റോക്‌സിൽ 'ജാം'പുരട്ടി മഹീന്ദ്ര! പുതിയ ഇന്റീരിയർ കളർ; പുത്തൻ അപ്‌ഡേറ്റുമായി ഥാർ !

ഇന്ത്യയിൽ ഏറ്റവുമധികം പ്രതീക്ഷിക്കപ്പെടുന്നതും ചർച്ച ചെയ്യപ്പെടുന്നതുമായ വാഹനങ്ങളിൽ ഒന്നാണ് മഹീന്ദ്ര ഥാർ റോക്‌സ്. ഓഗസ്റ്റ് 15-നാണ് മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചത്. ലോഞ്ചിന് ശേഷം ഥാർ റോക്‌സിൻ്റെ പ്രധാന വിമർശനങ്ങളിൽ ഒന്നായിരുന്നു ഐവറി ഇൻ്റീരിയർ തീം. ഇത് കമ്പനി പരിഹരിച്ചുകൊണ്ടുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ വന്നിരിക്കുന്നത്.

ഒരു പുതിയ മോച്ച ബ്രൗൺ ഇൻ്റീരിയർ ഓപ്ഷൻ പ്രഖ്യാപിച്ചുകൊണ്ടാണ് കമ്പനി ഇതിന് പരിഹാരം കൊണ്ടുവന്നിരിക്കുന്നത്. ലോഞ്ചിൽ ഉയർന്ന വേരിയന്റുകളിൽ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്ത ഐവറി ഓപ്ഷൻ്റെ അതേ വില തന്നെയാണ് ഇതിനും. ബുക്കിംഗ് ഒക്ടോബർ 3 മുതൽ രാവിലെ 11 മണി മുതൽ ആരംഭിക്കും. 4X4 വേരിയൻ്റുകളിൽ മാത്രമാണ് മഹീന്ദ്ര മോച്ച ബ്രൗൺ ഇൻ്റീരിയർ ഓപ്‌ഷൻ വാഗ്ദാനം ചെയ്യുന്നത്.

വെളുത്ത നിറത്തിലുള്ള ഇൻ്റീരിയറും ഓഫ്-റോഡ് വാഹനവും കൃത്യമായ രീതിയ്റ്റിൽ കൊണ്ടുനടക്കാൻ പറ്റില്ല. ഐവറി വൈറ്റ് ലെതറെറ്റ് സീറ്റ് കവറുകൾ വൃത്തിയാക്കാനും പരിപാലിക്കാനും എളുപ്പമാണെന്ന് ലോഞ്ച് സമയത്ത് കമ്പനി സൂചിപ്പിച്ചിരുന്നു. എന്നാൽ ഇന്ത്യയിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് വെളുത്ത ഇൻ്റീരിയറും വെള്ള അപ്ഹോൾസ്റ്ററിയും ഉള്ള കാറുകൾ മണ്ണും പൊടിയുംകൊണ്ട് മലിനമാകാൻ സാധ്യതയുണ്ട് എന്നതാണ് യാഥാർത്ഥ്യം.

വാഹനം വാങ്ങുന്നവരിൽ പലരും വെള്ള നിറത്തിലുള്ള ക്യാബിനോ വെള്ള അപ്ഹോൾസ്റ്ററിയോ ഉള്ള കാറുകൾ വാങ്ങാതിരിക്കാൻ മുൻഗണ നൽകാറുണ്ട്. കാരണം ഈ നിറത്തിലുള്ളവ മഞ്ഞ അല്ലെങ്കിൽ ബീജ് നിറമാകുന്നത് തടയാൻ വളരെ ബുദ്ധിമുട്ടാണ്. ഥാർ റോക്‌സിൻ്റെ കാര്യത്തിലും ഇത് തന്നെയായിരുന്നു ചർച്ച. ഒരു ഓഫ്-റോഡ് എസ്‌യുവിയുടെ ഉള്ളിൽ ഇരുണ്ട നിറമുള്ള തീം ഉള്ളതാണ് നല്ലതെന്നാണ് മോഡൽ വാങ്ങാൻ തയാറെടുത്തിരിക്കുന്നവർ അടക്കം അഭിപ്രായപ്പെട്ടത്.

കമ്പനിയുടെ ചിത്രങ്ങളിൽ സീറ്റ് അപ്ഹോൾസ്റ്ററിയിലും ആംറെസ്റ്റുകളിലും ഡോർ പാനലുകളിലും ബ്രൗൺ നിറത്തിലുള്ള രണ്ട് ഷേഡുകൾ ഉപയോഗിക്കുന്നത് നമുക്ക് കാണാം. ഹെഡ്‌ലൈനർ നേരിയ ഷേഡിലാണ് വരുന്നത്. സ്റ്റിയറിംഗ് വീലിലെ സിൽവർ നിറത്തെ മാറ്റി നിലവിൽ ഉൾപ്പെടുത്തിയിരിക്കുന്ന കറുപ്പ് നിറത്തിലുള്ള മൂലകങ്ങളാണ് പുതിയ ഇൻ്റീരിയർ തീമിനെ ഭംഗിയാക്കുന്നത്.

ഇവയെ കൂടാതെ ഥാർ റോക്‌സിൽ വലിയ മാറ്റങ്ങളൊന്നും മഹീന്ദ്ര വരുത്തിയിട്ടില്ല. ഇത് ഇപ്പോഴും ശക്തമായ റോഡ് പ്രെസൻസ്, മസ്കുലർ ഫെൻഡറുകൾ, ജീപ്പ് ശൈലിയിലുള്ള ലാച്ച് ബോണറ്റ് എന്നിവയുമായാണ് തുടർന്ന് പോരുന്നത്.

ഥാർ റോക്സിന് 2 ലിറ്റർ ടർബോ പെട്രോളും 2.2 ലിറ്റർ ഡീസൽ എഞ്ചിനുമാണ് ലഭിക്കുന്നത്. മുൻ എഞ്ചിൻ 152 PS/330 Nm, 162 PS/330 Nm, 177 PS/380 Nm എന്നീ മൂന്ന് ട്യൂൺ സ്റ്റേറ്റുകളിൽ ലഭ്യമാണ്. രണ്ടാമത്തേത് 152 PS/330 Nm, 175 PS/370 Nm എന്നിങ്ങനെ രണ്ട് കോൺഫിഗറുകളിൽ ലഭിക്കും. രണ്ട് എഞ്ചിനുകളും 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയിൽ ലഭ്യമാകും.

മോച്ച ബ്രൗൺ ഇൻ്റീരിയർ സഹിതമുള്ള ഥാർ റോക്‌സ് 4X4 ൻ്റെ ഡെലിവറികൾ 2025 ജനുവരി അവസാനത്തോടെ ആരംഭിക്കുമെന്നാണ് മഹീന്ദ്ര പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മോഡൽ വാങ്ങാൻ ആഗ്രഹിക്കുന്നവർ ഏകദേശം നാല് മാസം കാത്തിരിക്കേണ്ടതുണ്ട്. ലോഞ്ചിൽ കാണിച്ചിരിക്കുന്ന ഐവറി ഇൻ്റീരിയറുകളുള്ള ഥാർ റോക്‌സിന്റെ ഡെലിവറി ഈ മാസം ആരംഭിക്കും എന്നതും ശ്രദ്ധിക്കേണ്ടതാണ്. 2024 ഒക്ടോബറിൽ ഇന്ത്യയിലെ മുൻനിര 7 നഗരങ്ങളിൽ ഥാർ റോക്സിന്റെ കാത്തിരിപ്പുകാലം നോക്കാം.

ഡ്യൂവൽ 10.25 ഇഞ്ച് സ്‌ക്രീനുകൾ, ഓട്ടോ എസി, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 6-വേ പവേർഡ് ഡ്രൈവർ സീറ്റ്, പനോരമിക് സൺറൂഫ് തുടങ്ങിയ സൗകര്യങ്ങളോടെയാണ് വലിയ ഥാർ വരുന്നത്. സുരക്ഷാ കിറ്റിൽ 6 എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ഓട്ടോ-ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ലെവൽ-2 ADAS സ്യൂട്ടും ഉൾപ്പെടുന്നു.

ന്യൂഡൽഹി, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിൽ ഥാർ റോക്‌സിൻ്റെ കാത്തിരിപ്പ് കാലയളവ് രണ്ട് മാസം വരെയാണ്. പൂനെ, ചെന്നൈ, ജയ്പൂർ, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിൽ എസ്‌യുവിക്കായി നിലവിൽ മൂന്ന് മാസം വരെ കാത്തിരിക്കേണ്ടിവരും. മഹീന്ദ്ര ഥാർ റോക്‌സിനുള്ള ഓൺലൈൻ ബുക്കിംഗ് 2024 ഒക്ടോബർ 3ന് ആരംഭിക്കുന്നതിനാൽ ഈ കാത്തിരിപ്പ് കാലയളവ് വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

12.99 ലക്ഷം മുതൽ 22.49 ലക്ഷം രൂപ വരെയാണ് ഈ ലൈഫ്‌സ്‌റ്റൈൽ അഡ്വഞ്ചർ ഓഫ്-റോഡ് എസ്‌യുവിയുടെ എക്സ്‌ഷോറൂം വില. ഇത് മാരുതി ജിംനി, ഫോർസ് ഗുർഖ 5-ഡോർ, കൂടാതെ ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ് പോലുള്ള ചെറിയ എസ്‌യുവികളെ നേരിടും.

Latest Stories

പാകിസ്ഥാനെതിരെ ഇന്ത്യ പ്രയോഗിച്ചത് തങ്ങളുടെ ആയുധങ്ങള്‍; വെളിപ്പെടുത്തലുമായി ബെഞ്ചമിന്‍ നെതന്യാഹു

ചര്‍ച്ച വേണ്ട, സമാന രീതിയില്‍ തീരുവ ഉയര്‍ത്തണം; യുഎസ് ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ഉയര്‍ത്തണമെന്ന് ശശി തരൂര്‍

അവൻ സച്ചിൻ ടെണ്ടുൽക്കറുടെ ലോക റെക്കോർഡ് തകർക്കുകയും ടെസ്റ്റ് ക്രിക്കറ്റിൽ 18000 റൺസ് നേടുകയും ചെയ്യും: മോണ്ടി പനേസർ

തെളിവടക്കം തിരഞ്ഞെടുപ്പ് കമ്മീഷനുമായി ചേര്‍ന്നുള്ള ബിജെപിയുടെ വോട്ട് അട്ടിമറി തുറന്നുകാട്ടി രാഹുല്‍ ഗാന്ധി; പിന്നാലെ വിവരങ്ങള്‍ ഒപ്പിട്ട സത്യവാങ്മൂലമായി സമര്‍പ്പിക്കാന്‍ കര്‍ണാടക തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്ത്

കൊച്ചി മെട്രോ ട്രാക്കില്‍ നിന്ന് ചാടിയ യുവാവ് മരിച്ചു

ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവം; അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ആവശ്യം തളളി സുപ്രീംകോടതി

ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫി: ഇന്ത്യ-ഇംഗ്ലണ്ട് സംയുക്ത ഇലവനെ തിരഞ്ഞെടുത്തു

ആ സിനിമയിൽ മോഹൻലാലിനെ വേണ്ട വിധത്തിൽ ഉപയോഗിച്ചില്ല, കഥയിലും ക്ലൈമാക്സിലും പ്രശ്നമുണ്ടായിരുന്നു; വെളിപ്പെടുത്തി ഷീലു എബ്രഹാം

Asia Cup 2025: പന്തോ രാഹുലോ അല്ല!, ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പർ ആ താരം

IND vs ENG: : 'ഭാഗ്യം ഇംഗ്ലണ്ടിനൊപ്പമായിരുന്നു', അല്ലെങ്കിൽ ഇന്ത്യ പരമ്പര നേടിയേനെ എന്ന് ഇം​ഗ്ലീഷ് താരം