35 മുതല്‍ 40 കിലോമീറ്റര്‍ വരെ മൈലേജ്; കൈയില്‍ ഒതുങ്ങുന്ന വില; വിപണി കീഴടക്കാന്‍ പുതിയ സ്വിഫ്റ്റ് ഹൈബ്രിഡ്

വാഹന വിപണിയിലെ കുത്തക നിലനിര്‍ത്താന്‍ വാഹനങ്ങളുടെ പരിഷ്‌കരിച്ച പതിപ്പുകള്‍ പുറത്തിറക്കാന്‍ മാരുതി സുസുക്കി. ഒന്നിലധികം പതിപ്പുകള്‍ സംയോജിപ്പിച്ച് പുതിയ വാഹനങ്ങളും നിരത്തില്‍ ഇറക്കാന്‍ മാരുതി ശ്രമിക്കുന്നുണ്ട്. വിപണയില്‍ ടാറ്റ ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ പരിഷ്‌കാരങ്ങള്‍. ജനപ്രിയ വാഹനങ്ങളായ സ്വിഫ്റ്റിന്റെയും ഡിസയറിന്റെയും ഹൈബ്രിഡ് പതിപ്പാണ് മാരുതി ഉടനെ പുറത്തിറക്കുക. 2024 ല്‍ മാരുതി ഹാച്ച്ബാക്ക് സ്വിഫ്റ്റിന്റെ സ്‌ട്രോങ് ഹൈബ്രിഡ് പതിപ്പാണ് പുറത്തിറക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലിറ്ററിന് ഏകദേശം 35 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമത നല്‍കുന്ന എന്‍ജിനുമായിട്ടായിരിക്കും പുതിയ കാര്‍ എത്തുകയെന്നും വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. . നിലവിലെ സ്വിഫ്റ്റ്, ഡിസയര്‍ കാറുകളില്‍ നിന്ന് ഏകദേശം ഒന്നു മുതല്‍ 1.5 ലക്ഷം രൂപ വരെ അധികം വില മാത്രമേ ഹൈബ്രിഡിനുണ്ടാകു. പത്തുമുതല്‍ 12 ലക്ഷം രൂപവരെയായിരിക്കും ഹൈബ്രിഡ് പതിപ്പിന്റെ വിലയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മാരുതി ഔദ്യോഗികമായി ഇക്കാര്യങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല. എന്നാലും ഓട്ടോ മാധ്യമങ്ങള്‍ മാരുതിയുടെ അധികൃതരെ ഉദ്ധരിച്ച് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്വിഫ്റ്റും ഡിസയറും പുതിയ സ്‌ട്രോങ് ഹൈബ്രിഡ് എന്‍ജിനുമായി വിപണിയിലെത്തും. വൈഇഡി എന്ന കോഡ് നാമത്തില്‍ വകസിപ്പിക്കുന്ന വാഹനത്തിന് 1.2 ലീറ്റര്‍ മൂന്നു സിലിണ്ടര്‍ എന്‍ജിനാകും ഉപയോഗിക്കുക. ഏകദേശം 35 കിലോമീറ്റര്‍ മുതല്‍ 40 കിലോമീറ്റര്‍ വരെ വാഹനത്തിന് ഇന്ധനക്ഷമത ലഭിക്കുമെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം ഉടന്‍ മാരുതി സുസുകി സ്ഥിരീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്