക്കുക. 46.3 ബ്എച്ച്പി കരുത്തും 52 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്സിനെയാണ് റോയല്‍ എന്‍ഫീല്‍ഡ് ഒരുക്കിയിരിക്കുന്നത്. ബ്രേക്കിംഗിന് വേണ്ടി 320 എംഎം ഡിസ്‌ക് ഫ്രണ്ട് എന്‍ഡില്‍ ഇടംപിടിക്കുമ്പോള്‍, എബിഎസോട് കൂടിയ 240 എംഎം ഡിസ്‌കാണ് ബൈക്കിന്റെ റിയര്‍ എന്‍ഡില്‍ ഒരുങ്ങുക. വിപണി ഭേദമന്യേ ഒരേ സാങ്കേതിക ഫീച്ചറുകളോടെ പുതിയ മോഡലുകളെ അണിനിരക്കുമെന്നാണ് കമ്പനി പറയുന്നത്.

Latest Stories

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു

ഐപിഎല്‍ 2024: ഫേവറിറ്റ് ടീം ഏത്?; വെളിപ്പെടുത്തി നിവിന്‍ പോളി

'പീഡിപ്പിച്ചയാളുടെ കുഞ്ഞിനു ജന്മം നൽകാൻ പെൺകുട്ടിയെ നിർബന്ധിക്കാനാവില്ല'; നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി

ഞങ്ങളുടെ ബന്ധം ആര്‍ക്കും തകര്‍ക്കാനാവില്ല.. ജാസ്മിനെ എതിര്‍ക്കേണ്ട സ്ഥലത്ത് എതിര്‍ത്തിട്ടുണ്ട്: ഗബ്രി

ഹൈക്കമാന്‍ഡ് കൈവിട്ടു; കെ സുധാകരന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനം തുലാസില്‍; തല്‍ക്കാലം എംഎം ഹസന്‍ തന്നെ പാര്‍ട്ടിയെ നിയന്ത്രിക്കും

IPL 2024: ആ ടീം വെൻ്റിലേറ്ററിൽ നിന്ന് രക്ഷപെട്ടെന്നെ ഉള്ളു, ഇപ്പോഴും ഐസിയുവിലാണ്; പ്രമുഖ ടീമിനെക്കുറിച്ച് അജയ് ജഡേജ

ഹൈലക്സിന്റെ ഫ്യൂസൂരാന്‍ ഇസൂസുവിന്റെ കൊമ്പന്‍!

എസ്എന്‍സി ലാവ്‌ലിന്‍ കേസ് വീണ്ടും ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി; ബുധനാഴ്ച അന്തിമവാദം

ജൂണ്‍ മൂന്നിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കും; എല്ലാ കെട്ടിടങ്ങള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം; ലഹരി തടയണം; നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി