നിക്ഷേപം നടത്തൂ; ആഡംബര വാഹന കമ്പനിയായ ലക്‌സസിനെ കേരളത്തിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി

ആഡംബര കാര്‍ കമ്പനി ലക്സസിനെ കേരളത്തിലേക്ക് നിക്ഷേപത്തിന് ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് ഏറ്റവുമധികം കാറുകള്‍ വില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളമെങ്കിലും ഇവിടെ ഒരു വാഹന നിര്‍മാതാക്കള്‍ക്കും ഉത്പാദന യൂണിറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു.

കളമശ്ശേരി നിപ്പോണ്‍ ടവറില്‍ ആഡംബര കാര്‍ കമ്പനിയായ ലക്സസിന്റെ ഷോറൂം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തില്‍ നിക്ഷേപ സൗഹൃദ അന്തരീക്ഷമാണ് നിലവിലുള്ളതെന്ന് വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു. നിപ്പോണ്‍ ഗ്രൂപ്പാണ് ലക്സസിന്റെ ഷോറൂം കൊച്ചിയില്‍ തുടങ്ങിയിരിക്കുന്നത്.

നിപ്പോണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ബാബു മൂപ്പന്‍, ലക്സസ് ഇന്ത്യ പ്രസിഡന്റ് നവീന്‍ സോണി, ലക്സസ് കൊച്ചി എം.ഡി. ആതിഫ് മൂപ്പന്‍, നിപ്പോണ്‍ ടൊയോട്ട ഡയറക്ടര്‍മാരായ മുഹമ്മദ് ഫര്‍സാദ്, നയീം ഷാഹുല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Latest Stories

സംരംഭകന്‍ സിദ്ധാര്‍ത്ഥ് ബാലചന്ദ്രന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മെഡല്‍; മലയാളികള്‍ക്ക് അഭിമാനം

സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കരുത്; കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഉടന്‍ പിന്‍വലിക്കണം; മുഴുവന്‍ ഇടപാടുകളും ദുരൂഹം; ഇലോണ്‍ മസ്‌കിനെതിരെ സിപിഎം

പന്നിക്കെണിയില്‍ നിന്ന് ഇലക്ട്രിക് ഷോക്കേറ്റ് കുട്ടി മരിച്ചതില്‍ സര്‍ക്കാര്‍ മറുപടി പറഞ്ഞേ തീരൂ; വാക്കുകള്‍ പിന്‍വലിച്ച് വനംമന്ത്രി ആ കുടുംബത്തോട് മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല

തൃശൂർ എരുമപ്പെട്ടി സർക്കാർ എൽപി സ്കൂ‌ളിൽ ഭക്ഷ്യവിഷബാധ; 50ൽ അധികം കുട്ടികൾ ചികിത്സയിൽ

‘അനന്തു മലയോര കർഷകർക്കിടയിലെ രക്തസാക്ഷി, അപകടത്തിന് കാരണം അനാസ്ഥ’; കേന്ദ്ര മന്ത്രി ജോർജ് കുര്യൻ

'വൈദ്യുതി മോഷ്ടിച്ചത് കോൺഗ്രസുകാരൻ, കോൺഗ്രസ്‌ മരണത്തെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിച്ചു'; എ വിജയരാഘവൻ

മലയാളത്തിന് പുതിയ സൂപ്പർ ഹീറോ യൂണിവേഴ്സ്..

'പൊലീസും സിസ്റ്റവും സർക്കാരിന്റെ കയ്യിലാണ്, അനന്തുവിന്റെ മരണത്തിലെ ഗൂഢാലോചന അന്വേഷിച്ച് ആളുകളെ അറസ്റ്റ് ചെയ്യണം'; പി വി അൻവർ

ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന് കോവിഡ്; സ്ഥിരീകരിച്ച് സാൻ്റോസ് എഫ്‌സി

ശാരീരിക അസ്വസ്ഥ: സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു