മാരുതിയേക്കാൾ കുറഞ്ഞ വിലയിൽ ജർമൻ കാർ? 2027-ൽ പടയോട്ടം തുടങ്ങാൻ ഫോക്‌സ്‌വാഗൺ

കുറഞ്ഞ വിലയിൽ ജർമൻ കരുത്തും സുരക്ഷയും സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വാഹനപ്രേമികൾക്കുള്ള ഒരു വാർത്തയുമായാണ് ഫോക്‌സ്‌വാഗൺ ഇപ്പോൾ എത്തിയിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ ഏറ്റവും ജനപ്രീതിയുള്ള കോംപാക്ട് എസ്‌യുവി സെഗ്മെന്റിലേക്ക് തങ്ങളുടെ ഏറ്റവും കുറഞ്ഞ വിലയുള്ള മോഡൽ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. 2027 പകുതിയോടെ ഈ പുത്തൻ എസ്‌യുവി ഇന്ത്യൻ നിരത്തുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ ഭാഗമായ ചെക്ക് റിപബ്ലിക്കൻ ബ്രാൻഡ് സ്‌കോഡ അടുത്തിടെ പുറത്തിറക്കിയ ‘കൈലാക്’ കോംപാക്ട് എസ്‌യുവിയുടെ അതേ പ്ലാറ്റ്ഫോമിലായിരിക്കും പുതിയ ഫോക്സ്വാഗൺ കാറും നിർമ്മിക്കുന്നത് എന്നാണ് റിപ്പോർട്ട്.

സ്‌കോഡ, ഫോക്‌സ്‌വാഗൺ എന്നിവ പ്ലാറ്റ്ഫോമുകളും എഞ്ചിനുകളും പങ്കിടുന്ന രീതി ഇതിന് മുമ്പ് കുഷാഖ്, ടൈഗൂൺ എസ്‌യുവി മോഡലുകളിലും നമ്മൾ കണ്ടിട്ടുണ്ട്. അതേ മാതൃകയിൽ തന്നെയായിരിക്കും ഈ പുതിയ ബജറ്റ് എസ്‌യുവിയും വിപണിയിലെത്തുക. നിലവിൽ സ്‌കോഡ കൈലാക്കിന്റെ പ്രാരംഭ എക്‌സ്‌ഷോറൂം വില 7.59 ലക്ഷം രൂപയാണ്. ഏകദേശം ഇതേ വിലനിലവാരത്തിൽ തന്നെയായിരിക്കും ഫോക്‌സ്‌വാഗണും പുതിയ എസ്‌യുവി അവതരിപ്പിക്കുക. ഇതോടെ കമ്പനിയുടെ ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ കാറായി ഇത് മാറും.

നിലവിൽ വിപണിയിലുള്ള പല പ്രമുഖ ബ്രാൻഡുകളെയും അപേക്ഷിച്ച് ജർമൻ സാങ്കേതികവിദ്യ കുറഞ്ഞ വിലയിൽ ലഭ്യമാകുന്നു എന്നതാണ് മോഡലിന്റെ പ്രത്യേകത. ഇന്ത്യൻ വിപണിയിൽ മാരുതി സുസുക്കി ബ്രെസയായിരിക്കും വിപണിയിലെ കാറിന്റെ പ്രധാന എതിരാളി. 8.26 ലക്ഷം രൂപയാണ് ബ്രെസയുടെ പ്രാരംഭ വില. അതിനേക്കാൾ കുറഞ്ഞ വിലയിൽ ഫോക്‌സ്‌വാഗൺ മോഡൽ വിപണിയിലെത്തുമ്പോൾ എന്താകുമെന്ന് കണ്ടറിയണം. ടാറ്റ നെക്‌സോൺ, ഹ്യുണ്ടായി വെന്യൂ, കിയ സോനെറ്റ് മഹീന്ദ്ര XUV 3XO തുടങ്ങിയ സെഗ്‌മെന്റിലെ മറ്റ് പ്രധാനപ്പെട്ട മോഡലുകൾക്കും ഈ പുത്തൻ എസ്‌യുവി കടുത്ത വെല്ലുവിളി ഉയർത്തും.

പ്രീമിയം ലുക്കും കരുത്തുറ്റ ബോഡി ഘടനയും കുറഞ്ഞ വിലയിൽ ലഭിക്കുന്നത് ഉപഭോക്താക്കളെ ഈ മോഡലിലേക്ക് ആകർഷിക്കാൻ സഹായിക്കുന്ന ഘടകങ്ങളാണ്. സാങ്കേതിക വശങ്ങളിലേക്ക് നോക്കിയാൽ, MQB-AO-IN പ്ലാറ്റ്ഫോമിലായിരിക്കും വാഹനത്തിന്റെ നിർമ്മാണം. 1.0 ലിറ്റർ, 3-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനായിരിക്കും എസ്‌യുവിക്ക് കരുത്ത് പകരുക. ഇതേ എഞ്ചിനാണ് നിലവിൽ സ്‌കോഡ കൈലാക്കിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നത്. പെർഫോമൻസും വിശ്വാസ്യതയും ഒന്നിക്കുന്ന ഈ മോട്ടോർ സിറ്റി, ഹൈവേ ഡ്രൈവുകൾക്ക് ഒരുപോലെ അനുയോജ്യമാണ്.

സ്‌കോഡ കൈലാക്കിൽ നൽകിയിട്ടുള്ള ആധുനിക സുരക്ഷാ ക്രമീകരണങ്ങളും ഫീച്ചറുകളും ഈ പുതിയ വാഹനത്തിലും പ്രതീക്ഷിക്കാം. സുരക്ഷയുടെ കാര്യത്തിലും ഫോക്‌സ്‌വാഗൺ വിട്ടുവീഴ്ച ചെയ്യില്ല എന്നാണ് സൂചന. കൈലാക്കിൽ നിന്ന് വ്യത്യസ്തമായ എക്സ്റ്റീരിയർ ഡിസൈനും ഇന്റീരിയർ ലേഔട്ടും നൽകി പുതിയ മോഡലിന് ഒരു പുതിയ ഐഡന്റിറ്റി നൽകാനായിരിക്കും കമ്പനി ശ്രമിക്കുക. 2027-ൽ പുറത്തിറങ്ങുന്ന ഈ വാഹനം ഫോക്‌സ്‌വാഗൺ ഇന്ത്യയുടെ ഭാവി പദ്ധതികളിൽ നിർണായകമാണ്. വാഹനത്തിന്റെ കൃത്യമായ പേരോ മറ്റ് വിശദാംശങ്ങളോ കമ്പനി ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

Latest Stories

തമിഴ്‌നാട്ടില്‍ മല്‍സ്യ സംസ്‌കരണ കേന്ദ്രത്തില്‍ അമോണിയ ചോര്‍ച്ച: 7 പേര്‍ മരിച്ചു, 46 പേര്‍ ആശുപത്രിയില്‍

'അമ്മ'യിൽ പൊട്ടിത്തെറി, ഭരണസമിതി ഒന്നടങ്കം രാജിവെച്ചു; പ്രസിഡന്റ് ശ്വേത മേനോൻ ഉൾപ്പെടെ സ്ഥാനമൊഴിഞ്ഞത് 17 അംഗങ്ങൾ

എല്ലാവരും സുരക്ഷിതരാകുന്നതുവരെ... വേഴ്സൈയിൽ നിന്ന് അഭയാർത്ഥി ക്യാമ്പുകളിലേക്ക് നീളുന്ന ഒരു നൂറ്റാണ്ടിന്റെ കഥ

ഓൺലൈൻ ഡെലിവറിയുടെ മറവിൽ ലഹരി വിൽപ്പന വേണ്ട, മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി; ആംബുലൻസിലും ഇനി 'തൂഫാൻ' പരിശോധന

സഹദേവന്റെ കണ്ണ് അത്രയും ചുവപ്പിച്ചത് അതിനുവേണ്ടി; ജീത്തു ജോസഫ് നൽകിയ റെഫറൻസ് ആ കഥാപാത്രമായിരുന്നു: ഷാജോൺ

‘ഖാളിമാരെ! വീര്യം കുറഞ്ഞത് ഹലാലായോ? മുസ്ലിംലീഗ് ചരിത്രത്തിൽ 'തങ്കലിപികളാൽ' എഴുതപ്പെടും ഈ മൗനം: പരിഹസിച്ച് കെ.ടി ജലീൽ

അവയവക്കടത്ത് കേസിൽ നിർണായക രേഖകളും വ്യാജരേഖകളും കണ്ടെടുത്ത് ഇഡി; പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വിദ​ഗ്ധ സമിതിയിൽ നിന്ന് കേരള പ്രതിനിധിയെ ഒഴിവാക്കി; പകരം യുപി സ്വദേശിയെ നിയമിച്ചു

സെർവറുകൾ തണുത്തിരിക്കുന്നു, തൊഴിലാളികൾ പൊള്ളുന്നു

മയക്കുമരുന്ന് ഉപയോഗത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ; പെരുമ്പാവൂർ ടൗണിൽ നിന്ന് മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ