പുത്തൻ 7-സീറ്റർ എസ്‍യുവിക്ക് കിടിലൻ പേരിട്ട് റെനോ; ഇന്ത്യയിലേക്ക് എന്നു വരും?

എംജി, കിയ തുടങ്ങിയ വാഹന നിർമാതാക്കൾക്ക് മുൻപേ തന്നെ ഇന്ത്യക്കാർക്ക് പ്രിയപ്പെട്ടതായിരുന്നു റെനോ. ഡസ്റ്റർ എന്ന മിഡ്-സൈസ് എസ്‌യുവിയായിരുന്നു അതിനു കാരണമായത്. വാഹനം നിർത്തലാക്കിയിട്ട് കുറച്ചു നാളുകളായി. എന്നിരുന്നാലും ഇന്നും നിരത്തുകളിൽ നിറഞ്ഞോടുന്ന മോഡൽ ഏവർക്കും ഇഷ്ടമാണ്. അടുത്തിടെ വിൽപ്പനയുടെ കാര്യത്തിൽ കാര്യമായി മുന്നേറാൻ ഫ്രഞ്ച് ബ്രാൻഡിന് സാധിച്ചിരുന്നില്ല. എന്നാൽ ഇപ്പോഴിതാ ഇന്ത്യക്കായുള്ള വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ച് ഒരുങ്ങുകയാണ് കമ്പനി. വരുന്ന മൂന്ന് വർഷങ്ങൾക്കുള്ളിൽ അഞ്ച് പുത്തൻ കാറുകൾ പുറത്തിറക്കാനാണ് റെനോ ഇന്ത്യയുടെ തീരുമാനം. ഇതിൽ ഡസ്റ്ററിന്റെ പുതുതലമുറ ആവർത്തനവും ഉണ്ടാകുമെന്നാണ് രസകരമായ മറ്റൊരു കാര്യം. 5 സീറ്റർ, 7 സീറ്റർ മോഡലുകളിൽ ആയിരിക്കും ജനപ്രിയനായ ഡസ്റ്റർ ഇത്തവണ പുനരവതരിക്കുക എന്നാണ് റിപ്പോർട്ട്. വിദേശ വിപണികളിൽ അവതരിപ്പിച്ചിട്ടുള്ള ഡാസിയ ബിഗ്സ്റ്ററിനെ അടിസ്ഥാനമാക്കിയാണ് രണ്ട് മോഡലും ഒരുങ്ങുന്നത്.

ഇതിനിടെ ഡസ്റ്റർ എസ്‌യുവിയുടെ വരാനിരിക്കുന്ന 7 സീറ്റർ പതിപ്പിന്റെ പേരും റെനോ സ്ഥിരീകരിച്ചു കഴിഞ്ഞു. ‘ബോറിയൽ’ എന്നായിരിക്കും മൂന്നുവരി വാഹനം അറിയപ്പെടുകയെന്നാണ് ഫ്രഞ്ച് ഓട്ടോ ഭീമൻ അറിയിച്ചിരിക്കുന്നത്. ഗ്രീക്ക് പുരാണങ്ങളിലെ കാറ്റിന്റെ ദേവനായ ബോറിയാസിൽ നിന്നും ലാറ്റിൻ ഭാഷയിൽ ‘നോർത്ത് വിന്റ്’ എന്ന് അർത്ഥം വരുന്ന വാക്കിൽ നിന്നുമാണ് വാഹനത്തിന്റെ പേര് കണ്ടെത്തിയത്. യൂറോപ്പിനപ്പുറം അന്താരാഷ്ട്ര വിപണികളിൽ എസ്‌യുവി ഈ പേരിലാവും വിപണനം ചെയ്യുക. അങ്ങനെയെങ്കിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ പോവുന്ന 7 സീറ്റർ ഡസ്റ്ററും ബോറിയൽ എന്നുതന്നെയായിരിക്കും അറിയപ്പെടുക. 2026 മധ്യത്തോടെ റെനോ പുതിയ തലമുറ ഡസ്റ്റർ എസ്‌യുവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് വിവരം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടിട്ടുള്ള റെനോയുടെ മോഡലായ ഡസ്റ്റർ എസ്‌യുവിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ.

5 സീറ്റർ മോഡലിന് ശേഷമായിരിക്കും ഡസ്റ്ററിന്റെ 7 സീറ്റർ ആവർത്തനം പുറത്തിറക്കുക. എന്നിരുന്നാലും 2027-ന് മുമ്പ് ഇത് ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് ആരും സ്വപ്‌നം കണ്ടിരിക്കേണ്ട. അന്താരാഷ്ട്ര വിപണിയിൽ റെനോ ബോറിയൽ ഉടൻ തന്നെ സാന്നിധ്യമറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ലാറ്റിൻ അമേരിക്കൻ വിപണിയിൽ തുടക്കത്തിൽ അവതരിപ്പിക്കാനാണ് കാർ നിർമാതാക്കൾ ലക്ഷ്യമിടുന്നത്. ആദ്യം രണ്ട് പുതുതലമുറ മോഡലുകളെ പുറത്തിറക്കാനാണ് കമ്പനിയുടെ തീരുമാനം. തുടർന്ന് പുതിയ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള രണ്ട് പുതിയ എസ്‌യുവികളും ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കും. അവസാനമായി നിരയിൽ ഒരു പുതിയ ഇലക്ട്രിക് വാഹനവും പിറവിയെടുക്കുമെന്നാണ് ഫ്രഞ്ച് ബ്രാൻഡ് വ്യക്തമാക്കുന്നത്.

ആധുനിക ഡിസൈൻ ഒഴിവാകാതെയാണ് പുത്തൻ ഡസ്റ്ററിനെ പണിതെടുത്തിരിക്കുന്നത്. ഡാസിയയുടെ CMF-B LS പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് മിഡ്-സൈസ് എസ്‌യുവി വികസിപ്പിച്ചിരിക്കുന്നത്. മൊത്തത്തിൽ 4,343 mm നീളവും 1656 mm ഉയരവും 2657 mm വീൽബേസുമാണുള്ളത്. പുതിയ ഇലക്ട്രിക് വാഹനത്തിന് പുറമേ സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിനിലും ബ്രാൻഡ് പ്രവർത്തിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ മാരുതി സുസുക്കിക്കും ടൊയോട്ടയ്ക്കും വരെ റെനോ ഭീഷണിയാവും. ഇക്കൂട്ടത്തിലെ ആദ്യത്തെ പുതിയ കാർ വരും മാസങ്ങളിൽ വിൽപ്പനയ്‌ക്കെത്തുമെന്നാണ് വിവരം. A, B+ C സെഗ്‌മെന്റുകളിൽ നിന്നുള്ള പുതിയ മോഡലുകൾ ഉപയോഗിച്ച് ഇന്ത്യൻ പാസഞ്ചർ കാർ വിഭാഗത്തിൽ 5 ശതമാനം വിപണി വിഹിതം നേടാനാണ് റെനോ ലക്ഷ്യമിടുന്നത്. ഡസ്റ്ററിന്റെ വരവ് എന്തായാലും നിലവിലെ സാഹചര്യങ്ങളെ മറികടക്കാൻ റെനോയെ സഹായിക്കുമെന്നതിൽ സംശയൊന്നും വേണ്ട.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക