ജീപ്പ് മെറിഡിയൻ ട്രാക്ക് എഡിഷൻ വിപണിയിൽ!

പ്രീമിയം എസ്‌യുവി വിപണിയിലെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ജീപ്പ് ഇന്ത്യ മെറിഡിയന്റെ പ്രത്യേക പതിപ്പായ ട്രാക്ക് എഡിഷൻ പുറത്തിറക്കി. മെറിഡിയൻ ഓവർലാൻഡ് ട്രിമ്മിനെ അടിസ്ഥാനമാക്കിയാണ് ഈ ലിമിറ്റഡ് എഡിഷൻ മോഡൽ നിർമ്മിച്ചിരിക്കുന്നത്. കൂടുതൽ കരുത്തുറ്റ സ്റ്റൈലിംഗിനൊപ്പം യാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യങ്ങളും ഈ മോഡലിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. പൂനെയിൽ നടന്ന ചടങ്ങിലാണ് കമ്പനി ഈ പുത്തൻ പതിപ്പ് ഔദ്യോഗികമായി അവതരിപ്പിച്ചത്. ഡിസൈൻ വശം നോക്കുകയാണെങ്കിൽ ട്രാക്ക് എഡിഷനെ സ്റ്റാൻഡേർഡ് പതിപ്പിൽ നിന്ന് വേറിട്ടു നിർത്തുന്നതിനായി എക്‌സ്റ്റീരിയറിൽ കുറച്ച് കോസ്‌മെറ്റിക് പരിഷ്‌കാരങ്ങൾ ചെയ്തിട്ടുണ്ട്.

ബോണറ്റിലെ സിഗ്നേച്ചർ ട്രാക്ക് എഡിഷൻ ഹുഡ് ഡെക്കൽ, ട്രാക്ക് എഡിഷൻ ഇൻസിഗ്നിയ, ഗ്രിൽ, ബാഡ്ജുകൾ, എക്സ്റ്റീരിയർ മോൾഡിംഗുകൾ എന്നിവയിലെ പിയാനോ ബ്ലാക്ക് ഫിനിഷ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. 18 ഇഞ്ച് വലിപ്പമുള്ള ഡയമണ്ട് കട്ട് അലോയ് വീലുകളിലാണ് ജീപ്പ് മെറിഡിയൻ ട്രാക്ക് എഡിഷൻ ഓടുക. സാധാരണ മെറിഡിയനിൽ നിന്ന് വ്യത്യസ്തമാക്കാൻ ഇത് സഹായിക്കുന്നു. വാഹനത്തിന്റെ ഇന്റീരിയറിൽ ഒരു മാറ്റം അമേരിക്കൻ എസ്‌യുവി നിർമാതാക്കൾ നടപ്പാക്കിയിട്ടുണ്ട്. മുന്നിലേക്കും പിന്നിലേക്കും 140 മില്ലീമീറ്റർ വരെ നീക്കാവുന്ന രണ്ടാം നിര സീറ്റുകളാണ് ട്രാക്ക് എഡിഷനിന്റെ പ്രത്യേകത. ഇതുവഴി മൂന്നാം നിരയിലേക്കുള്ള പ്രവേശനം എളുപ്പമാകുകയും യാത്രക്കാർക്ക് ആവശ്യം പോലെ ക്യാബിനിന് ഉള്ളിലെ ഇടം ക്രമീകരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ക്യാബിനുള്ളിൽ കോൺട്രാസ്റ്റ് സ്റ്റിച്ചിംഗോട് കൂടിയ കോർട്ടീന ലെതറിൽ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, പ്രത്യേക ട്രാക്ക് എഡിഷൻ ഗ്രാഫിക്സ് എന്നിവയാണ് ക്യാബിനിലെ മറ്റ് ഹൈലൈറ്റുകൾ. ഫീച്ചർ വശം നോക്കുമ്പോൾ ഓവർലാൻഡ് വേരിയന്റിന്റെ ടെക്നോളജി പാക്കേജ് ട്രാക്ക് എഡിഷൻ നിലനിർത്തുന്നു. അതിൽ പവേർഡ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 10.1 ഇഞ്ച് ടച്ച്സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നീ സവിശേഷതകൾ നിലനിർത്തിയിട്ടുണ്ട്. പ്രീമിയം ആൽപൈൻ ഓഡിയോ സിസ്റ്റം, പനോരമിക് സൺറൂഫ്, ലെവൽ 2 ADAS സേഫ്റ്റി സിസ്റ്റംസ് തുടങ്ങിയ അത്യാധുനിക സവിശേഷതകൾ ഉൾപ്പെടുന്നു. മെക്കാനിക്കൽ വശങ്ങളിൽ ട്രാക്ക് എഡിഷന് സ്റ്റാൻഡേർഡ് മോഡലുമായി മാറ്റങ്ങളൊന്നുമില്ല. കരുത്തുറ്റ 2.0 ലിറ്റർ മൾട്ടിജെറ്റ് II ഡീസൽ എഞ്ചിനാണ് ജീപ്പ് മെറിഡിയൻ ട്രാക്ക് എഡിഷനും കരുത്ത് പകരുന്നത്. ഇത് 170 hp പവറും 350 Nm പീക്ക് ടോർക്കും നൽകുന്നു. സെഗ്മെന്റിലെ ആദ്യത്തെ 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ 2WD, 4WD ഓപ്ഷനുകളിൽ ലഭ്യമാണ്. ഓഫ്-റോഡ് യാത്രകൾക്കായി ജീപ്പിന്റെ സെലക്ട്-ടെറൈൻ സിസ്റ്റവും വാഹനത്തിലുണ്ട്.

ഉപഭോക്താക്കൾക്ക് കമ്പനി ‘ജീപ്പ് കോൺഫിഡൻസ് 7’ എന്ന ഓണർഷിപ്പ് പ്രോഗ്രാമും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിലൂടെ 7 വർഷം വരെ വാറണ്ടി, അഷ്വേർഡ് ബൈബാക്ക്, മെയിന്റനൻസ് പാക്കേജുകൾ, റോഡ് സൈഡ് അസിസ്റ്റൻസ് എന്നിവ ലഭ്യമാകും. ജീപ്പ് മെറിഡിയൻ ട്രാക്ക് എഡിഷൻ 4×2 ഓട്ടോമാറ്റിക് പതിപ്പിന് 35.95 ലക്ഷം രൂപയും 4X4 ഓട്ടോമാറ്റിക് പതിപ്പിന് 37.82 ലക്ഷം രൂപയുമാണ് വില. എക്‌സ്‌ഷോറൂം വിലകളാണ് ഇത്. ഇതിനു പുറമെ 9,200 രൂപയുടെ അധിക എഎക്സ്എസ് പായ്ക്കും നിർബന്ധമാണ്.  എസ്‌യുവിയുടെ ബുക്കിംഗ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.

Latest Stories

ബാറുകളുടെ പ്രവര്‍ത്തന സമയം കൂട്ടാനൊരുങ്ങുന്നു; ബാറുടമകള്‍ ദീര്‍ഘകാല ആവശ്യം പരിഗണിച്ചേക്കും; അടുത്ത മന്ത്രിസഭായോഗത്തിനുശേഷം തീരുമാനം

തൊണ്ടിമുതല്‍ കേസില്‍ നിന്ന് ഊരാനാവില്ല, ശിക്ഷ റദ്ദാക്കണമെന്ന ആന്റണി രാജുവിന്റെ ഹര്‍ജി സെന്‍സ് കോടതി തള്ളി; തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാവില്ല

'അയ്യയ്യോ എന്താ ഇത്, മൊഴിയെടുക്കലൊന്നുമല്ല', പോറ്റിയുമായി സാമ്പത്തിക ഇടപാടൊന്നുമില്ലെന്ന് ജയറാം; ഇഡി ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

₹100ന്റെ അമേരിക്കൻ ആപ്പിൾ: കാശ്മീർ–ഹിമാചൽ–ഉത്തരാഖണ്ഡ് കർഷകരുടെ ജീവിതരേഖ തകർന്നുപോകുമോ?

രണ്ടാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായി രഹസ്യമൊഴി നല്‍കി അതിജീവിത; വൈദ്യപരിശോധന നടത്തി, മൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികളിലേക്ക് പൊലീസ്

പിഴവ് പറ്റിയത് ബോര്‍ഡിന്, അയ്യപ്പ സംഗമത്തിലെ ഓഡിറ്റ് റിപ്പോര്‍ട്ടിലെ വീഴ്ച സമ്മതിച്ച് ദേവസ്വം ബോര്‍ഡ്; റിപ്പോര്‍ട്ട് അന്തിമമല്ല, കൃത്യത വരുത്തി പുതിയ ഓഡിറ്റ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുമെന്ന് കെ ജയകുമാര്‍

പിണറായി സര്‍ക്കാരിന്റെ നവകേരള സര്‍വ്വേ റദ്ദാക്കി ഹൈക്കോടതി; പരിപാടി നിയമവിരുദ്ധമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്; വന്‍ തിരിച്ചടി

നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 15 കുട്ടികള്‍ക്ക് പരിക്ക്; കുട്ടികളെ കാരക്കോണം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

'കുടുങ്ങാനുള്ളവര്‍ കുടുങ്ങട്ടെ, അയ്യപ്പന്‍ അവരെ വെറുതെ വിടുമോ'; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇഡിക്ക് മുന്നില്‍ ഹാജരായി ജയറാം

'അഞ്ചു കല്യാണം സാരി മാറുന്നപോലെ നടത്തിയാൽ പിള്ളേര് വെറുതെ ഇരിക്കുമോ?'; രേഖ രതീഷിനെതിരെ കലാമണ്ഡലം സത്യഭാമ