വെൽഫയറിനോട് മുട്ടാൻ പുത്തൻ മെഴ്‌സിഡസ്-ബെൻസ് വി-ക്ലാസ് !

തങ്ങളുടെ ഏറ്റവും പുതിയ V-ക്ലാസ് ലക്ഷ്വറി എംപിവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ജർമൻ ആഡംബര വാഹന നിർമ്മാതാക്കളായ മെർസിഡീസ് ബെൻസ്. പൂനെയിലെ ചക്കൻ പ്ലാന്റിൽ പ്രാദേശികമായി അസംബിൾ ചെയ്യുന്നതിനാൽ കുറഞ്ഞ ഉത്പാദന ചെലവിൽ മികച്ച ആഡംബര അനുഭവം നൽകാൻ കമ്പനിക്ക് സാധിക്കുന്നു. ഇന്ത്യൻ റോഡുകൾക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയിൽ പ്രത്യേകം വികസിപ്പിച്ചെടുത്ത ലോംഗ് വീൽബേസ് മോഡലാണിത്.

വാഹനത്തിന്റെ ഇന്റീരിയറിലും ഏക്സ്റ്റീരിയറിലും കിടിലൻ മാറ്റങ്ങളാണ് കമ്പനി വരുത്തിയിരിക്കുന്നത്. ഒബ്‌സിഡിയൻ ബ്ലാക്ക്, ഹൈ-ടെക് സിൽവർ, ആൽപൈൻ ഗ്രേ, സോഡാലൈറ്റ് ബ്ലൂ, ക്രിസ്റ്റൽ വൈറ്റ് എന്നീ അഞ്ച് ആകർഷകമായ നിറങ്ങളിൽ ഈ ലക്ഷ്വറി എംപിവി ലഭ്യമാകും. നാല് സീറ്റുകളുള്ള ലക്ഷ്വറി ലേഔട്ടിലും ആറ് സീറ്റുകളുള്ള കോൺഫിഗറേഷനിലും V-ക്ലാസ് വാങ്ങാം.

3,430 mm എക്‌സ്ട്രാ ലോംഗ് വീൽബേസ് മോഡലിനെ അതിന്റെ സെഗ്മെന്റിലെ ഏറ്റവും നീളമേറിയ മോഡലാക്കി മാറ്റുന്നു. വശങ്ങളിൽ, വാനിലെ പോലെ ഇലക്ട്രിക്കലി പ്രവർത്തിപ്പിക്കുന്ന സ്ലൈഡിംഗ് ഡോറുകൾ, 18 ഇഞ്ച് അലോയ് വീലുകൾ, എർഗണോമിക്‌സും സൗകര്യവും വർദ്ധിപ്പിക്കുന്ന ഒരു ഓപ്പണിംഗ് റിയർ ഗ്ലാസുള്ള ഇലക്ട്രിക്കലി പ്രവർത്തിപ്പിക്കുന്ന അപറൈറ്റ് ടെയിൽഗേറ്റ് എന്നിവ ഇതിന്റെ ഫീച്ചറുകളാണ്. മുൻ തലമുറ മോഡലിന് സമാനമായി വെർട്ടിക്കൽ എൽഇഡി ലൈറ്റിംഗ് ടെയിൽ ലാമ്പുകളിൽ ഉണ്ട്.

V-ക്ലാസിലൂടെ ഇന്ത്യൻ വിപണിയിൽ ആദ്യമായി എല്ലാ സീറ്റുകളിലും ഹീറ്റിംഗ്, വെന്റിലേഷൻ, മസാജ് ഫംഗ്ഷനുളും മെർസിഡീസ് ബെൻസ് വാഗ്ദാനം ചെയ്യുന്നു. പ്രത്യേക ക്യാപ്റ്റൻ സീറ്റുകളും കാലുകൾ നീട്ടിവെക്കാനുള്ള എക്‌സ്റ്റെൻഡബിൾ ലെഗ് സപ്പോർട്ടും യാത്രക്കാർക്ക് വിമാനത്തിലെ ഫസ്റ്റ് ക്ലാസ് യാത്രയ്ക്ക് തുല്യമായ അനുഭവം നൽകുന്നു. മികച്ച ലെഗ്റൂമും അത്യാധുനിക സൗകര്യങ്ങളും V-ക്ലാസിനെ ബിസിനസ് യാത്രകൾക്ക് അനുയോജ്യമാക്കുന്നു.

പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ വാഹനം ലഭ്യമാണ്. 2.0 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിനുള്ള V300d മോഡൽ 237 bhp പവർ ഉത്പാദിപ്പിക്കുന്നു. പെട്രോൾ പതിപ്പായ V300 മോഡലിന് 231 bhp കരുത്താണുള്ളത്. രണ്ട് എഞ്ചിനുകളും 9-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു.

സുഗമമായ യാത്രയ്ക്കായി എയർമാറ്റിക് സസ്‌പെൻഷൻ സംവിധാനവും ഇതിൽ ജർമൻ ബ്രാൻഡ് നൽകിയിട്ടുണ്ട്. വിനോദത്തിനായി ഡോൾബി അറ്റ്മോസ് പിന്തുണയുള്ള 15 സ്പീക്കറുകളുള്ള 650W ബർമെസ്റ്റർ ഓഡിയോ സിസ്റ്റമാണ് നൽകിയിരിക്കുന്നത്. ഇൻഫോടെയ്ൻമെന്റിനും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനുമായി രണ്ട് കണക്റ്റഡ് ടച്ച്സ്‌ക്രീനുകളും ലക്ഷ്വറി എംപിവിയിലുണ്ട്. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ തുടങ്ങിയ മോഡേൺ കണക്റ്റിവിറ്റി ഫീച്ചറുകളും ലഭ്യമാണ്.

സുരക്ഷയുടെ കാര്യത്തിൽ ഏഴ് എയർബാഗുകൾ, ഇലക്‌ട്രോണിക് പാർക്കിംഗ് ബ്രേക്ക്, 360 ഡിഗ്രി ക്യാമറ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഹിൽ അസിസ്റ്റ്, ഡ്രൈവർ മോണിറ്ററിംഗ് സിസ്റ്റം, ഓട്ടോ ഡിമ്മിംഗ് ഐആർവിഎം, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റംസ് തുടങ്ങിയ സജ്ജീകരണങ്ങൾ ഇതിലുണ്ട്. യൂറോ NCAP ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ റേറ്റിംഗ് മോഡൽ സ്വന്തമാക്കിയിട്ടുണ്ട്. ഡ്രൈവർ മോണിറ്ററിംഗ് സിസ്റ്റം ദീർഘദൂര യാത്രകളിൽ ഡ്രൈവർക്ക് കൂടുതൽ സുരക്ഷ നൽകുന്നു.

ഈ മാസം അവസാനത്തോടെ ഇന്ത്യയിൽ V-ക്ലാസിന്റെ ഡെലിവറി ആരംഭിക്കുമെന്നാണ് മെർസിഡീസ് ബെൻസ് അറിയിചക്കിരിക്കുന്നത്. വിപണിയിൽ ലെക്‌സസ് LM 350h, ടൊയോട്ട വെൽഫെയർ എന്നിവയുമായാണ് മെർസിഡീസ് ബെൻസ് V-ക്ലാസ് പ്രധാനമായും മത്സരിക്കുന്നത്. ആഡംബരവും കരുത്തും സുരക്ഷയും ഒത്തുചേരുന്ന ഒരു സമ്പൂർണ പാക്കേജായി എത്തുന്ന ഈ പുത്തൻ എംപിവിയ്ക്ക് 1.40 കോടി രൂപയാണ് പ്രാരംഭ എക്‌സ്-ഷോറൂം വില.

Latest Stories

തമിഴ്‌നാട്ടില്‍ മല്‍സ്യ സംസ്‌കരണ കേന്ദ്രത്തില്‍ അമോണിയ ചോര്‍ച്ച: 7 പേര്‍ മരിച്ചു, 46 പേര്‍ ആശുപത്രിയില്‍

'അമ്മ'യിൽ പൊട്ടിത്തെറി, ഭരണസമിതി ഒന്നടങ്കം രാജിവെച്ചു; പ്രസിഡന്റ് ശ്വേത മേനോൻ ഉൾപ്പെടെ സ്ഥാനമൊഴിഞ്ഞത് 17 അംഗങ്ങൾ

എല്ലാവരും സുരക്ഷിതരാകുന്നതുവരെ... വേഴ്സൈയിൽ നിന്ന് അഭയാർത്ഥി ക്യാമ്പുകളിലേക്ക് നീളുന്ന ഒരു നൂറ്റാണ്ടിന്റെ കഥ

ഓൺലൈൻ ഡെലിവറിയുടെ മറവിൽ ലഹരി വിൽപ്പന വേണ്ട, മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി; ആംബുലൻസിലും ഇനി 'തൂഫാൻ' പരിശോധന

സഹദേവന്റെ കണ്ണ് അത്രയും ചുവപ്പിച്ചത് അതിനുവേണ്ടി; ജീത്തു ജോസഫ് നൽകിയ റെഫറൻസ് ആ കഥാപാത്രമായിരുന്നു: ഷാജോൺ

‘ഖാളിമാരെ! വീര്യം കുറഞ്ഞത് ഹലാലായോ? മുസ്ലിംലീഗ് ചരിത്രത്തിൽ 'തങ്കലിപികളാൽ' എഴുതപ്പെടും ഈ മൗനം: പരിഹസിച്ച് കെ.ടി ജലീൽ

അവയവക്കടത്ത് കേസിൽ നിർണായക രേഖകളും വ്യാജരേഖകളും കണ്ടെടുത്ത് ഇഡി; പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വിദ​ഗ്ധ സമിതിയിൽ നിന്ന് കേരള പ്രതിനിധിയെ ഒഴിവാക്കി; പകരം യുപി സ്വദേശിയെ നിയമിച്ചു

സെർവറുകൾ തണുത്തിരിക്കുന്നു, തൊഴിലാളികൾ പൊള്ളുന്നു

മയക്കുമരുന്ന് ഉപയോഗത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ; പെരുമ്പാവൂർ ടൗണിൽ നിന്ന് മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ