ക്രാഷ് ടെസ്റ്റിൽ ഫുൾ മാർക്ക്; സേഫ്റ്റിയിലും പുത്തൻ 'ഡസ്റ്റർ' കേമൻ തന്നെ!

രാജ്യത്തെ ആദ്യത്തെ മിഡ്-സൈസ് എസ്‌യുവിയായി അരങ്ങുവാണിരുന്ന കാലം വീണ്ടും തിരിച്ചുപിടിക്കാനാവുമെന്ന പ്രതീക്ഷയിൽ രണ്ടാംവരവ് നടത്തിയിരിക്കുകയാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ. ഡിസൈനിലും ഫീച്ചറുകളിലും എഞ്ചിൻ ഓപ്ഷന്റെ കാര്യത്തിലും എല്ലാവരേയും തൃപ്തിപ്പെടുത്തിയ ബ്രാൻഡ് വിലയിലും അതേ പ്രതീക്ഷ നിലനിർത്തിയാണ് ന്യൂജെൻ ഡസ്റ്ററിനെ വിപണിയിലെത്തിച്ചത്. ഇപ്പോഴിതാ സുരക്ഷയുടെ കാര്യത്തിലും ഫുൾ മാർക്കും നേടിയിരിക്കുകയാണ് വാഹനം. ഭാരത് ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാം നടത്തിയ ഏറ്റവും പുതിയ ക്രാഷ് ടെസ്റ്റുകളിൽ മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷയിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കിയിരിക്കുകയാണ് റെനോ ഡസ്റ്റർ.

അഡൽറ്റ് ഒക്യുപന്റ് പ്രൊട്ടക്ഷനിൽ പുതിയ ഡസ്റ്ററിന് 32.00 പോയിന്റുകളിൽ 30.49 പോയിന്റുകൾ ലഭിച്ചുവെന്നാണ് BNCAP പ്രഖ്യാപിച്ചിരിക്കുന്നത്. ഫ്രണ്ടൽ ഓഫ്‌സെറ്റ് ഡിഫോർമബിൾ ബാരിയർ ടെസ്റ്റിൽ 16.00 പോയിന്റുകളിൽ 14.49 പോയിന്റുകളും, സൈഡ് മൂവബിൾ ഡിഫോർമബിൾ ബാരിയർ ടെസ്റ്റിൽ എസ്‌യുവി 16.00 പോയിന്റിൽ 16.00 പോയിന്റുകളും ഡസ്റ്റർ നേടി. സൈഡ് പോൾ ഇംപാക്ട് ടെസ്റ്റ് ഫലങ്ങളിലും ഡസ്റ്റർ വിജയം കരസ്ഥമാക്കി.

കുട്ടികളുടെ സുരക്ഷ വിഭാഗത്തിൽ 49.00 പോയിന്റിൽ 45.00 പോയിന്റുകളാണ് ഏറ്റവും പുതിയ റെനോ ഡസ്റ്റർ നേടിയത്. ഇതിൽ 24.00 പോയിന്റിൽ 24.00 എന്ന പെർഫെക്റ്റ് ഡൈനാമിക് സ്കോർ, 12.00 പോയിന്റിൽ ഫുൾ മാർക്കും നേടി. അതേസമയം ചൈൽഡ് റെസ്ട്രെയിൻറ്റ് സിസ്റ്റം ഇൻസ്റ്റാളേഷനായി 13.00 പോയിന്റിൽ 9.00 പോയിന്റാണ് വാഹനം നേടിയെടുത്തത്. ഇതോടെ മൊത്തത്തിൽ ക്രാഷ് ടെസ്റ്റ് പരിശോധനയിൽ ഡസ്റ്റർ ഉരുക്കിന്റെ കരുത്താണെന്ന് തെളിയിച്ചിരിക്കുകയാണ്.

6 എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിവയുൾപ്പെടെ വിപുലമായ സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറുകളോടെയാണ് പുതിയ ഡസ്റ്റർ വിപണിയിലെത്തുന്നത്. കൂടാതെ ലെയ്ൻ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ് എന്നിവയുൾപ്പെടെ 17 സവിശേഷതകളുള്ള ലെവൽ 2 ADAS പാക്കേജും ഇത് അവതരിപ്പിക്കുന്നുണ്ട്.

സ്ട്രോംഗ് ക്യാരക്ടർ ലൈനുകളുള്ള ക്ലാംഷെൽ ബോണറ്റ്, ഗ്രില്ലിൽ ശ്രദ്ധേയമായ ഡസ്റ്റർ ലെറ്ററിംഗ്, റിഫ്ലക്ടർ ഹെഡ്‌ലാമ്പുകളുള്ള ഐബ്രോ-സ്റ്റൈൽ എൽഇഡി ഡിആർഎല്ലുകൾ, സിൽവർ സ്‌കിഡ് പ്ലേറ്റുള്ള വലിയ ലോവർ ഗ്രിൽ, 225-സെക്ഷൻ ടയറുകളുള്ള 18 ഇഞ്ച് അലോയ് വീലുകൾ, പനോരമിക് സൺറൂഫ്, കണക്റ്റഡ് എൽഇഡി ടെയിൽ ലാമ്പുകൾ, വിശാലമായ 700 ലിറ്റർ ബൂട്ട് സ്പേസ്, ഇലക്ട്രിക് ടെയിൽഗേറ്റ് എന്നിവയെല്ലാമാണ് മോഡലിനെ അടിപൊളിയാക്കുന്നത്.

പുതിയ ഡസ്റ്ററിന്റെ ഇൻ്റീരിയറും അത്യാധുനികമായാണ് പണികഴിപ്പിച്ചിരിക്കുന്നത്. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും അടങ്ങുന്ന ഡ്യുവൽ-സ്‌ക്രീൻ ലേഔട്ടാണ് പുതിയ ഡസ്റ്ററിന്റെ പ്രധാന ഹൈലൈറ്റുകൾ. ഫൈറ്റർ-ജെറ്റ്-പ്രചോദിത ഡിസൈൻ തീം ഡാഷ്‌ബോർഡ്, പ്രീമിയം അനുഭവത്തിനായി യെല്ലോ കോൺട്രാസ്റ്റ് സ്റ്റിച്ചിംഗ്, സോഫ്റ്റ്-ടച്ച് മെറ്റീരിയലുകൾ എന്നിവ കൂടിയാവുമ്പോൾ അകത്തളം ആഡംബരമാവുന്നുണ്ട്.

മാപ്‌സ് സംയോജനത്തോടുകൂടിയ ബിൽറ്റ്-ഇൻ ഗൂഗിൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 6-വേ പവർഡ് സീറ്റുകൾ, 12 അൾട്രാസോണിക് സെൻസറുകൾ പിന്തുണയ്ക്കുന്ന 360-ഡിഗ്രി ക്യാമറ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, എലവേറ്റഡ് സെന്റർ കൺസോൾ എന്നിവയാണ് എസ്‌യുവിയിലെ മറ്റ് പ്രധാന ഫീച്ചറുകൾ. 1.0 ലിറ്റർ ടർബോ പെട്രോൾ, 1.3 ലിറ്റർ ടർബോ പെട്രോൾ, 1.8 ലിറ്റർ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് ഡസ്റ്ററിലുള്ളത്. നിലവിൽ 7 വർഷത്തെ വാറണ്ടിയോടെയാണ് ന്യൂജെൻ മോഡൽ വിപണനത്തിന് എത്തുന്നത്.

360-ഡിഗ്രി ക്യാമറ സിസ്റ്റം, പാർക്കിംഗ് സെൻസറുകൾ എന്നിവയും മിഡ്-സൈസ് എസ്‌യുവിയിലുണ്ട്. ഒതന്റിക്, എവല്യൂഷൻ, ടെക്നോ, ടെക്നോ പ്ലസ്, ഐക്കണിക് എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലായാണ് വാഹനം വിപണിയിലെത്തുന്നത്. 10.49 ലക്ഷം രൂപ മുതൽ 18.49 ലക്ഷം രൂപ വരെയാണ് റെനോ ഡസ്റ്ററിന്റെ എക്സ്ഷോറൂം വില.

Latest Stories

'വോട്ടെണ്ണല്‍ കഴിയും വരെ ഒരു മുറിയും തുറക്കേണ്ട'; വിവാദങ്ങള്‍ക്ക് പിന്നാലെ കര്‍ശന നിര്‍ദേശം നല്‍കി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍; നെന്മാറയില്‍ സ്‌ട്രോങ് റൂം തുറക്കുന്നത് മാറ്റി

മോദിയുടെ ചട്ടലംഘനത്തില്‍ മിണ്ടാതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍; പരാതിയില്‍ മൗനം പാലിച്ച് ഗ്യാനേഷ് കുമാറും കൂട്ടരും; കോടതിയെ സമീപിക്കാന്‍ കോണ്‍ഗ്രസും സിപിഐയും

സ്ത്രീസുരക്ഷാ പെന്‍ഷന്‍ അപേക്ഷകരുടെ എണ്ണത്തിൽ വർധനവ്; ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ വിതരണം ഉടന്‍

ദുരഭിമാന കൊലപാതകത്തിന് ഇരയാകുമെന്ന് ഭയം; പിതാവിൽ നിന്ന് സംരക്ഷണം തേടി മകൾ ഹൈക്കോടതിൽ

കണക്കുകള്‍ പുറത്തുവിടാത്തതില്‍ ദുരൂഹതയെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍; വോട്ടെടുപ്പ് കഴിഞ്ഞ് 11 ദിവസം കഴിഞ്ഞിട്ടും കേരളത്തിലെ അന്തിമ പോളിങ് ശതമാനം നല്‍കാതെ തിരഞ്ഞെടുപ്പു കമ്മിഷന്‍

ഇന്നും മാറ്റമില്ലാതെ സ്വർണ വില; ഇന്നത്തെ നിരക്കറിയാം

കരാറിലെത്തിയില്ലെങ്കില്‍ ഇറാനുമേല്‍ ബോംബുകള്‍ വര്‍ഷിക്കും; ഭീഷണിയുമായി ട്രംപ്; ഭീഷണികള്‍ക്ക് കീഴില്‍ ചര്‍ച്ചകള്‍ നടത്തിയാല്‍ പുതിയ 'യുദ്ധ തന്ത്രങ്ങള്‍' പുറത്തെടുക്കാന്‍ ഇറാന്‍ മടിക്കില്ലെന്ന് മറുപടി

അമേരിക്കയുമായുള്ള ചര്‍ച്ചയില്‍ നിന്ന് ഇറാന്‍ വിട്ടുനിന്നേക്കും; പ്രതിനിധികളെ അയക്കാതെ ഇറാന്‍

എനിക്ക് വെറൈറ്റി ഷോട്ടുകൾ കളിക്കാനറിയാം, പക്ഷെ ടീം വിജയിക്കാൻ വേണ്ടി ഇന്ന് അത് വേണ്ടെന്നു വെച്ചു: തിലക് വർമ്മ

ബാറ്റിംഗിൽ തിലക് കാണിക്കുന്നത് കണ്ടു ദേഷ്യം വന്നു, അതുകൊണ്ടാണ് ഞാൻ അലറിയത്: ഹാർദിക് പാണ്ഡ്യ