ഒറ്റ ചാർജിൽ 125 കിമീ റേഞ്ചുമായി പുതിയ 'ഒഡീസി വേഡർ'

ഇന്ധനവില വർധിച്ച് വരുന്ന സാഹചര്യത്തിൽ ഇലക്ട്രിക് ബൈക്കുകളുടെ സാധ്യത തിരിച്ചറിഞ്ഞതോടെ ഒഡിസി എന്ന കമ്പനി ഇന്ത്യയിൽ പുറത്തിറക്കിയ പുതിയൊരു ഇലക്ട്രിക് മോട്ടോർസൈക്കിൾ ആണ് ഒഡിസി വേഡെർ. ആകർഷകമായ സവിശേഷതകളും റേഞ്ചുമായാണ് കമ്പനി വേഡെറിനെ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒഡിസിയിൽ നിന്നുള്ള രണ്ടാമത്തെ ഇലക്ട്രിക് ബൈക്കാണിത്. ഇന്ത്യൻ വിപണിയിൽ ഇതിനകം വിൽപനയിലുള്ള ഇവോക്കിസിന് താഴെയായിട്ടാണ് വേഡെർ സ്ഥാനം പിടിച്ചിരിക്കുന്നത്.

ലൈവ് ട്രാക്കിംഗ്, ജിയോ-ഫെൻസിങ്, ലോ ബാറ്ററി അലേർട്ടുകൾ, CO2 സേവിങ്സ് ഡിസ്പ്ലേ തുടങ്ങിയവ കാണിക്കുന്ന 7 ഇഞ്ച് കൺസോളാണ് ഒഡിസി വേഡെർ ഇലക്ട്രിക്ക് ബൈക്കിലുള്ളത്. 3.7kWh ലിഥിയം – അയൺ ബാറ്ററിയാണ് കമ്പനി ബൈക്കിൽ നൽകിയിരിക്കുന്നത്. ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ നാല് മണിക്കൂർ സമയമാണ് ആവശ്യമായി വരുന്നത്. ബ്രേക്കിംഗിനായി മുൻവശത്ത് 240 mm ഡിസ്‌ക് ബ്രേക്കും പിന്നിൽ 220 mm ഡിസ്‌ക് ബ്രേക്കോടുകൂടിയ കോമ്പി ബ്രേക്കിംഗ് സിസ്റ്റവുമായാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.

ഗൂഗിൾ ആൻഡ്രോയിഡ് ഡിസ്‌പ്ലേയിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് മോട്ടോർ സൈക്കിൾ കൂടിയാണിത് എന്നത് എടുത്തു പറയേണ്ട ഒരു കാര്യമാണ്. ഒഡീസി ഇവി ആപ്പ് ഉപയോഗിച്ച് ഇവ നിയന്ത്രിക്കാനാവും. ഇതിനായി ഇ-ബൈക്കിൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഫീച്ചറും സ്റ്റാർട്ടപ്പ് ബ്രാൻഡ് കോർത്തിണക്കിയിട്ടുണ്ട്. കൂടാതെ ഗൂഗിൾ മാപ്‌സ് നാവിഗേഷൻ, ഒടിഎ അപ്‌ഡേറ്റുകൾ എന്നിവയും സിസ്റ്റം സാധ്യമാക്കും. ബൈക്ക് ലൊക്കേറ്റർ, ജിയോ ഫെൻസ്, ഇമ്മൊബിലൈസേഷൻ, ആന്റി തെഫ്റ്റ്, ട്രാക്ക്, ട്രെയ്സ്, ലോ ബാറ്ററി അലേർട്ട്, മറ്റ് ഫീച്ചറുകൾ തുടങ്ങിയ കണക്ടിവിറ്റി ഫീച്ചറുകളോടെയാണ് ഒഡീസിയുടെ ആപ്പ് എത്തുന്നത്.

4.5kW മോട്ടോറാണ് കമ്പനി ഒഡിസി വേഡെർ ഇലക്ട്രിക്ക് ബൈക്കിൽ നൽകിയിട്ടുള്ളത്. മോട്ടോർ 170 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കുന്നു. മണിക്കൂറിൽ 85 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇലക്ട്രിക് ബൈക്കിന് സാധിക്കും. ഒഡിസി വേഡെറിന് ഇക്കോ, ഡ്രൈവ്, സ്പോർട്ട് എന്നീ മൂന്ന് മോഡലുകളാണുള്ളത്. ഇക്കോ മോഡിൽ വാഹനം 125 കിലോമീറ്റർ റേഞ്ചും ഡ്രൈവ് മോഡിൽ 105 കിലോമീറ്റർ റേഞ്ചും സ്‌പോർട്ട് മോഡിൽ 90 കിലോമീറ്റർ റേഞ്ചും നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ബൈക്കിൽ റിവേഴ്സ് മോഡും നൽകിയിട്ടുണ്ട്.

ഒഡീസി വേഡർ ഇലക്ട്രിക് മോട്ടോർസൈക്കിളിന് ഏകദേശം 128 കിലോഗ്രാം ഭാരമുണ്ടെന്നാണ് പറയുന്നത്. 18 ലിറ്റർ സ്റ്റോറേജ് സ്പേസാണ് ബൈക്കിന്റെ മറ്റൊരു സവിശേഷത. അഞ്ച് നിറങ്ങളിലാണ് ഒഡിസി വേഡെർ വിൽപ്പനയ്ക്കെത്തുന്നത്. മിഡ്‌നൈറ്റ് ബ്ലൂ, ഫിയറി റെഡ്, ഗ്ലോസി ബ്ലാക്ക്, വെനം ഗ്രീൻ & മിസ്റ്റി ഗ്രേ എന്നീ നിറങ്ങളിലാണ് വാഹനം ലഭ്യമാകുക.

1.30 ലക്ഷം രൂപയാണ് ഒഡിസി വേഡെർ ഇലക്ട്രിക്ക് ബൈക്കിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വിലയായി വരുന്നത്. എന്നാൽ ആമുഖ വിലയായി അഹമ്മദാബാദിൽ 1.10 ലക്ഷം രൂപ മുടക്കിയാൽ വാഹനം സ്വന്തമാക്കാനാവും. കേരളം അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിലെ ഷോറൂമുകളിൽ ഒഡിസി വേഡെറിനായി 1.30 ലക്ഷം രൂപ ചെലവഴിക്കേണ്ടി വരും.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്