കാറിനുള്ളിലെ എസിയിൽ പതിയിരിക്കുന്ന മരണം!

ദീർഘദൂര യാത്രകളിലും ക്ഷീണം തോന്നുമ്പോഴും ഒക്കെ നമ്മൾ പലപ്പോഴായി ചെയ്തു വരുന്ന ഒരു പ്രവണതയാണ് കാറിന്റെ വിൻഡോ ഗ്ലാസുകൾ എല്ലാം ഉയർത്തി, എസി ഇട്ട്, സീറ്റ് നിവർത്തി ഒരു ഉറക്കം പാസാക്കുന്നത്. എന്നാൽ എത്ര പേർക്കറിയാം ഇത് നിങ്ങളെ മരണത്തിലേക്ക് വരെ നയിച്ചേക്കാം എന്നത്?

ഇത്തരത്തിൽ കാറിനുള്ളിൽ എസി ഇട്ട് കിടന്നുറങ്ങിയ നിരവധി ആളുകൾ മരണപ്പെടുകയും അത്യാസന്നനിലയിലാവുകയും ചെയ്തിട്ടുണ്ട്. എസിയിൽ നിന്ന് ചില സമയങ്ങളിൽ പുറത്തു വരുന്ന വിഷവാതകം ആണ് ഇതിനു പിന്നിലെ കാരണക്കാരൻ. കാറിൽ ഉറങ്ങുന്ന സമയത്ത് എസി പ്രവർത്തിപ്പിക്കാതിരിക്കാൻ നിർദേശം നൽകുന്നത് ഇക്കാരണത്താൽ ആണ്. എസി ഇട്ട് യാത്ര ചെയ്യുമ്പോൾ ഇല്ലാത്ത പ്രശ്നം നിർത്തിയിട്ട വാഹനത്തിൽ എങ്ങനെ സംഭവിക്കും എന്നതായിരിക്കും പലരുടെയും സംശയം. കാർബൺ മോണോക്സൈഡ് ആണ് എസി പ്രവർത്തിപ്പിക്കുന്ന കാറിൽ ഉറങ്ങുന്നത് അപകടകരമാകാനുള്ള പ്രധാന കാരണം.

നമ്മുടെ വാഹനത്തിൽ ഇന്ധനം കത്തുമ്പോൾ ഉണ്ടാകുന്ന ഒരു ബൈ പ്രോഡക്റ്റ് ആണ് കാർബൺ മോണോക്‌സൈഡ്. ഇത് കാറ്റലിറ്റിക് കൺവെർട്ടർ എന്ന യൂണിറ്റിലെത്തി കാർബൺ ഡയോക്‌സൈഡ് ആയി എക്‌സ്‌ഹോസ്റ്റിലൂടെ പുറത്തു പോവുകയാണ് സാധാരണ സംഭവിക്കാറുള്ളത്. എന്നാൽ പല സാഹചര്യങ്ങൾ കൊണ്ട് കാറ്റലിറ്റിക് കൺവെർട്ടർ പ്രവർത്തനരഹിതമായാൽ എക്‌സ്‌ഹോസ്റ്റിലൂടെ കാർബൺ മോണോക്‌സൈഡ് അതെ പോലെ അന്തരീക്ഷത്തിലേക്ക് പോകും. അതേപോലെ വാഹനത്തിൽ നിന്ന് അമിതശബ്ദം പുറപ്പെടുവിക്കാനായി കാറ്റലിറ്റിക് കൺവെർട്ടർ ഇളക്കി മാറ്റുമ്പോഴും കാർബൺ മോണോക്‌സൈഡ് അതേപടി പുറത്തു വരാൻ സാധ്യതയുണ്ട്.

വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ കാർബൺ മോണോക്‌സൈഡ് ഓക്സിജനുമായി ചേർന്ന് കാർബൺ ഡയോക്‌സൈഡ് ആയി മാറും. എന്നാൽ അതേസമയം നമ്മുടെ വാഹനം അടഞ്ഞു കിടക്കുമ്പോഴോ ഇടുങ്ങിയ സ്ഥലങ്ങളിൽ നിർത്തിയിടുമ്പോഴോ വാഹനത്തിനുള്ളിൽ ചെറിയ സുഷിരങ്ങൾ വഴി കാർബൺ മോണോക്‌സൈഡ് വാഹനത്തിന്റെ ഉള്ളിൽ പ്രവേശിക്കും. അതിനാലാണ് ഓടിക്കൊണ്ടിരിക്കുമ്പോൾ ഇത് അത്ര അപകടകരമല്ല എന്ന് പറയുന്നത്.

വാഹനത്തിനുള്ളിൽ എഞ്ചിൻ ഓണാക്കി, എസിയും ഇട്ട്, വാഹനത്തിനുള്ളിൽ വിശ്രമിക്കുമ്പോൾ വാഹനത്തിനുള്ളിലുള്ള കാർബൺ മോണോക്‌സൈഡ് ശ്വസിച്ച് നമ്മുടെ ഉള്ളിൽ എത്തുമ്പോൾ ഓക്സിജനുമായി ചേർന്ന് കാർബോക്‌സിഹീമോഗ്ലോബിൻ എന്ന ഘടകം ഉണ്ടാവുകയും. ഇത് കാരണം നമ്മുടെ ശരീരത്തിനുള്ളിലെ കോശങ്ങൾക്ക് വേണ്ടത്ര ഓക്സിജൻ കിട്ടാതെ വരികയും ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഇത് പിന്നീട് അബോധാവസ്ഥയിലേക്കും പിന്നീട് മരണത്തിലേക്കും നയിക്കുന്നു. ഇത് വിഷബാധ, മസ്തിഷ്ക ക്ഷതം എന്നിവയിലേക്കും നിങ്ങളെ നയിക്കുന്നു. ഉറങ്ങുമ്പോൾ കാർബൺ മോണോക്സൈഡ് കാറിനുളളിലേക്ക് കയറിയാലും നിങ്ങൾക്ക് അറിയാൻ സാധിച്ചെന്ന് വരില്ല എന്നതും അപകടസാധ്യത കൂട്ടുകയാണ് ചെയ്യുന്നത്.

ഇനി ഏതെങ്കിലും കാരണം കൊണ്ട് എസി ഓൺ ചെയ്ത്, വിൻഡോ ഗ്ലാസുകൾ ഉയർത്തിയിട്ട് വാഹനത്തിനുള്ളിൽ വിശ്രമിക്കേണ്ട ഒരു സാഹചര്യം വന്നാൽ ഇടുങ്ങിയതും വായു സഞ്ചാരവും ഇല്ലാത്ത സ്ഥലങ്ങൾ തിരഞ്ഞെടുക്കാൻ പാടില്ല. പകരം, തുറസായ, വായു സഞ്ചാരം ഉള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഈ സമയത്ത് വിൻഡോ ഗ്ലാസുകൾ അല്പം താഴ്ത്തിയിടാനും ശ്രദ്ധിക്കേണ്ടതാണ്. കുട്ടികൾ ഉള്ള സമയങ്ങളിൽ പ്രത്യേകിച്ചും ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണ്. കുട്ടികളെയും വളർത്തു മൃഗങ്ങളെയും വാഹനത്തിൽ ഇരുത്തിയിട്ട് പോകുന്നതും ഒഴിവാക്കേണ്ടതാണ്.

വാഹനത്തിന്റെ എക്സ്ഹോസ്റ്റ് സിസ്റ്റത്തിലെ തകരാർ മൂലമാണ് പലപ്പോഴും കാർബൺ മോണോക്‌സൈഡ് എന്ന വില്ലൻ അന്തരീക്ഷത്തിലേക്ക് എത്തുന്നത്. അതിനാൽ എക്സ്ഹോസ്റ്റ് സിസ്റ്റം ഇടയ്ക്കിടെ പരിശോധിക്കേണ്ടതാണ്. കാറിന് അമിത ശബ്ദം വരുത്താനായി കാറ്റലിറ്റിക് കൺവെർട്ടർ ഇളക്കി മാറ്റുന്ന ഒരു പ്രവണതയും നമ്മെ അപകടത്തിലേക്കാണ് നയിക്കുന്നത് എന്നത് നമ്മൾ ഓർക്കണം.

Latest Stories

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം