6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

മാരുതി സുസുക്കി എർട്ടിഗ, ടൊയോട്ട ഇന്നോവ ഇവ രണ്ടുമുണ്ടായിരുന്ന 7 സീറ്റർ എംപിവി സെഗ്മെൻ്റിനെ മൊത്തത്തിൽ മാറ്റിയെടുത്ത മോഡലാണ് കിയ കാരെൻസ്. ഫീച്ചേഴ്‌സും കിടിലൻ ലുക്കുമൊക്കെയായി എത്തിയ എംപിവി അതിവേഗം ഇന്ത്യക്കാരുടെ മനസിൽ കയറിപ്പറ്റി. കഴിഞ്ഞ വർഷം ഇലക്ട്രിക് പതിപ്പിലും കാരെൻസ് എത്തിയിരുന്നു. കിയ കാരെൻസ് ക്ലാവിസ് ഇവി എന്നറിയപ്പെടുന്ന വാഹനം നിലവിൽ തരക്കേടില്ലാത്ത രീതിയിൽ വിറ്റഴിയുന്നുണ്ട്. കിയയുടെ ആദ്യത്തെ മെയ്‌ഡ് ഇൻ ഇന്ത്യ ഇലക്ട്രിക് കാറാണെന്ന പ്രത്യേകതയോടെ എത്തിയ ക്ലാവിസ് ഇവിക്ക് അടിക്കടി ചില പരിഷ്ക്കാരങ്ങൾ നൽകാനും കമ്പനി ശ്രമിക്കാറുണ്ട്.

ഇപ്പോഴിതാ കിയ കാരെൻസ് ക്ലാവിസ് ഇവിയിലേക്ക് പുത്തൻ വേരിയൻ്റുകൾ കൂടി എത്തുകയാണ് എന്ന റിപ്പോർട്ടുകളാണ് വരുന്നത്. ഇതോടൊപ്പം ഇലക്ട്രിക് എംപിവിയിലേക്ക് 6 സീറ്റർ കോൺഫിഗറേഷന്റെ കടന്നുവരവും ഉണ്ടാവുമെന്നതാണ് മറ്റൊരു കാര്യം. ഇവയുടെ വിലയും മറ്റ് വിശദാംശങ്ങളും ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്.

രണ്ടാം നിരയിൽ ക്യാപ്റ്റൻ സീറ്റുകൾ ഉൾക്കൊള്ളുന്ന സീറ്റിംഗ് ലേഔട്ട് HTX E വേരിയന്റ് മുതൽ ലഭ്യമാകുമെന്നാണ് വിവരം. അതിനാൽ വാങ്ങുന്നവർക്ക് അവരുടെ മുൻഗണനയെ അടിസ്ഥാനമാക്കി 6 മുതൽ 7 സീറ്റ് ലേഔട്ടുകൾ തിരഞ്ഞെടുക്കാൻ സാധിക്കും. 6 സീറ്റർ സജ്ജീകരണവും ഒരൊറ്റ ബാറ്ററി ഓപ്ഷനിൽ മാത്രമായി പരിമിതപ്പെടുത്തില്ല എന്നതും കൂടുതൽ ആളുകളെ ആകർഷിക്കാൻ സഹായിക്കും. പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് കാരെൻസ് ക്ലാവിസ് ഇവിയിൽ ലഭ്യമായ രണ്ട് ബാറ്ററി പായ്ക്കുകളാണ് ഇത് വാഗ്ദാനം ചെയ്യുക.

42 kWh സ്റ്റാൻഡേർഡ് റേഞ്ച് പതിപ്പ് നിരയുടെ എൻട്രി പോയിന്റായി തുടരും. അതേസമയം വലിയ 51.4 kWh എക്സ്റ്റെൻഡഡ്-റേഞ്ച് ബാറ്ററി ഉയർന്ന വേരിയന്റുകൾക്ക് കരുത്ത് പകരും. GT ലൈൻ ശ്രേണി GTX, GTX പ്ലസ് ട്രിമ്മുകളിൽ ലഭ്യമാകുമെന്നാണ് മറ്റൊരു അനുമാനം. രണ്ടും 51.4 kWh എക്സ്റ്റെൻഡഡ്-റേഞ്ച് ബാറ്ററി പായ്ക്കിനൊപ്പം മാത്രമാവും ലഭിക്കുകയെന്ന് മാത്രം.

GTX വേരിയന്റുകൾ ഏകദേശം 22.99 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലായിരിക്കും വിപണനം ചെയ്യുക. അതേസമയം കൂടുതൽ ഫീച്ചർ റിച്ചായ GTX പ്ലസ് ട്രിമ്മുകൾക്ക് 24.99 ലക്ഷം രൂപ വിലയുണ്ട്. സാധാരണ HT വേരിയന്റുകളെ അപേക്ഷിച്ച് ഈ പതിപ്പുകൾ കൂടുതൽ സ്പോർട്ടിയർ സ്റ്റൈലിംഗ് അപ്‌ഡേറ്റുകളും യുണീക് ട്രിം ഘടകങ്ങളും കൊണ്ടുവരുമെന്നാണ് വിവരം.

രണ്ട് ബാറ്ററി ഓപ്ഷനുകളിലും ലഭ്യമായ 6 സീറ്റർ ലേഔട്ട് HTX E സ്റ്റാൻഡേർഡ്-റേഞ്ച് പതിപ്പിന് 19.99 ലക്ഷം രൂപയിൽ നിന്നാണ് വില ആരംഭിക്കുക. അതേസമയം എക്സ്റ്റെൻഡഡ്-റേഞ്ച് HTX E വേരിയന്റുകൾക്ക് ഏകദേശം 21.99 ലക്ഷം രൂപ വില വരും. ടോപ്പ് എൻഡ് X-ലൈൻ വേരിയന്റിന് എക്സ്ഷോറൂം വില 24.99 ലക്ഷം രൂപയ്ക്ക് അടുത്ത വരും.

വാറണ്ടി പാക്കേജുകൾ, ആക്‌സസറികൾ, ചാർജിംഗ് ഓപ്ഷനുകൾ എന്നിവയെ ആശ്രയിച്ച് ഇലക്ട്രിക് എംപിവിയുടെ ഓൺ-റോഡ് വില 27 ലക്ഷം രൂപ വരെ ഉയരും. 42kWh അല്ലെങ്കിൽ 51.4kWh ബാറ്ററി പായ്ക്കോടുകൂടി വിപണിയിലെത്തുന്ന കിയ കാരെൻസ് ഇവിക്ക് യഥാക്രമം 404 കിലോമീറ്റർ, 490 കിലോമീറ്റർ എന്നിങ്ങനെയാണ് സിംഗിൾ ചാർജിൽ വാഗ്‌ദാനം ചെയ്യാൻ കഴിയുന്ന റേഞ്ച്. സ്റ്റാൻഡേർഡ് റേഞ്ച് ബാറ്ററി 135 bhp കരുത്ത് ഉത്പാദിപ്പിക്കന്ന മോട്ടോറാണ് ഉപയോഗിക്കുന്നത്.

അതേസമയം, കിയ കാരെൻസ് ക്ലാവിസ് ഇവിയുടെ ലോംഗ് റേഞ്ച് പായ്ക്ക് കൂടുതൽ ശക്തമായ 171 bhp പവർ നൽകുന്ന മോട്ടോറുമായാണ് വരുന്നത്. ഇലക്ട്രിക് എംപിവിക്കൊപ്പം 4kW, 11kW AC ചാർജർ ഓപ്ഷനുകളാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. 11kW യൂണിറ്റ് ഉപയോഗിക്കുകയാണെങ്കിൽ 42kWh ബാറ്ററി 4 മണിക്കൂറിനുള്ളിൽ ചാർജ് ചെയ്യാനാവും.

Latest Stories

ഇന്ത്യൻ നായകൻ ആകാൻ ഏറ്റവും യോഗ്യൻ ശ്രേയസ് അയ്യരാണ്: വീരേന്ദര്‍ സെവാഗ്

അത് എഐ ചിപ്പല്ല, ഭഗവാന്റെ അനുഗ്രഹമാണ് ബാറ്റിൽ ഉള്ളത്'; പാകിസ്ഥാൻ താരത്തിന് മാസ്സ് മറുപടിയുമായി വൈഭവ്

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു