ഇന്ത്യയില്‍ ഓട്ടോ ഓടിച്ച് ബില്‍ ഗേറ്റ്‌സ് ; മത്സരത്തിന് ക്ഷണിച്ച് ആനന്ദ് മഹീന്ദ്ര

ഇന്ത്യാ സന്ദർശനവേളയിൽ മഹീന്ദ്രയുടെ ഇലക്ട്രിക് ഓട്ടോറിക്ഷയായ ട്രിയോ ഓടിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകനും ശതകോടീശ്വരനുമായ ബിൽ ഗേറ്റ്സ്. ഓട്ടോറിക്ഷ ഓടിക്കുന്ന ബിൽ ഗേറ്റ്സിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ വൈറലാണ്. ഇലക്ട്രിക് ഓട്ടോറിക്ഷ ഓടിക്കുന്ന വീഡിയോ ബിൽ ഗേറ്റ്സ് തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

വാഹനത്തിന്റെ കണ്ണാടിയിൽ ബിൽ ഗേറ്റ്സിന്റെ മുഖം കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. മാത്രമല്ല, ‘മൂന്ന് ചക്രങ്ങളുള്ളതും സീറോ എമിഷൻ ഉള്ളതും ശബ്‌ദമില്ലാത്തതും എന്താണ്? ഇതാണ് മഹീന്ദ്ര ട്രിയോ എന്നുള്ള ടെക്സ്റ്റും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഓട്ടോറിക്ഷയുടെ മറ്റ് ചില സവിശേഷതകളും അദ്ദേഹം അടികുറിപ്പായി പങ്കുവച്ചിട്ടുണ്ട്. രസകരമായ മറ്റൊരു കാര്യം വീഡിയോയിൽ ‘ചൽതി കാ നാം ഗാഡി’ എന്ന ചിത്രത്തിലെ “ബാബു സംജോ ഇഷാരെ” എന്ന ഗാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. വീഡിയോ ഇതിനകം തന്നെ നിരവധി പേരാണ് കണ്ടത്.

‘ഇന്ത്യയുടെ പുതുമകളോടുള്ള അഭിനിവേശം എന്നെ ഒരിക്കലും വിസ്മയിപ്പിക്കുന്നില്ല. 131 കിലോമീറ്റർ ( ഏകദേശം 81 മൈൽ) വരെ സഞ്ചരിക്കാനും 4 ആളുകളെ വരെ വഹിക്കാനും കഴിവുള്ള ഒരു ഇലക്ട്രിക് റിക്ഷയാണ് ഞാൻ ഓടിച്ചത്. ഗതാഗത രംഗത്തിനും ഡീകാര്‍ബണൈസേഷനിലും മഹീന്ദ്രയെപ്പോലുള്ള കമ്പനികൾ നൽകുന്ന സംഭാവനകൾ പ്രചോദനം നൽകുന്നതാണ് എന്നായിരുന്നു വീഡിയോയ്‌ക്കൊപ്പം ബിൽ ഗേറ്റ്സ് പങ്കുവച്ച കുറിപ്പ്.

ബിൽ ഗേറ്റ്സ് ട്രിയോ ഓടിക്കുന്ന വീഡിയോ പങ്കുവച്ചതിന് പിന്നാലെ ട്വിറ്ററിലൂടെ ആനന്ദ് മഹീന്ദ്ര മറുപടി നൽകിയിട്ടുമുണ്ട്. ട്രിയോ ഓടിക്കാൻ സമയം കണ്ടെത്തിയതിൽ സന്തോഷം തോന്നുന്നു എന്നും അടുത്ത ഇന്ത്യ സന്ദർശനത്തിൽ സച്ചിനും ഞാനും താങ്കളുമായിട്ടുള്ളൊരു ഡ്രാഗ് റേസ് ആയിരിക്കും പ്രധാന അജൻഡ എന്നുമാണ് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്. ഹാർവാർഡ് സർവകലാശാലയിലെ തന്റെ സഹപാഠിയായിരുന്ന ആനന്ദ് മഹീന്ദ്രയെ സന്ദർശിച്ചപ്പോൾ പകര്‍ത്തിയതാണ് ഈ വീഡിയോ എന്നാണ് റിപ്പോർട്ടുകൾ.

മഹീന്ദ്രയുടെ ഇലക്ട്രിക് ത്രീവീലറുകളായ ട്രിയോ ഓട്ടോ, ട്രിയോ സോര്‍, സോര്‍ ഗ്രാന്‍ഡ് എന്നിവ ഇതിനകം തന്നെ ജനപ്രിയമായി കഴിഞ്ഞു. ഇന്ത്യയില്‍ ഡിസൈന്‍ ചെയ്യുകയും വികസിപ്പിക്കുകയും ചെയ്ത ഇലക്ട്രിക് ഓട്ടോറിക്ഷയാണ് മഹീന്ദ്ര ട്രിയോ.  ഒരു തവണ ചാര്‍ജ് ചെയ്താല്‍ 141 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കും എന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്.

Latest Stories

ഇത് ശരിക്കും ഗുരുവായൂര്‍ അല്ല, ഒറിജിനലിനെ വെല്ലുന്ന സെറ്റ്! രസകരമായ വീഡിയോ പുറത്ത്

നവവധുവിന് ആക്രമണം നേരിട്ട സംഭവം; പ്രതിയ്ക്ക് രക്ഷപ്പെടാനുള്ള സഹായം നല്‍കിയത് പൊലീസ് ഉദ്യോഗസ്ഥന്‍

കാനിലെ മലയാള സിനിമ; ആദ്യ പ്രദർശനത്തിനൊരുങ്ങി സുധി അന്നയുടെ 'പൊയ്യാമൊഴി'

ഐപിഎല്‍ 2025: രോഹിത് മുംബൈ വിടും, ഹാര്‍ദ്ദിക്കിനെ നായകസ്ഥാനത്തുനിന്ന് നീക്കും, നയിക്കാന്‍ അവരിലൊരാള്‍

ഇന്ത്യയില്‍ നിന്ന് ആയുധങ്ങളുമായി ഇസ്രായേലിലേക്ക് വന്ന കപ്പലിനെ തടഞ്ഞ് സ്‌പെയിന്‍; തുറമുഖത്ത് പ്രവേശനാനുമതി നല്‍കില്ലെന്ന് വിദേശകാര്യ മന്ത്രി; പ്രതിസന്ധി

എംഎസ് ധോണിയുടെ കാര്യത്തിൽ അതിനിർണായക അപ്ഡേറ്റ് നൽകി ആകാശ് ചോപ്ര, അവസാന മത്സരത്തിന് മുമ്പ് ആരാധകർക്ക് ഞെട്ടൽ

IPL 2024: അവര്‍ പ്ലേഓഫിന് യോഗ്യത നേടിയാല്‍ വേറെ ആരും കിരീടം മോഹിക്കേണ്ട; മുന്നറിയിപ്പ് നല്‍കി ഇര്‍ഫാന്‍ പത്താന്‍

സംസ്ഥാനത്ത് പെരുമഴ വരുന്നു; മൂന്ന് ജില്ലകളിൽ റെഡ് അലര്‍ട്ട്

മര്‍ദ്ദനത്തെ തുടര്‍ന്ന് രക്തസ്രാവം ഉണ്ടായി, ഇപ്പോഴും മണം തിരിച്ചറിയാനാകില്ല.. അയാള്‍ ബാത്ത്‌റൂം സെക്‌സ് വീഡിയോ പുറത്തുവിട്ടതോടെ തകര്‍ന്നു: പൂനം പാണ്ഡെ

ഇന്ത്യൻ പരിശീലകനാകാൻ മത്സരിക്കുന്നത് ഈ അഞ്ച് ഇതിഹാസങ്ങൾ തമ്മിൽ, സാധ്യത അദ്ദേഹത്തിന്; ലിസ്റ്റ് നോക്കാം